ഓല ഇനി 'ചാര്‍ജാകും'! കൈനിറയെ ഫീച്ചറുകളും റേഞ്ചും കൂട്ടി മൂവ്ഒഎസ് 5 ഉപഭോക്താക്കളിലേക്ക്

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഏറെ കാലം ഈ വിഭാഗത്തിലെ നേതൃസ്ഥാനം വഹിച്ചിരുന്ന കമ്പനി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. വില്‍പ്പന വീണ്ടെടുക്കാനും വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനുമായി തങ്ങളാല്‍ കഴിയുന്നതെല്ലാം കമ്പനി ചെയ്യുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഡെലിവറി വൈകിയതും വില്‍പ്പനനാന്തര സേവനങ്ങളിലെ പ്രശ്‌നങ്ങളുമെല്ലാമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇപ്പോള്‍ ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാനായി ഓല ഇലക്ട്രിക് തങ്ങളുടെ എല്ലാ S1 സ്‌കൂട്ടറുകളിലേക്കും റോഡ്സ്റ്റര്‍ X മോട്ടോര്‍സൈക്കിളുകളിലേക്കും മൂവ്്OS 5 ലഭ്യമാക്കുന്നതായി പ്രഖ്യാപിച്ചു.

ബീറ്റാ സോഫ്റ്റ്വെയര്‍ ആദ്യമായി 2024 ഓഗസ്റ്റില്‍ അവതരിപ്പിച്ചുവെങ്കിലും മാസങ്ങള്‍ വൈകുകയായിരുന്നു. എന്നിരുന്നാലും നിലവിലുള്ള ഓല ഉപഭോക്താക്കള്‍ക്ക് മൂവ്ഒഎസ്5 ഇപ്പോള്‍ ലഭ്യമായി തുടങ്ങും. പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിന്റെ ഭാഗമായ സ്‌കൂട്ടറുകളുടെ റേഞ്ച് മെച്ചപ്പെടും. മാത്രമല്ല പുതിയ ഫീച്ചറുകള്‍, മികച്ച പെര്‍ഫോമന്‍സ് എന്നി സേഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ലഭ്യമാകുമെന്ന് ഓല അവകാശപ്പെടുന്നു. ഓല മൂവ്എസ് 5 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍ നമുക്ക് നോക്കാം.

ola electric scooters

ഭാരത് മൂഡ്: മൂവ്ഒഎസ് 5-ന്റെ ഏറ്റവും പ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്ന് ഭാരത് മൂഡ് തീം ആണ്. ഇത് ദേശീയ പക്ഷിയായ മയിലിന്റെ പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഈ തീം റൈഡര്‍ക്ക് റേഞ്ച്, മ്യൂസിക് കണ്‍ട്രോള്‍, സ്പീഡ്, റൈഡിംഗ് മോഡ്, ട്രിപ്പ് വിശദാംശങ്ങള്‍, ഓഡോമീറ്റര്‍ റീഡിംഗുകള്‍, സമയം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

സ്മാര്‍ട്ട് വാച്ച് ആപ്പ്: ഉപഭോക്താക്കള്‍ക്ക് അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്റ്റാറ്റസ് അവരുടെ കൈത്തണ്ടയില്‍ നിന്ന് നേരിട്ട് പരിശോധിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ സ്മാര്‍ട്ട് വാച്ച് ആപ്ലിക്കേഷന്‍ ഓല ഇലക്ട്രിക് അവതരിപ്പിച്ചു. കൂടാതെ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് വാച്ച് വഴി സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യാനും ബൂട്ട് ആക്‌സസ് ചെയ്യാനും കഴിയും.

ola moveos 5 rolls out

DIY മോഡ്: ഡൂ ഇറ്റ് യുവര്‍സെല്‍ഫ് എന്നാണ് DIY എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. റൈഡറെ ത്രോട്ടില്‍ സെന്‍സിറ്റിവിറ്റിയും അഡ്വാന്‍സ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗും ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് DIY മോഡ്. റൈഡര്‍മാര്‍ക്ക് അഡ്വാന്‍സ്ഡ് റീജനറേഷന്റെ നാല് ലെവലുകളില്‍ നിന്നും ത്രോട്ടില്‍ സെന്‍സിറ്റിവിറ്റിക്കായി മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. കൂടാതെ, അഡ്വാന്‍സ്ഡ് റീജന്‍ ഡീആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

നോട്ടിഫിക്കേഷന്‍ സെന്റര്‍: തിരഞ്ഞെടുത്ത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകള്‍ വാഹനത്തിന്റെ എച്ച്എംഐയില്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതാണ് നോട്ടിഫിക്കേഷന്‍ സെന്റര്‍. പൂര്‍ണമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതിനും, മെസേജുകളുടെ എണ്ണം കാണിക്കുന്നതിനും, അല്ലെങ്കില്‍ ശ്രദ്ധ തെറ്റാതിരിക്കാന്‍ നോട്ടിഫിക്കേഷന്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാക്കുന്നതിനും ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്റലിജന്റ് കണ്‍ട്രോളുകള്‍ ഇതിലൂടെ അവതരിപ്പിക്കുന്നു. വാട്‌സ്ആപ്പ് മെസേജുകള്‍ എല്ലാ കോണ്‍ടാക്റ്റ്, ഫേവറിറ്റ്, അല്ലെങ്കില്‍ സന്ദേശങ്ങള്‍ ഒന്നും തന്നെ കാണിക്കാത്ത രീതിഎന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കുന്ന രീതിയില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

വിജറ്റുകള്‍: അപ്‌ഡേറ്റിലൂടെ ഓല ഇവികളില്‍ വിജറ്റുകളും ലഭ്യമാകും. ക്രിക്കറ്റ് വിജറ്റ് വഴി മത്സരങ്ങളുടെ ലൈവ് സ്‌കോര്‍ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ പറ്റും. അതേസമയം കാലാവസ്ഥാ വിജറ്റ് റൈഡറുടെ ഇപ്പോഴത്തെ ലൊക്കേഷന്‍ അനുസരിച്ച് താപനിലയും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് സ്‌കോര്‍ സംബന്ധിച്ച തത്സമയ വിവരങ്ങള്‍ നല്‍കുന്നു. ഇവ കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും അപ്‌ഡേറ്റിന്റെ ഭാഗമായില ലഭിക്കുന്നു.

ഓല ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ SOS അലേര്‍ട്ടുകളുമായാണ് വരുന്നത്. അപകടമുണ്ടായാല്‍ അവ ഓട്ടോമാറ്റിക്കായി SOS അലര്‍ട്ട് അയയ്ക്കുകയും ഡിസ്പ്ലേയില്‍ മൂന്ന് എമര്‍ജന്‍സി കോണ്‍ടാക്റ്റുകള്‍ കാണിക്കുകയും ചെയ്യും. അപ്‌ഡേറ്റിന്റെ ഭാഗമായി ഓല ഇപ്പോള്‍ പുതുതായി റോഡ് ട്രിപ്പ് മോഡ് അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടമായി പോകുന്ന റൈഡുകളില്‍ ഉപഭോക്താക്കളെ പിന്തുണക്കുക ലക്ഷ്യമിട്ടാണ് റോഡ് ട്രിപ്പ് മോഡ് നല്‍കിയിരിക്കുന്നത്. ഈ മോഡ് ഡാഷ്ബോര്‍ഡില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള ദിശകളും റൈഡില്‍ പങ്കെടുക്കുന്ന മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കും.

ola moveos 5 rolls out

ഇതോടൊപ്പം ഓല ഇവികളില്‍ ഇപ്പോള്‍ ഫൈന്‍ഡ് മൈ വെഹിക്കിള്‍ ലഭ്യമാണ്. ഇത് തിരക്കേറിയതോ കുറഞ്ഞ കാഴ്ചയുള്ളതോ ആയ സ്ഥലങ്ങളില്‍ അവരുടെ വാഹനം എളുപ്പത്തില്‍ കണ്ടെത്താന്‍ റൈഡര്‍മാരെ അനുവദിക്കുന്നു. ഓല ഇലക്ട്രിക് ആപ്പ് വഴി ലൈറ്റുകളും സൗണ്ടുകളും ഒരുമിപ്പിച്ച് ആക്റ്റിവേറ്റ് ചെയ്യാന്‍ റൈഡര്‍മാര്‍ക്ക് കഴിയും.

അപ്‌ഡേറ്റിന്റെ ഭാഗമായി സ്മാര്‍ട്ട് പാര്‍ക്ക് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും, ഈ ഫീച്ചര്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് മെച്ചപ്പെടുത്തുമെന്നും സ്‌കൂട്ടറിന്റെ വേഗത പരിമിതപ്പെടുത്തുമെന്നും അതിനാല്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏതായാലും പുത്തന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, July 8, 2025, 15:19 [IST]
English summary
Ola electric rolls out moveos 5 to all customers brings new features better performance range
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X