ഓട്ടോ എക്സ്പോയെ വിറപ്പിക്കാൻ ഓല ഇലക്ട്രിക്!
രാജ്യത്തെ ഏതൊരു വാഹനപ്രേമികളും കാത്തിരിക്കുന്ന വാഹനമേളയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ. ജനുവരി 17 മുതൽ 22 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് രാജ്യത്തെ വാഹനങ്ങളുടെ മാമാങ്കമായ ഓട്ടോ എക്സ്പോ നടക്കുക. നിരവധി കാർ,ടൂവിലർ വാഹന നിർമാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകൾ അവതരിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളും എക്സ്പോയിൽ സ്ഥാനം പിടിക്കാറുണ്ട്. അതിൽ പ്രധാനിയാണ് ഇലക്ട്രിക് ടൂവീലർ രംഗത്തെ വമ്പൻമാരായ ഓല ഇലക്ട്രിക്. തങ്ങളുടെ സ്കൂട്ടറുകൾക്കൊപ്പം പുതിയ ബൈക്കുകളും അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഓല ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത.
എന്‍ട്രി ലെവല്‍ റോഡ്സ്റ്ററിനെ കൂടാതെ മൂന്ന് ഇലക്ട്രിക് ബൈക്കുകള്‍ കൂടി ഓല ഇലക്ട്രിക് 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റോഡ്സ്റ്റര്‍ X, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓല റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. അവയുടെ വില യഥാക്രമം 74999, 104999, 199999 എന്നിങ്ങനെയാണ്.

എക്‌സ്-ഷോറൂം വിലകള്‍ ആണിത്. 2.5 kWh, 3.5 kWh, 4.5 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. 4.5 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ഓല പറയുന്നത്. വെറും 2.8 സെക്കന്‍ഡില്‍ ഓല റോഡ്‌സ്റ്റര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 124 കിലോമീറ്ററാണ് റോഡ്സ്റ്റര്‍ എക്സിന്റെ ഉയര്‍ന്ന വേഗത.
സ്പോര്‍ട്സ്, നോര്‍മല്‍, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഓല റോഡ്സ്റ്റര്‍ വാഗ്ദാനം ചെയ്യും. മൂവ് ഒഎസ്5, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, അഡ്വാന്‍സ്ഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, DIY മോഡ്, TPMS അലേര്‍ട്ടുകള്‍, OTA അപ്ഡേറ്റുകള്‍ എന്നിവയും അതിലേറെയും നല്‍കുന്ന 4.3 ഇഞ്ച് LCD സെഗ്മെന്റ് ഡിസ്പ്ലേയും ഇത് വാഗ്ദാനം ചെയ്യും. മോട്ടോര്‍സൈക്കിളില്‍ ഡിജിറ്റല്‍ കീ അണ്‍ലോക്കും ഓല ഇലക്ട്രിക് ആപ്പ് കണക്റ്റിവിറ്റിയും ഉണ്ട്.

ഓലയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന MoveOS 5 OTA അപ്ഡേഷൻ വഴി ലഭിക്കുന്ന ഫീച്ചറുകളുടെ പൂർണമായ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില വിസ്‌മയിപ്പിക്കുന്ന സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എങ്കിലും ഗ്രൂപ്പ് നാവിഗേഷൻ, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, ഓല മാപ്‌സ് വഴിയുള്ള റോഡ് ട്രിപ്പ് മോഡ് എന്നിവ പോലുള്ള ചില ഫീച്ചറുകൾ പുതിയ അപ്ഡേഷനിൽ ഉൾപ്പെടുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ സ്‌മാർട്ട് ചാർജിംഗ്, സ്‌മാർട്ട് പാർക്ക്, ടിപിഎംഎസ് അലേർട്ടുകൾ എന്നിവയ്‌ക്കൊപ്പം വോയ്‌സ് അസിസ്റ്റൻ്റും ക്രുട്രിം എഐ ( Krutrim AI) അസിസ്റ്റൻ്റ് നയിക്കുന്ന പ്രവചനാത്മക സ്ഥിതിവിവരക്കണക്കുകളും MoveOS 5 പതിപ്പിൽ ഉൾപ്പെടുത്തും. കൊളിഷൻ വാർണിംഗ് നൽകുന്ന ADAS ഫീച്ചറും ഇതിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. പാർക്കിംഗ് സമയത്ത് തടസങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്ട് പാർക്ക് സവിശേഷതയും ഓല സ്കൂട്ടറുകളിൽ വന്നെത്തും.

ഓല S1 Z സിറ്റിയിൽ ഉപയോഗിക്കാൻ ഇവികൾ തേടുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലാണ്. അതേസമയം ഗിഗ് ഇ-സ്‌കൂട്ടർ ഗിഗ് ഇക്കോണമി അതായത് ഡെലിവറി പോലുള്ള തൊഴിൽ ചെയ്യുന്നവർക്കായി പ്രത്യേകം ഡിസൈൻ ചെയ്‌തിരിക്കുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററികളുടെ സൗകര്യം വ്യക്തിഗത ഉപയോഗത്തിന് പ്രത്യേകിച്ചും പ്രയോജനകരമാണ്. അതോടൊപ്പം ഈ സാങ്കേതിക മുന്നേറ്റത്തിൽ നിന്ന് വാണിജ്യ മേഖലയെ കൂടുതൽ നേട്ടമുണ്ടാക്കുന്നതിനും സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








