ഇനി വാടാ... 320 കി.മീ റേഞ്ചുള്ള ഓല സ്‌കൂട്ടറുകളുടെ ഡെലിവറി തുടങ്ങി; എതിരാളികള്‍ പരുങ്ങലില്‍
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മത്സരം ഓരോ ദിവസം ചെല്ലുംതോറും മുറുകുകയാണ്. ഏറെ കാലമായി സെഗ്‌മെന്റില്‍ ഓല ഇലക്ട്രിക്കിന്റെ ഏകാധിപത്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ രംഗം മാറിമറിഞ്ഞു. പോയ മാസം ബജാജ് ചേതക് ആണ് ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ടൂവീലര്‍ ആയി മാറിയത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പോയ ഓല ഇലക്ട്രിക് സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഓല ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ S1 ജെന്‍ 3 സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയുടെ ഡെലിവറി ഇന്ത്യയിലുടനീളം ആരംഭിച്ചതായി കമ്പനി ശനിയാഴ്ച പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഓല ഇലക്ട്രിക് മൂന്നാം തലമുറ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. സ്‌കൂട്ടറുകളുടെ ലോഞ്ച് ചടങ്ങില്‍ ഡെലിവറികള്‍ ഫെബ്രുവരിയില്‍ രംഭിക്കുമെന്ന് ബ്രാന്‍ഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പാലിക്കാനായില്ല. പുതുതായി അവതരിപ്പിച്ച S1 പ്രോ +, S1 X , S1 X+ എന്നിവയടക്കം ആകെ എട്ട് സ്‌കൂട്ടറുകളാണ് അവതരിപ്പിച്ചത്. ഈ മോഡലുകള്‍ വ്യത്യസ്ത ബാറ്ററി വലുപ്പങ്ങളില്‍ ലഭ്യമാകും.

S1 ജെന്‍ 3 പോര്‍ട്ട്ഫോളിയോ ഓല ഇലക്ട്രിക് എക്‌സ്പീരിയന്‍സ് സെന്ററുകളുടെ വിപുലമായ ശൃംഖലയിലൂടെയും നേരിട്ടുള്ള ഹോം ഡെലിവറി സേവനങ്ങളിലൂടെയും വിതരണം ചെയ്യുന്നുണ്ടെന്ന് ഓല എക്സ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു. S1 X+ (4kWh), S1 X (4kWh, 3kWh, 2kWh) എന്നിങ്ങനെ നാല് വേരിയന്റുകളില്‍ S1 X ജെന്‍ 3 ലഭ്യമാണ്.
79,999 രൂപ വില വരുന്ന S1 X (2kWh) മോഡലിലൂടെയാണ് ഓല S1 ജെന്‍ 3 റേഞ്ച് ആരംഭിക്കുന്നത്. ടോപ് സ്‌പെക് S1 പ്രോ+ 5.3kWh മോഡലിന് 1,69,999 രൂപ വരെയാണ് വില. രണ്ടാം തലമുറ പതിപ്പിനെ അപേക്ഷിച്ച് ജെന്‍ 3 പ്ലാറ്റ്ഫോം പീക്ക് പവറും റേഞ്ചും 20% വര്‍ധിക്കുകയും ചെലവ് 11% കുറയുകയും ചെയ്തുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇനി നമുക്ക് ഓലയുടെ ജെന്‍ 3 ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ച് വിശദമായി നോക്കാം. ഓല S1 X 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പീക്ക് പവര്‍ 7 kW ആയി ഉയര്‍ന്നിട്ടുണ്ട്. മണിക്കൂറി 123 കിലോമീറ്ററാണ് പരമാവധി വേഗത. IDC റേഞ്ച് ഫുള്‍ചാര്‍ജില്‍ 242 കിലോമീറ്റര്‍ വരെയാണ് പറയുന്നത്.
ഓലS1 X+ ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പാള്‍ 11 kW പീക്ക് പവറും 125 kmph ടോപ് സ്പീഡും ഉണ്ട്. ഫുള്‍ചാര്‍ജില്‍ 242 കിലോമീറ്റര്‍ വരെയാണ് IDC റേഞ്ച്. സിംഗിള്‍-ചാനല്‍ എബിഎസ്, ഫിസിക്കല്‍ കീ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പുതിയ നിറങ്ങളും നല്‍കിയിട്ടുണ്ട്.

242 കിലോമീറ്റര്‍ വരെ IDC റേഞ്ചുള്ള 3 kWh, 4 kWh ബാറ്ററി പായ്ക്കുകളുമായാണ് ഓല S1 പ്രോ വരുന്നത്. ഈ സ്‌കൂട്ടറിന്റെയും പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റവും പുതുതായി അവതരിപ്പിച്ച മുന്‍നിര മോഡലാണ് S1 പ്രോ+. 5.3 kWh, 4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇത് വാങ്ങാം.
5.1 kWh ബാറ്ററി പായക്ക് ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്ററാണ് IDC റേഞ്ച് പറയുന്നത്. സ്‌കൂട്ടറില്‍ ഓല പുതിയ നിറങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇതിന് ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിം ഡെക്കലുകള്‍, ഒരു ഡൈ-കാസ്റ്റ് ഗ്രാബ് ഹാന്‍ഡില്‍, ഒരു ടു-ടോണ്‍ സീറ്റ് എന്നിവ ലഭിക്കുന്നു. 141 kmph പരമാവധി വേഗത സമ്മാനിക്കുന്ന 13 kW മോട്ടോര്‍ എന്നിവയുണ്ട്.
മൂവ് ഒഎസ്5 ബീറ്റ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ജെന്‍ 1, ജെന്‍ 2 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ബീറ്റ സോഫ്റ്റ്വെയര്‍ ആക്സസ് ചെയ്യാവുന്നതാണ്. അതേസമയം പുതുതായി പുറത്തിറക്കിയ ജെന്‍ 3 ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഇതിനകം മൂവ്ഒഎസ് 5 സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








