ഓല 'ഉണങ്ങുന്നു' ? വില്‍പ്പന 75% ഇടിഞ്ഞാലും 1200 പാവങ്ങളോട് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല

ഇലക്ട്രിക് വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച കമ്പനിയാണ് ഓല ഇലക്ട്രിക്. ക്യാബ് അഗ്രിഗേറ്റര്‍മാരായിരുന്ന ഓല ഇലക്ട്രിക് വാഹന വിപണിയിലേക്ക് കാലെടുത്ത് വെച്ച് ചുരുങ്ങിയ നാളുകള്‍ കൊണ്ട് മാര്‍ക്ക് ലീഡേഴ്‌സായി മാറിയിരുന്നു. ഒരു മാസം അരലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ സമയമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓല ഇലക്ട്രിക്കിന്റെ സ്ഥിതി അല്‍പ്പം മോശമാണ്. കഴിഞ്ഞ വര്‍ഷം വില്‍പ്പനാനന്തര സേവനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ കമ്പനിയുടെ വില്‍പ്പനയിലും ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോള്‍ ചെലവ് കുറയ്ക്കുന്നതിനായി കമ്പനി 1200-ന് അടുത്ത് ജീവനക്കാരെ പിരിച്ച് വിടാന്‍ പോകുകയാണ്.

പിഎല്‍ഐ എസിസി സ്‌കീമിന് കീഴില്‍ നിശ്ചയിച്ചിട്ടുള്ള നാഴികക്കല്ലുകള്‍ കൈവരിക്കാത്തതിന് ഓല ഇലക്ട്രിക്ക് ഐഎഫ്സിഐയുടെ അന്വേഷണവും നേരിടുകയാണ്. വില്‍പ്പന ചാര്‍ട്ട് നോക്കുമ്പോള്‍ ഓലയുടെ വിപണി വിഹിതവും നാള്‍ക്കുനാള്‍ കുറഞ്ഞ് വരികയാണ്. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥര്‍ എനര്‍ജി, ഹീറോ വിഡ തുടങ്ങിയ പ്രധാന എതിരാളികള്‍ ഓലയുമായുള്ള വില്‍പ്പന കണക്കുകളിലെ അന്തരം കുറച്ച് കൊണ്ടുവരികയാണ്.

ola electric s1 portfolio

വാഹന പോര്‍ട്ടല്‍ അനുസരിച്ച് 2025 ഫെബ്രുവരിയില്‍ ഓലയുടെ മൊത്തം വില്‍പ്പന 8,647 യൂണിറ്റായിരുന്നു. മറുവശത്ത്, 2024 ഫെബ്രുവരിയില്‍ ഓല 33,906 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റിരുന്നു. അതായത്, വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി 74.5% ഇടിവ് നേരിട്ടു. അതേസമയം ടിവിഎസ് 18,748 യൂണിറ്റുകളുമായി 28.7% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 12 മാസം മുമ്പ് ടിവിഎസിന്റെ വില്‍പ്പന 14567 യൂണിറ്റ് മാത്രമായിരുന്നു.

മുന്‍നിര നിര്‍മാതാക്കളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത് ബജാജ് ഓട്ടോയാണ്. 2025 ഫെബ്രുവരിയില്‍ ബജാജ് 21,335 സ്‌കൂട്ടറുകള്‍ വിറ്റ് 81.8% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബജാജിന്റെ വില്‍പ്പന 11733 ചേതക് സ്‌കൂട്ടറുകള്‍ മാത്രമായിരുന്നു. ചേതക് കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കിയ തന്ത്രം ഫലം കണ്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 11,789 യൂണിറ്റ് വില്‍പ്പനയുമായി ഏഥര്‍ 30.3% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 9046 യൂണിറ്റായിരുന്നു 2024 ഫെബ്രുവരിയിലെ വില്‍പ്പന.

2025 bajaj chetak

ഹീറോ വിഡ 2,607 യൂണിറ്റുകളുമായി 52.5% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മറ്റ് ബ്രാന്‍ഡുകള്‍ ഒന്നിച്ച് 12,802 യൂണിറ്റ് വില്‍പ്പനയുമായി 12.2% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂവീലറുകള്‍ ബജാജ് ഓട്ടോയുടേതാണ്. ഐക്യൂബ് രണ്ടാം സ്ഥാനത്തും ഏഥര്‍ മൂന്നാം സ്ഥാനത്തുമെത്തിയപ്പോള്‍ ഓല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വില്‍പ്പനയിലെ ഈ കുത്തനെയുള്ള ഇടിവിന് കാരണം ചര്‍ച്ചകളുടെയും രജിസ്‌ട്രേഷന്‍ പ്രക്രിയകളുടെയും ഒപ്റ്റിമൈസേഷന്‍ ആണെന്ന് ഓല ഇലക്ട്രിക് പറയുന്നു. ഇത് വാഹന്‍ പോര്‍ട്ടലിലെ 2025 ഫെബ്രുവരി മാസത്തെ യഥാര്‍ത്ഥ വില്‍പ്പന ഡാറ്റയെ ബാധിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഓല ഇലക്ട്രിക്കിന്റെ കണക്കനുസരിച്ച് 2025 ഫെബ്രുവരിയിലെ യഥാര്‍ത്ഥ കണക്കുകള്‍ 8,647 യൂണിറ്റുകളില്‍ കൂടുതലായിരിക്കാം.

tvs iqube

2025 ജനുവരിയില്‍ ഓല ഇലക്ട്രിക് ജെന്‍ 3 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരുന്നു. S1 X, S1 X+, S1 പ്രോ, S1 പ്രോ പ്ലസ് എന്നിവയാണ് ഈ ശ്രേണിയില്‍ വരുന്നത്. പുതുതായി എത്തിയ S1 പ്രോ പ്ലസ് വേരിയന്റ് 2 kWh ബാറ്ററി പായ്ക്ക് മുതല്‍ 5.3 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം.

ഫുള്‍ ചാര്‍ജില്‍ 320 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ സ്‌കൂട്ടറിന്റെ വില 1.55 ലക്ഷം രൂപയാണ്. പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ S1 പ്രോ പ്ലസിന്റെ നിര്‍മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജെന്‍3 റേഞ്ചിലെ പുതിയ 'ബ്രേക്ക് ബൈ വയര്‍' സാങ്കേതികവിദ്യ കാരണം സ്‌കൂട്ടറില്‍ നിന്ന് കമ്പനി ധാരാളം വയറിംഗ് ഒഴിവാക്കി.

കൂടാതെ മുന്‍ തലമുറ മോഡലുകളെ അപേക്ഷിച്ച് അവയുടെ റേഞ്ച് വര്‍ധിച്ചിട്ടുണ്ട്. അതേസമയം വിലയും കുറവാണ്. ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഭാവിയില്‍ ഓലയുടെ വില്‍പ്പന വീണ്ടും പഴയ രീതിയിലായി മാറിയേക്കാം. ഓല റോഡ്‌സ്റ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി കൂടി ആരംഭിക്കുന്നതോടെ വിപണി വിഹിതം ഉയര്‍ത്താനായേക്കും.

More from DriveSpark

Article Published On: Wednesday, March 5, 2025, 16:29 [IST]
English summary
Ola electric witnesses 75 percentage sales decline in february 2025 cuts around 1200 jobs
കൂടുതല്‍... #electric bike #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X