കാറിന്റെ റേഞ്ചുള്ള ഇ-സ്‌കൂട്ടറുകളുടെ വില കൂട്ടി ഓല! വേഗം ബുക്ക് ചെയ്തവര്‍ ഭാഗ്യവാന്‍മാര്‍
2025 ജനുവരിയില്‍ ഓല ഇലക്ട്രിക് (Ola Electric) ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. പോയമാസം 24,330 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ഓല സെഗ്‌മെന്റ് ലീഡര്‍ സ്ഥാനം ബജാജില്‍ നിന്ന് പിടിച്ചെടുത്തത്. വില്‍പ്പന ഉയര്‍ത്താനായി ജനുവരി 31-ന് ഓല തങ്ങളുടെ മൂന്നാം തലമുറ (Ola Gen 3) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി. നിലവില്‍ S1 X, S1 X+, S1 പ്രോ എന്നിവക്കൊപ്പം പുതിയ മുന്‍നിര മോഡലായി S1 പ്രോ+ (Ola S1 Pro+) എന്ന മോഡലും കൊണ്ടുവന്നു.
S1 എയര്‍ നിര്‍ത്തിലാക്കിയപ്പോള്‍ S1 X, S1 പ്രോ എന്നിവയുടെ ജെന്‍ 2 മോഡലുകള്‍ കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ആമുഖ വിലയ്ക്ക് ശേഷം ഓല ജെന്‍ 3 മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം. ജനുവരി അവസാനം ജെന്‍ 3 സീരീസ് പുറത്തിറക്കിയപ്പോള്‍ കമ്പനി 7 ദിവസത്തേക്ക് ഒരു ആമുഖ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ആമുഖ ഓഫര്‍ കാലയളവ് അവസാനിച്ചതിനാല്‍ ഈ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ 15,000 രൂപ വരെ അധികം മുടക്കേണ്ടതായി വരും. എന്നിരുന്നാലും ചില വേരിയന്റുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ജെന്‍ 3 സീരീസിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 79,999 രൂപയായിരുന്നു, അതില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വിശദമായ പട്ടിക ചുവടെ നല്‍കിയിട്ടുണ്ട്.
S1 X ഇ-സ്‌കൂട്ടര്‍ 2 kW, 3 kW, 4 kW എന്നിങ്ങനെ 3 ബാറ്ററി പായ്ക്കുകളില്‍ വാങ്ങാം. ഇതിന് 7 kW പീക്ക് പവര്‍ ഉള്ള ഒരു മോട്ടോറാണ് ലഭിക്കുന്നത്. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 123 കിലോമീറ്ററാണ്. ഫുള്‍ചാര്‍ജില്‍ 242 കിലോമീറ്റര്‍ വരെയാണ് ഐഡിസി റേഞ്ച് പറയുന്നത്. വെറും 3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
| ഓല ജെന്‍ 3 | പുതിയ വില | പഴയ വില | വ്യത്യാസം |
| S1 X | |||
| 2 kWh | ₹79,999 | ₹79,999 | 0 |
| 3 kWh | ₹93,999 | ₹89,999 | ₹4,000 |
| 4 kWh | ₹1,04,999 | ₹99,999 | ₹5,000 |
| S1 X+ | |||
| 4 kWh | ₹1,11,999 | ₹1,07,999 | ₹4,000 |
| S1 Pro | |||
| 3 kWh | ₹1,29,999 | ₹1,14,999 | ₹15,000 |
| 4 kWh | ₹1,44,999 | ₹1,34,999 | ₹10,000 |
| S1 Pro+ | |||
| 4 kWh | ₹1,54,999 | ₹1,54,999 | 0 |
| 5.3 kWh | ₹1,69,999 | ₹1,69,999 | 0 |
S1 X+ ജെന്‍ 3 മോഡല്‍ 4 kWh ബാറ്ററി പായ്ക്കില്‍ മാത്രമേ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയൂ. ഇതിന് 11 kW പീക്ക് പവര്‍ ഉള്ള ഒരു മോട്ടോറാണുള്ളത്. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്. അതേസമയം, കമ്പനിയുടെ അവകാശവാദമനുസരിച്ച് അതിന്റെ ഐഡിസി റേഞ്ച് 242 കിലോമീറ്ററാണ്. വെറും 2.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
3 kWh, 4 kWh ബാറ്ററി പായ്ക്കുകളില്‍ മൂന്നാം തലമുറ S1 പ്രോ വാങ്ങാന്‍ സാധിക്കും. ഇതിന് 11 kW പീക്ക് പവര്‍ ഉള്ള ഒരു മോട്ടോറാണ് കരുത്ത് പകരുന്നത്. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 242 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിമാതാക്കള്‍ അവകാശപ്പെടുന്നത്. വെറും 2.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

S1 പ്രോ + ഇലക്ട്രിക് സ്‌കൂട്ടര്‍ 4 kWh, 5.3 kWh ബാറ്ററി പായ്ക്കുകളില്‍ വാങ്ങാം. ഇതിന് 13 kW പീക്ക് പവര്‍ ഉള്ള ഒരു മോട്ടോറാണുള്ളത്. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 141 കിലോമീറ്ററാണ്. അതേസമയം കമ്പനിയുടെ അവകാശവാദമനുസരിച്ച് അതിന്റെ ഐഡിസി റേഞ്ച് 320 കിലോമീറ്ററാണ്. വെറും 2.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
മിഡ്-ഡ്രൈവ് മോട്ടോര്‍, ചെയിന്‍ ഡ്രൈവ്, ഇന്റഗ്രേറ്റഡ് എംസിയു എന്നിവ ഉപയോഗിച്ച് മികച്ച പെര്‍ഫോമന്‍സ്, റേഞ്ച്, കാര്യക്ഷമത എന്നിവയ്ക്കായി ഓല ഇലക്ട്രിക്കിന്റെ ജെന്‍ 3 പ്ലാറ്റ്ഫോം സാങ്കേതികവിദ്യയിലെ പുരോഗതി പ്രകടമാക്കുന്നു. സെഗ്മെന്റ്-ഫസ്റ്റ് ഡ്യുവല്‍ എബിഎസും ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യയും പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇത് സുരക്ഷയും നിയന്ത്രണവും വര്‍ധിപ്പിക്കുകയും എനര്‍ജി റീക്കവറി 15 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഓല ജെന്‍ 3 സ്‌കൂട്ടറുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








