ഒന്നരലക്ഷം രൂപയ്ക്ക് ഓലയുടെ ഇവി വാങ്ങാം! ഫുൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ചും ഉണ്ടേ

ഇവി വിപ്ലവം ഉണ്ടാക്കുന്നതിൽ ഇലക്ട്രിക് സ്കൂട്ടർ വാഹന നിർമാതാക്കളായ ഓലയ്ക്ക് വലിയ പങ്കു തന്നെയുണ്ട്. പുതിയ ഓല എസ്1 പ്രോ സ്‌പോർട്, എസ്1 പ്രോ+ ന്റെ ഒരു സ്‌പോർട്ടിയർ പതിപ്പായി ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ്.1.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുത്തൻ ഇവി സ്കൂട്ടർ വിപണിയിലെത്തിച്ചിരിക്കുന്നത്. വെറും 999 രൂപയ്ക്ക് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാമെന്നും ഡെലിവറികൾ 2026 ജനുവരിയിൽ ആരംഭിക്കാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. എസ്1 പ്രോ സ്‌പോർട് 21.45 bhp പരമാവധി പവറും 71 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഇൻ-ഹൗസ് ഡിസൈൻ ചെയ്ത മിഡ്-മൗണ്ടഡ് മോട്ടോറിലാണ് ഇവി സ്കൂട്ടർ പ്രവർത്തിക്കുന്നത്.

എസ്1 പ്രോ സ്‌പോർട് വെറും രണ്ട് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ഓല അവകാശപ്പെടുന്നു. ഓല എസ്1 പ്രോ സ്‌പോർടിന്റെ പരമാവധി വേഗത മണിക്കൂറിൽ 152 കിലോമീറ്ററാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓല എസ്1 പ്രോ സ്‌പോർട്ടിന്റെ ബാറ്ററി പായ്ക്ക് വിശേഷങ്ങളിലേക്ക് നോക്കിയാൽ 5.2 kWh യൂണിറ്റ് പായ്ക്ക് ഫുൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഓലയുടെ ഇൻ-ഹൗസ് സെല്ലുകൾ ഉപയോഗിച്ചാണ് എസ്1 പ്രോ സ്‌പോർട്ടിന്റെ ബാറ്ററി പായ്ക്ക് നിർമ്മിച്ചിരിക്കുന്നത്.

ola launched new s1 pro sport

ഓല എസ്1 പ്രോ സ്‌പോർട്ടിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും കമ്പനി നൽകിയിട്ടുണ്ട്. വൈഡ്-പ്രൊഫൈൽ ടയറുകളിലുളള 14 ഇഞ്ച് അലോയ് വീലുകളാണ് എസ്1 പ്രോ സ്‌പോർട്ട് സ്‌കൂട്ടറിന് ലഭിക്കുന്നത്. പ്രോ സ്‌പോർട്ടിന്റെ സീറ്റ് ഉയരം 791 മില്ലിമീറ്ററാണ്, ഇത് മിക്ക റൈഡർമാർക്കും ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത, അതേസമയം സീറ്റിനടിയിലെ സ്റ്റോറേജ് 34 ലിറ്റർ പഴയപടി തുടരുന്നുണ്ട്.

കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് അലേർട്ടുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ADAS സവിശേഷതകളോടെയാണ് ഓല S1 Pro സ്പോർട് വരുന്നതെന്നപ്രത്യേകതയുമുണ്ട്. ഡാഷ്‌ക്യാം, സെക്യൂരിറ്റി മോണിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നത് ഒക്കെയാണ് വാഹനത്തിൻ്റെ പ്രധാന ഹൈലൈറ്റായി എടുത്തു പറയേണ്ടത്.

ഓലയുടെ ജെൻ 2 പ്ലാറ്റ്‌ഫോമിലാണ് S1 പ്രോയുടെ പുതിയ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. പഴയ പ്ലാറ്റ്‌ഫോമിനെ അപേക്ഷിച്ച് പുതിയ പ്ലാറ്റ്‌ഫോമിൽ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ECU) കുറച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. ജെൻ 1 പതിപ്പിൽ 10 ഇസിയുകളായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ പുതിയ പ്ലാറ്റ്ഫോമോടെ എണ്ണം അഞ്ചായി കുറയ്ക്കാൻ ഇവി നിർമാതാക്കൾക്ക് സാധിച്ചു.

ഒപ്പം ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ ജെൻ 2 പതിപ്പിൽ വയറിംഗ് 40 ശതമാനത്തോളം കുറച്ചിട്ടുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. അതേസമയം ഭാരം 8 ശതമാനം കുറയ്ക്കാനും പുതിയ പ്ലാറ്റ്ഫോം സഹായിച്ചു. ജെൻ 2 പ്ലാറ്റ്ഫോമിഷ ഉപയോഗിച്ചിരിക്കുന്ന ഫ്രെയിം ഭാരം കുറഞ്ഞതും ശക്തവുമാണ്. പുതിയ മോഡലിന്റെ ബാറ്ററി പായ്ക്കിനെക്കുറിച്ച് പറയുമ്പോൾ 4kWh ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

സിംഗിൾ ചാർജിൽ ഇവിക്ക് 195 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പുതിയ മോഡലിന്റെ ചാർജിംഗ് സമയം 7.40 മണിക്കൂറാണ്. ഇക്കോ, നോർമൽ, സ്പോർട്സ്, ഹൈപ്പർ മോഡുകളും S1 പ്രോയിൽ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ജെൻ 2 പതിപ്പിൽ ചില ഘടനാപരമായ മാറ്റങ്ങളും ലഭ്യമാണ്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പിന്നിൽ സിംഗിൾ സൈഡ് മോണോഷോക്ക് ഉണ്ടായിരിക്കും. അങ്ങനെ മൊത്തത്തിൽ ഈ വിലയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച വൈദ്യുത സ്കൂട്ടറുകളിൽ ഒന്നാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 16, 2025, 19:00 [IST]
English summary
Ola launched new s1 pro sport priced at 1 5 lakh all you need to know
കൂടുതല്‍... #ola #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X