രാജ്യം കാത്തിരുന്ന ഇലക്ട്രിക് ബൈക്ക് ഷോറൂമിലെത്തി! ഫുള്‍ ചാര്‍ജില്‍ 252Km റേഞ്ച്, വില 74999 രൂപ മുതല്‍
ഇന്ത്യക്കാര്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇലക്ട്രിക് ടൂവീലര്‍ ഓല റോഡ്‌സ്റ്റര്‍ X (Ola Roadster X) ആണ്. കഴിഞ്ഞ ദിവസം ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലെ പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് ആദ്യത്തെ ഓല റോഡ്‌സ്റ്റര്‍ X പുറത്തിറങ്ങിയിരുന്നു. ഫെബ്രുവരിയിലെ കമ്പനിയുടെ വില്‍പ്പന ഡേറ്റയെ കുറിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലായിരുന്നു പുതിയ ഇലക്ട്രിക് ബൈക്ക് ഓല പണിതിറക്കിയത്. എന്നാല്‍, ഈ ഒരു ഒറ്റ മോഡലിലൂടെ ഓല ഏവരുടെയും ശ്രദ്ധ കവര്‍ന്നു. ഓലയുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്.
ഓല ഇലക്ട്രിക്കിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. അതിനാല്‍, ബ്രാന്‍ഡ് ഉടന്‍ തന്നെ ഈ മോഡലിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.വ്യത്യസ്ത ബാറ്ററി പായ്ക്കുകളുമായി വരുന്ന മൂന്ന് സവിശേഷ വേരിയന്റുകളിലാണ് റോഡ്സ്റ്റര്‍ X ഓല ഓഫര്‍ ചെയ്യുന്നത്. 2.5 kWh, 3.5 kWh, 4.5 kWh എന്നീ ബാറ്ററി കോണ്‍ഫിഗറേഷനുകളില്‍ ഓല റോഡ്‌സ്റ്റര്‍ X വാങ്ങാം.

എല്ലാ വേരിയന്റുകള്‍ക്കും ഒരേ 7 kW മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് കരുത്തേകുന്നത്. ഓല റോഡ്‌സ്റ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ ആമുഖ വില 74999 രൂപയാണ് (എക്‌സ്‌ഷോറൂം). റോഡ്‌സ്റ്റര്‍ X ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ് ഇത്. ഓല റോഡ്സ്റ്റര്‍ X എന്‍ട്രി ലെവല്‍ മോഡലിന് 2.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്.
ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ റേഞ്ച് പറയുന്നത്. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിന് സാധിക്കും. മണിക്കൂറില്‍ 105 കിലോമീറ്ററാണ് പരമാവധി വേഗത. 84,999 രൂപ ആമുഖ എക്‌സ്-ഷോറൂം വിലയിലാണ് 3.5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച റോഡ്‌സ്റ്റര്‍ X ഇ-ബൈക്കിന്റെ മിഡ്‌റേഞ്ച് വേരിയന്റ് വില്‍ക്കുന്നത്.

ബേസ് മോഡലിനേക്കാള്‍ കൂടുതല്‍ റേഞ്ചുണ്ട് ഇതിന്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 196 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വെറും 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 118 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് സാധിക്കും.
ഓല റോഡ്സ്റ്റര്‍ എക്സിന്റെ പ്രീമിയം മോഡലില്‍ 4.5 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 94,999 രൂപ ആമുഖ എക്‌സ്-ഷോറൂം വിലയിലാണ് ഇത് വില്‍ക്കുന്നത്. ഈ വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. മിഡ്-റേഞ്ച് വേരിയന്റിനെപ്പോലെ മണിക്കൂറില്‍ 118 കിലോമീറ്ററാണ് പരമാവധി വേഗത.

ഓലയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പോലെ തന്നെ ഫീച്ചര്‍ സമ്പന്നമാണ് റോഡ്സ്റ്റര്‍ X ഇലക്ട്രിക് മോട്ടോര്‍സൈക്കിളും. 4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, അഡ്വാന്‍സ്ഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, TPMS, OTA അപ്ഡേറ്റുകള്‍ തുടങ്ങിയ സവിശേഷതകളെല്ലാം ഇതില്‍ ഓല നല്‍കിയിട്ടുണ്ട്. സ്പോര്‍ട്സ്, നോര്‍മല്‍, ഇക്കോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഓല സാധാരണക്കാരന്റെ ഇലക്ട്രിക് ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.
റോഡ്സ്റ്റര്‍ X-ല്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. മോട്ടോര്‍സൈക്കിളിന് 18 ഇഞ്ച് ഫ്രണ്ട് അലോയ് വീലും 17 ഇഞ്ച് റിയര്‍ അലോയ് വീലും ലഭിക്കുന്നു. ഇവ രണ്ടും ട്യൂബ്ലെസ് ടയറുകളിലാണ് പൊതിഞ്ഞിരിക്കുന്നത്. 180 mm ആണ് ഇലക്ട്രിക് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. നിങ്ങള്‍ ഓല റോഡ്‌സ്റ്റര്‍ X മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സെന്ററില്‍ പോയി അടുത്തറിഞ്ഞ ശേഷം വാങ്ങാം.


Click it and Unblock the Notifications








