കാത്തിരിപ്പിന് വിരാമം, പെട്രോള്‍ ബൈക്കുകളുടെ അന്തകന്‍ മറ്റന്നാള്‍ എത്തും! വില 74,999 രൂപ മാത്രം

പെട്രോള്‍ ബൈക്കുകളുടെ അന്തകന്‍ എന്ന വിശേഷണത്തോടെ ഓല ഇലക്ട്രിക് അവതരിപ്പിച്ച മോഡല്‍ ആണ് റോഡ്‌സ്റ്റര്‍ X. ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തിലെ രാജാക്കന്‍മാരായ ഹീറോ സ്‌പ്ലെന്‍ഡറിന്റെ അതേവില നിലവാരത്തില്‍ വരുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെലിവറി ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന ഇവിയുടെ വിതരണം നീണ്ടുപോകുന്നത് ഉപഭോക്താക്കളെ നിരാശരാക്കിയിരുന്നു. ഇപ്പോള്‍ റോഡ്‌സ്റ്റര്‍ X ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി മെയ് 23 (വെള്ളി) ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റോഡ്സ്റ്റര്‍ X, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രോ എന്നിവ ഉള്‍പ്പെടുന്ന റോഡ്സ്റ്റര്‍ ശ്രേണിയിലൂടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കാലെടുത്ത് വെച്ചത്. ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ആരംഭിക്കുമെന്നും റോഡ്സ്റ്റര്‍ പ്രോയുടെ ഡെലിവറികള്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ആരംഭിക്കുമെന്നുമായിരുന്നു തുടക്കത്തില്‍ ഓല പ്രഖ്യാപിച്ചിരുന്നത്.

ola roadster x starts arriving at experience centre

2025 ഫെബ്രുവരിയില്‍ 74,999 രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ റോഡ്‌സ്റ്റര്‍ X പുറത്തിറക്കുകയും ചെയ്തു. എന്നിരുന്നാലും ഇലക്ട്രിക് വാഹന നിര്‍മ്മാതാവ് ഇതുവരെ ഒരു യൂണിറ്റ് പോലും വിതരണം ചെയ്തിട്ടില്ല. ഡെലിവറി ടൈംലൈനുകള്‍ നിരവധി തവണ കമ്പനി തെറ്റിച്ചത് തുടക്കത്തില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളെ നിരാശരാക്കിയിരുന്നു. പ്രാരംഭ ഡെലിവറി സമയപരിധി മാര്‍ച്ചിലായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ഏപ്രിലിലേക്കും പിന്നെ മെയ് മാസത്തിലേക്കും മാറ്റുകയാണുണ്ടായത്.

കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ കമ്പനിയുടെ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ റോഡ്സ്റ്റര്‍ X മോഡലിന്റെ ഉത്പാദനം ആരംഭിച്ചുവെന്നും മെയില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇപ്പോള്‍ ഡെലിവറി വെള്ളിയാഴ്ച ആരംഭിക്കുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓല റോഡ്സ്റ്റര്‍ X ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ഇത് മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്കുകളിലായി മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാകും.

ola roadster x roll out

അടിസ്ഥാന വേരിയന്റിന് 84,999 രൂപയാണ് വില. ഫുള്‍ചാര്‍ജില്‍ 140 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന 2.5 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ വരുന്നത്. മിഡ്-സ്‌പെക്ക് വേരിയന്റിന് അല്‍പ്പം വലിയ 3.5 kWh ബാറ്ററി ലഭിക്കുന്നു. ഇതിന്റെ ക്ലെയിംഡ് റേഞ്ച് ഫുള്‍ ചാര്‍ജില്‍ 196 കിലോമീറ്റര്‍ ആണ്. 1,04,999 രൂപയാണ് ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്.

ഇലക്ട്രിക് ബൈക്കിന്റെ ടോപ് സ്‌പെക്ക് വേരിയന്റിന് വലിയ 4.5 kWh ബാറ്ററി ലഭിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 252 കിലോമീറ്റര്‍ ഓടുമെന്ന് അവകാശപ്പെടുന്ന ഈ മോഡല്‍ സ്വന്തമാക്കാന്‍ 1,24,999 രൂപ മുടക്കണം. മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന എല്ലാ വിലകളും എക്‌സ്-ഷോറൂം ആണെന്ന് ശ്രദ്ധിക്കുക.

ola roadster x starts arriving at experience centre

ഭാവിയില്‍ റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രോ എന്നീ പതിപ്പുകളും കമ്പനി പുറത്തിറക്കും. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 16 kWh ബാറ്ററി ഘടിപ്പിക്കുന്ന റോഡ്‌സ്റ്റര്‍ പ്രോ ഒരു ഗെയിംചെയ്ഞ്ചറായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രീമിയം വിലയില്‍ വരുന്ന അള്‍ട്രാവയലറ്റ് F77 മാക് 2 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിനേക്കാള്‍ റേഞ്ചുണ്ടാകും ഇതിന്. താങ്ങാവുന്ന വില കൂടിയുണ്ടെങ്കില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ജനകീയമാക്കിയ പോലെ ഓല ഇ-ബൈക്ക് സെഗ്‌മെന്റും വളര്‍ത്തും.

പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ ശ്രേണി കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാദങ്ങളില്‍ പെട്ട് കുഴങ്ങിയ കമ്പനിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. റോഡ്‌സ്റ്ററിലൂടെ വില്‍പ്പന മെച്ചപ്പെട്ടാല്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാനും ടിവിഎസിനെയും ബാജാജിനെയും വീണ്ടും പിന്നിലാക്കാനും ഓലക്ക് കഴിയും. റോഡ്‌സ്റ്റര്‍ മോഡലിന് ഓലയുടെ സല്‍പ്പേര് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 21, 2025, 8:30 [IST]
English summary
Ola roadster x electric motorcycle deliveries to start from may 23 details inside
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X