പെട്രോള്‍ ബൈക്കുകളുടെ 'കാലന്‍' അവതരിച്ചു! ടെസ്റ്റ് റൈഡ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ തരംഗം

ഇന്ത്യയില്‍ ഐസി എഞ്ചിന്‍ വാഹന യുഗത്തിന് അന്ത്യം കുറിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മാര്‍ക്കറ്റില്‍ പ്രവേശിച്ച കമ്പനിയാണ് ഓല ഇലക്ട്രിക്. ക്യാബ് അഗ്രിഗേറ്റര്‍മാരായ ഓല ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. കുറഞ്ഞ വിലയില്‍ ഫ്യൂച്ചറിസ്റ്റിക്കായ ഇലക്ട്രിക് സ്‌കൂട്ടറുമായി വന്ന ഓല ചുരുങ്ങിയ നാളുകള്‍ കൊണ്ട് മാര്‍ക്കറ്റ് ലീഡേഴ്‌സ് ആയി മാറി. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ന് കാണുന്ന പ്രചാരം നേടിക്കൊടുക്കുന്നതിന് ചുക്കാന്‍ പിടിച്ച ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ജനകീയമാക്കാനുള്ള പുറപ്പാടിലാണ്. അതിനായി ഓല കൊണ്ടുവന്ന കന്നി ഇലക്ട്രിക് ബൈക്കാണ് റോഡ്‌സ്റ്റര്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഓല ഈ മോഡലിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഡെലിവറി അല്‍പ്പം വൈകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അതായത് 2025 മെയ് 23-ാം തീയതിയാണ് ബൈക്കിന്റെ വിതരണം ആരംഭിച്ചത്. ഏപ്രിലില്‍ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് വിതരണം നീണ്ട് പോകുകയായിരുന്നു. ഡെലിവറി ആരംഭിച്ചതോടെ ഓല ബൈക്കിന്റെ ടെസ്റ്റ് ഡ്രൈവുകളും ആരംഭിച്ചിരിക്കുകയാണ്. മെയ് 25 മുതല്‍ ഓല ഷോറൂമുകളില്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ola roadster x test drive

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓല റോഡ്സ്റ്റര്‍ X ഇലക്ട്രിക് ബൈക്ക് ഓടിച്ച് നോക്കുന്ന ആളുകളുടെ വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയില്‍ റോഡ്സ്റ്റര്‍ Xബൈക്കില്‍ ഒരാള്‍ ഹൈവേയിലൂടെ പറക്കുന്നത് കാണാം. പശ്ചിമ ബംഗാളില്‍ നിന്ന് എടുത്ത ഈ വീഡിയോയില്‍ റോഡ്സ്റ്റര്‍ X ഇലക്ട്രിക് ബൈക്ക് മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഓടിക്കുന്നതും കാണാം.

ഓല ഇലക്ട്രിക് റോഡ്സ്റ്റര്‍ X ഇവിക്ക് 99,999 രൂപ മുതല്‍ 1,24,999 രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. റോഡ്സ്റ്റര്‍ X പ്ലസ് ടോപ്പ് മോഡലിന് 1,29,999 രൂപ മുതല്‍ 1,99,999 രൂപ വരെയും എക്‌സ്‌ഷോറൂം വില വരും. റോഡ്സ്റ്റര്‍ X ഇവിയുടെ ആദ്യ 5,000 ഉടമകള്‍ക്ക് എക്‌സ്റ്റെന്‍ഡഡ് വാറന്റി, മൂവ്ഒഎസ് പ്ലസ്, എസന്‍ഷ്യല്‍ കെയര്‍ എന്നിവ ഉള്‍പ്പെടെ 10,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ola roadster x test drive

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 2.5 kWh വേരിയന്റിന് 89,999 രൂപയും, 3.5 kWh വേരിയന്റിന് 99,999 രൂപയും, 4.5 kWh വേരിയന്റ് 1,09,999 രൂപയുമായിരുന്നു വില വന്നിരുന്നത്. ആമുഖ വില അവസാനിച്ചതോടെ ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില 99,999 രൂപ (2.5 kWh), 1,09,999 രൂപ (3.5 kWh), 1,24,999 രൂപ (4.5 kWh) എന്നിങ്ങനെയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

സ്റ്റാന്‍ഡേര്‍ഡ് റോഡ്സ്റ്റര്‍ X മോഡലിന് പുറമേ കമ്പനി റോഡ്സ്റ്റര്‍ X പ്ലസ് എന്ന വേരിയന്റും പുറത്തിറക്കുന്നുണ്ട്. 4.5 kWh ബാറ്ററി ഉപയോഗിക്കുന്ന ഇതിന് 1,29,000 രൂപയും 9.1 kWh ബാറ്ററി പായ്ക്ക് ഉള്ളതിന് 1,99,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില.7 kW ജനറേറ്റിംഗ് ഇലക്ട്രിക് മോട്ടോറാണ് ഓല ഇലക്ട്രിക് റോഡ്സ്റ്റര്‍ X ഇവിയുടെ കരുത്ത്‌.

വെറും 3.1 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗം 118 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. 3.5 kWh വേരിയന്റിന് ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും കഴിയുമെന്നും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നത്.

റോഡ്സ്റ്റര്‍ X പ്ലസ് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ശക്തമായ 11 kW മോട്ടോറാണ് ലഭിക്കുക. ഇത് വെറും 2.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ 9.1 kWh ബാറ്ററി പായ്ക്ക് 501 കിലോമീറ്റര്‍ IDC-സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേക മോട്ടോര്‍സൈക്കിളിന്റെ ബാറ്ററി പായ്ക്കില്‍ ഓല ഇലക്ട്രിക്കിന്റെ സ്വന്തം ഭാരത് 4680 സെല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഓലയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഇതിന്റെ നിര്‍മാണം. ഈ ഓല ഇലക്ട്രിക് ബൈക്ക് അടുത്തറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാം. ഇവി നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാം. ഷോറൂം സന്ദര്‍ശിക്കുകയാണെങ്കില്‍ ബൈക്കിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ഓടിച്ച് നോക്കാന്‍ സാധിക്കും.

More from DriveSpark

Article Published On: Thursday, May 29, 2025, 11:19 [IST]
English summary
Ola roadster x electric motorcycle test ride begins across india here is how to book one
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X