ഫുൾ ചാർജിൽ OLA-യുമായി 500KM കറങ്ങാം! ഇനി പെട്രോൾ അടിച്ച് കാശ് കളയണ്ട

ഓല ഇലക്ട്രിക് വികസിപ്പിച്ച 9.1 kWh ശേഷിയുള്ള റോഡ്‌സ്റ്റർ എക്സ്+ (Roadster X+) ഇലക്ട്രിക് മോട്ടോർസൈക്കിളിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (CMVR) 1989 പ്രകാരം അംഗീകാരം ലഭിച്ചുവെന്നതാണ് വാഹനലോകത്തെ ചർച്ചാവിഷയം. ഹരിയാനയിലെ മാനേസറിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജി (iCAT) ആണ് ഇത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ അംഗീകാരം കമ്പനിയുടെ മുന്നേറ്റത്തിന് വലിയ രീതിയിൽ കരുത്ത് പകരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന ഉൽപ്പാദനത്തിലും വിൽപ്പനയിലും അതിവേഗം വളരുന്ന സ്ഥാപനമാണ് ഓല ഇലക്ട്രിക്.

ബെംഗളൂരു ആസ്ഥാനമായ പ്രവർത്തിക്കുന്ന ഇവർക്ക് തമിഴ്നാട്ടിലെ ഹോസൂരിൽ ഒരു നിർമ്മാണ പ്ലാന്റുണ്ട്. കഴിഞ്ഞ ചില വർഷങ്ങളിൽ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായി മാറിയ ഓല, സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനായി '4680 ഭാരത് സെൽ' എന്ന പേരിൽ ബാറ്ററികൾ ഓല സ്വന്തം ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്നു. ഈ ബാറ്ററി സാങ്കേതികവിദ്യ ഇതിനകം ഓലയുടെ എസ്1 പ്രോ+ (S1 Pro+) ഇലക്ട്രിക് സ്കൂട്ടറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ola electric

പൂർണ്ണമായും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഈ സ്കൂട്ടറുകളുടെ വിതരണം പോലും ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എസ്1 പ്രോ+ ന് പിന്നാലെ, 4680 ഭാരത് സെൽ ബാറ്ററിയോടുകൂടിയ റോഡ്‌സ്റ്റർ എക്സ്+ ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാൻ ഓല തയ്യാറെടുക്കുകയാണ്. ഇതിനുള്ള പ്രാഥമിക സർക്കാർ അംഗീകാരമാണ് ഇപ്പോൾ ലഭിച്ചത്.

തദ്ദേശീയ 4680 ഭാരത് സെൽ ബാറ്ററി പാക്കോടുകൂടിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്. എസ്1 പ്രോ+ സ്കൂട്ടറിൽ 5.1kWh ശേഷിയുള്ള 4680 ഭാരത് സെൽ ബാറ്ററിയാണ്. എന്നാൽ റോഡ്‌സ്റ്റർ എക്സ്+ ബൈക്കിൽ 9.1kWh ശേഷിയുള്ള പാക്കായിട്ടായിരിക്കും വരിക. ഈ 9.1kWh ശേഷി റോഡ്‌സ്റ്റർ എക്സ്+ ന് 500 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് ഇലക്ട്രിക് മോട്ടോർസൈക്കിൾ മേഖലയിൽ പുതിയ നിലവാരം സ്ഥാപിക്കാൻ സഹായിക്കും.

ola electric

ഓലയുടെ 4680 ഭാരത് സെൽ സാങ്കേതികവിദ്യയുടെ ഉയർന്ന ഊർജ്ജ സാന്ദ്രതയും മെച്ചപ്പെട്ട താപ പ്രകടനവുമാണ് ഈ ദീർഘദൂര ശേഷിക്ക് പിന്നിൽ. ഇത് നഗരങ്ങൾക്ക് പുറത്തുള്ള യാത്രകൾക്ക് ബൈക്കിനെ പ്രായോഗികമാക്കുന്നു, കൂടാതെ റേഞ്ച് ഉത്കണ്ഠ പൂർണ്ണമായും ഒഴിവാക്കുന്നു. മെട്രോ ഇതര രണ്ടാം, മൂന്നാം നിര നഗരങ്ങളിലേക്കും ഇതിലൂടെ വിപണി വ്യാപിപ്പിക്കാൻ കഴിയും.

റോഡ്‌സ്റ്റർ എക്സ്+ (9.1 kWh) ഇലക്ട്രിക് ബൈക്കിന് ശേഷം, ഓല ഇലക്ട്രിക് 4680 ഭാരത് സെൽ സാങ്കേതികവിദ്യ മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിലേക്കും മോട്ടോർസൈക്കിളുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓലയുടെ മുഴുവൻ ഇരുചക്ര വാഹന നിരയിലും ഈ തദ്ദേശീയ ബാറ്ററി സാങ്കേതികവിദ്യ കൊണ്ടുവരികയാണ് ലക്ഷ്യം.

ola electric

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) നിഷ്കർഷിച്ച സുരക്ഷ, വൈദ്യുതി, പെർഫോമൻസ്, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചത്. നിർമ്മാണം, റേഞ്ച്, കയറ്റം കയറാനുള്ള കഴിവ്, ശബ്ദം, EMC, ബ്രേക്കിംഗ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനകളിലൂടെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

ദീർഘദൂര യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും അപര്യാപ്തമായ ചാർജിംഗ് സൗകര്യങ്ങളുമായിരുന്നു ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന വെല്ലുവിളികൾ. ഇത്തരം പോരായ്മകളെ മറികടക്കുന്നതിൽ ഓല ഇലക്ട്രിക്കിന്റെ പുതിയ കണ്ടുപിടിത്തം വളരെ നിർണായകമാണ്. തദ്ദേശീയ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഓലയുടെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് റോഡ്‌സ്റ്റർ എക്സ്+ ന് ലഭിച്ച അംഗീകാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 31, 2025, 19:15 [IST]
English summary
Ola roadster x plus 9 1kwh bharat cell icat cmvr approval india
കൂടുതല്‍... #ola #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X