ഓലയുടെ പെട്രോള്‍ ബൈക്ക് 'അന്തകന്‍' പിറവിയെടുത്തു! 501km വരെ റേഞ്ച്, വില 74999 മുതല്‍
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗം അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് ടൂവീലറുകള്‍ വലിയ രീതിയില്‍ വളര്‍ന്ന് കൊണ്ടിരിക്കുമ്പോഴും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഇനിയും ട്രാക്ഷന്‍ കണ്ടെത്തിയിട്ടില്ല. രാജ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന് പുതു ഊര്‍ജ്ജമേകിക്കൊണ്ട് ഓല ഇലക്ട്രിക് ഏറെ തങ്ങളുടെ റോഡ്‌സ്റ്റര്‍ X മോഡല്‍ പണിതിറക്കി. സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, താങ്ങാനാകുന്ന വില എന്നിവ സമന്വയിക്കുന്ന ഓല റോഡ്‌സ്റ്റര്‍ X എന്ന മോഡലിന്റെ വില വെറും 74999 രൂപയാണ്. അതേസമയം കുറച്ച് കൂടി പ്രീമിയം മോഡലായ റോഡ്‌സ്റ്റര്‍ X+ 1.04 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്.
നൂതനമായ ഓല ജെന്‍ 3 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാകും. മാത്രമല്ല ഇന്ത്യന്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായാണ് ഇവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. IP67-റേറ്റഡ് ബാറ്ററികള്‍ക്കൊപ്പം മോട്ടോര്‍സൈക്കിളുകളില്‍ ശക്തമായ മിഡ്-ഡ്രൈവ് മോട്ടോര്‍, എംസിയു ഇന്റഗ്രേഷന്‍, ബ്രേക്ക് ബൈ വയര്‍ സാങ്കേതികവിദ്യ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

റോഡ്സ്റ്റര്‍ Xസീരീസിലുടെ ആദ്യമായി ഓല ഫ്‌ലാറ്റ് കേബിള്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്. ക്ലട്ടര്‍ ഫ്രീ ഡിസൈനിംഗിനായ സഹായിക്കുന്ന ഇത് ഓല ഇലക്ട്രിക്കിന്റെ നവീകരണത്തോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്നു. എയ്‌റോഡൈനാമിക്‌സിലോ ലുക്കിന്റെയോ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഒരു മിനിമലിസ്റ്റ് ഡിസൈനാണ് റോഡ്സ്റ്റര്‍ X, റോഡ്സ്റ്റര്‍ X+ എന്നിവ പിന്തുടരുന്നത്. ഫ്യുച്ചറിസ്റ്റിക് അപ്പീലിനൊപ്പം എയ്‌റോഡൈനാമിക് എഡ്ജസും കൂടാതെ ബോഡി കളറുമായി യോജിക്കുന്ന 'ഓല' ഗ്രാഫിക്‌സും ഇവയില്‍ വരുന്നു.
സൗന്ദര്യശാസ്ത്രത്തില്‍ മാത്രമല്ല പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഓല റോഡ്‌സ്റ്റര്‍ X സീരീസ് നിരാശപ്പെടുത്തില്ല. 7kW പീക്ക് പവര്‍ ഔട്ട്പുട്ട് നല്‍കുന്ന ഇലക്ട്രിക് മോട്ടോറുമായി വരുന്ന റോഡ്സ്റ്റര്‍ X മോഡല്‍ പരമാവധി മണിക്കൂറില്‍ 118 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. അതേസമയം റോഡ്സ്റ്റര്‍ X+ മോഡല്‍ 11kW പീക്ക് പവര്‍ ഉപയോഗിച്ച് കൂടുതല്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാകുന്നു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ പരമാവധി വേഗത.

രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ഒന്നിലേറെ ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. 2.5kWh, 3.5kWh, 4.5kWh എന്നിവയാണ് ഓല റോഡ്‌സ്റ്റര്‍ X മോട്ടോര്‍സൈക്കിളുകളില്‍ ഓഫര്‍ ചെയ്യുന്ന ബാറ്ററി പായ്ക്കുകള്‍. റോഡ്സ്റ്റര്‍ എക്സ്+ 4.5kWh, 9.1kWh ബാറ്ററികള്‍ വാഗ്ദാനം ചെയ്യുന്നു. ഓല റോഡ്സ്റ്റര്‍ X ഇലക്ട്രിക് ബൈക്കിന്റെ 74,999 വിലയുള്ള ബേസ് വേരിയന്റിന് 2.5 kWh ബാറ്ററിയാണുള്ളത്. ഇത് പൂര്‍ണ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും.
അതേസമയം മിഡ്-സ്‌പെക്ക് മോഡലിന് 84,999 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. 3.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇതിന് സിംഗിള്‍ ചാര്‍ജില്‍ 196 കിലോമീറ്റര്‍ റേഞ്ചാണ് സമ്മാനിക്കാനാവുക. മറുവശത്ത് ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ 95,999 രൂപ വിലയുള്ള ടോപ്പ് എന്‍ഡ് മോഡലിന് 4.5 kWh ബാറ്ററിയുമായിട്ടാണ് വിപണിയിലെത്തുന്നത്. ഇത് പൂര്‍ണ ചാര്‍ജില്‍ 252 കിലോമീറ്റര്‍ വരെയാണ് റേഞ്ച് നല്‍കുന്നത്.

റോഡ്സ്റ്റര്‍ X+ 4.5kWh ബാറ്ററി പായ്ക്ക് 1,04,999 രൂപയില്‍ ആരംഭിക്കുന്നു, വലിയ 9.1kWh ബാറ്ററി പായ്ക്ക് 1,54,999 രൂപയിലാണ് വില. റോഡ്സ്റ്റര്‍ X പ്ലസ് 4.5 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 501 കിലോമീറ്റര്‍ ഐഡിസി റേഞ്ച് ലഭിക്കുമെന്ന് കമ്പനി പറയുന്നു.
രണ്ട് മോഡലുകളും 4.3 ഇഞ്ച് എല്‍സിഡി സെഗ്മെന്റഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓള്‍ എല്‍ഇഡി ലൈറ്റിംഗും, മൂന്ന് റൈഡ് മോഡുകള്‍, അഡ്വാന്‍സ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഒരു റിവേഴ്സ് മോഡ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സവിശേഷതകളാല്‍ സമ്പന്നമാണ്. ജിപിഎസ് കണക്റ്റിവിറ്റിയും ഒടിഎ അപ്ഡേറ്റുകളും ഉപയോഗിച്ച് കണക്റ്റിവിറ്റിയും മെയിന്റനന്‍സും എളുപ്പമാക്കുന്നു.
ഇത് ഉടമകള്‍ ഏറ്റവും പുതിയ സവിശേഷതകളും സോഫ്റ്റ്വെയറും എപ്പോഴും അപ് ടു ഡേറ്റ് ആണെന്ന് ഉറപ്പാക്കുന്നു. റോഡ്സ്റ്റര്‍ X-ല്‍ സിംഗിള്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, റോഡ്സ്റ്റര്‍ X+ ഒരു ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഉള്‍ക്കൊള്ളുന്നു. ഇത് അതിന്റെ സേഫ്റ്റി പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നു.
ഈ രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെയും പ്രാരംഭ വിലകള്‍ അസാധാരണമായ മൂല്യം വാഗ്ദാനം ചെയ്യുന്നു.
പ്രത്യേകിച്ച് ഇരു മോഡലുകളിലും പായ്ക്ക് ചെയ്തിരിക്കുന്ന ടെക്‌നോളജിയും സവിശേഷതകളും കണക്കിലെടുക്കുമ്പോള്‍. ഈ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ പരിണാമത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും ഓല ഇലക്ട്രിക്കിന്റെ റോഡ്സ്റ്റര്‍ X സീരീസ് എന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








