ഓലയുടെ 388 ഷോറൂമുകൾക്ക് അടച്ചുപൂട്ടൽ ഭീഷണി! മഹാരാഷ്ട്ര സർക്കാരിൻ്റെ വക എട്ടിൻ്റെ പണി; കാരണം അറിയണ്ടേ

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം സൃഷ്ടിച്ചവരാണ് ഓല. ഒന്നാം സ്ഥാനത്തേക്കുളള ഓട്ടത്തിനിടയിൽ ഓലയ്ക് മഹാരാഷ്ട്ര സർക്കാരിൻ്റെ വക കിടിലൻ പണി കിട്ടിയത് വാഹന ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. ഓല വാങ്ങിയവരുടെ അവസ്ഥ ഇനി എന്താകുമെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ എന്ന് പലരും അന്വേഷിക്കുന്നില്ല. ഓലയുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണോ ഇതിന് കാരണമെന്ന് വിശദമായി തന്നെ നോക്കിയാലോ. മഹാരാഷ്ട്രയിലെ 388 ഷോറൂമുകളാണ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഓലയുടെ വിൽപ്പനയെ ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഓലയുടെ ഷോറുമുകൾ അടച്ചൂപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നതിൻ്റെ പ്രധാന കാരണം വാഹനങ്ങൾക്ക് ട്രേഡ് സർട്ടിഫിക്കറ്റുകൾ ഇല്ല എന്നതാണ്. സംസ്ഥാന ഗതാഗത മന്ത്രിയുടെ ഓഫീസിൽ നിന്ന് ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഷോറൂമുകൾക്ക് എതിരെ നടപടികൾ എടുക്കാൻ ഉത്തരവിട്ടതിൻ പിന്നാലെയാണ് ഓലയുടെ ഷോറൂമിൽ പരിശോധന നടന്നത്. പരിശോധിച്ച 432 ഷോറൂമുകളിൽ 44 എണ്ണത്തിനും ട്രേഡ് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത 388 ഷോറൂമുകൾ ആണ് ഉളളത്.

Ola threatens to close 388 showrooms in Maharashtra

വ്യക്തിഗത ഉപയോഗത്തിനും വാണിജ്യ ആവശ്യത്തിനും ഉപകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഓലയുടെ പ്രൊഡക്ട് പൈപ്പ്‌ലൈനില്‍ ഉണ്ട്. ഇതുകൂടാതെ ചില ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കുകളും ഓല കൊണ്ടുവരും. S1 സ്‌പോര്‍ട്‌സ്, S2 സിറ്റി, S2 സ്‌പോര്‍ട്‌സ്, S2 ടൂറര്‍, S3 ഗ്രാന്‍ഡ് അഡ്വഞ്ചര്‍, S3 ഗ്രാന്‍ഡ് ടൂറര്‍ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും സ്‌പോര്‍ട്സ്റ്റര്‍, ആരോഹെഡ്, റോഡ്സ്റ്റര്‍ പ്രോ, ക്രൂയിസര്‍, അഡ്വഞ്ചര്‍, ഡയമണ്ട്‌ഹെഡ് തുടങ്ങിയ ഇലക്ട്രിക് ബൈക്കുകളും ഓല പുറത്തിറക്കുന്നുണ്ട്.

ഹീറോ സ്പ്ലെൻഡർ പോലുള്ള വമ്പൻമാരോട് മുട്ടാൻ കൊണ്ടുവന്ന റോഡ്സ്റ്റർ X സീരീസിന്റെ ഡെലിവറി തുടങ്ങി ഓല വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പെട്രോള്‍ ബൈക്കുകളുടെ കാലന്‍ എന്നുവരെ ജനം വിശേഷിപ്പിച്ച ഇലക്ട്രിക് ബൈക്കിന് വില ആരംഭിക്കുന്നതാവട്ടെ വെറും 74,999 രൂപ മുതലായിരുന്നു. സംഭവം ക്ലിക്കാവാൻ ഇതിലും വലിയ കാരണം വേറെ വേണോ അല്ലേ. വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനും വൈദ്യുത മോട്ടോർസൈക്കിളിലുണ്ടായിരുന്നു.

Ola threatens to close 388 showrooms in Maharashtra

1.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ പതിപ്പ് ഇപ്പോൾ ഇന്ത്യയിലുടനീളം ലഭ്യമാണ്. നേരത്തെ കൂടുതൽ ആളുകളെ വാഹനത്തിലേക്ക് ആകർഷിക്കുന്നതിനായി ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ലിമിറ്റഡ് പിരീഡ് ആനുകൂല്യങ്ങളും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ഒരുപാട് പ്രത്യേകതകളോടെയാണ് ഇവി വിപണനത്തിന് എത്തുന്നത്. അതിൽ ആദ്യത്തേത് ടോർക്ക് എങ്ങനെ വിതരണം ചെയ്യുന്നുവെന്നതിനെ നിയന്ത്രിക്കുന്ന ഒരു സംയോജിത MCU-വിനൊപ്പം പ്രവർത്തിക്കുന്ന ചെയിൻ ഡ്രൈവുള്ള മിഡ്-മൗണ്ടഡ് മോട്ടോർ റോഡ്‌സ്റ്റർ X ശ്രേണിയിലുണ്ട്.

ആക്സിലറേഷനും ഊർജ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായാണ് മിഡ്-മൗണ്ടഡ് മോട്ടോർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഓല ഇലക്ട്രിക് പറയുന്നു. സിംഗിൾ-ചാനൽ എബിഎസുമായി സംയോജിപ്പിച്ച പേറ്റന്റ് സപ്പോർട്ടുള്ള ബ്രേക്ക്-ബൈ-വയർ സജ്ജീകരണവും ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മാറ്റുകൂട്ടുന്നുണ്ട്. വാട്ടർ, ഡസ്റ്റ് പ്രതിരോധമുള്ള ബാറ്ററി പായ്ക്കിന് IP67-റേറ്റിഗും ഉണ്ടെന്നാണ് ഓല പറയുന്നത്.

ഇൻഡസ്ട്രിയൽ സിൽവർ, ആന്ത്രാസൈറ്റ്, സ്റ്റെല്ലാർ ബ്ലൂ, പൈൻ ഗ്രീൻ, സെറാമിക് വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഓല റോഡ്സ്റ്റർ X പ്ലസ് 4.5 kWh വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ഓല റോഡ്സ്റ്റർ X ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിടിച്ചിരിക്കുന്നത്. സ്ലിം ബോഡി പാനലുകളും ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗും കൂടിച്ചേരുമ്പോൾ സംഗതി കിടിലമാവുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 16, 2025, 20:44 [IST]
English summary
Ola threatens to close 388 showrooms in maharashtra details explained in malayalam
കൂടുതല്‍... #ola #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X