വെട്ടിക്കുറച്ചത് 15600 രൂപ വരെ! പേരുമാറിയതോടെ വില കുറച്ച് ഷോറൂമില്‍ ആളെക്കയറ്റാന്‍ OPG മൊബിലിറ്റി

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. ഒരു സാധാരണ സൈക്കിളിന്റെ വില മുതല്‍ ഒരു എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ വരെ കിട്ടുന്ന ഇലക്ട്രിക് ടൂവീലറുകള്‍ ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടും. കൂടുതല്‍ കമ്പനികള്‍ ഇവി സെഗ്‌മെന്റില്‍ സാന്നിധ്യമറിയിക്കാന്‍ തുടങ്ങിയതോടെ മത്സരം അത്യന്തം കടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താങ്ങാനാകുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ ചെയ്താല്‍ മാത്രമേ ഷോറൂമില്‍ ആള് കയറുകയുള്ളൂ. ഇത് മനസ്സിലാക്കി ഒപിജി മൊബിലിറ്റി തങ്ങളുടെ ഫെറാറ്റോ ശ്രേണിയിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറച്ചിരിക്കുകയാണ്. ഒകായ ഇവിയാണ് ഇപ്പോള്‍ ഒപിജി മൊബിലിറ്റി എന്ന പേരില്‍ അറിയപ്പെടുന്നത്.

മോട്ടോഫാസ്റ്റ്, ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഡിസ്‌റപ്റ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നിവയാണ് ഒപിജി മൊബിലിറ്റി വില്‍ക്കുന്നത്. ഇതില്‍ മോട്ടോഫാസ്റ്റ്, ഫാസ്റ്റ് F3 മോഡലുകള്‍ ഒഴികെ ഇന്ത്യയിലുടനീളമുള്ള ഫെറാറ്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ വിലയാണ് കുറച്ചിരിക്കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കാനും സാധാരണക്കാര്‍ക്ക് ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനായാണ് ഒപിജി മൊബിലിറ്റി പ്രീമിയം സബ്-ബ്രാന്‍ഡായ ഫെറാറ്റോയ്ക്ക് കീഴില്‍ വില്‍ക്കുന്ന ഇലക്ട്രിക് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില കുറച്ചത്.

okaya ev price cut

ഈ ബാനറില്‍ ആകെ ഒമ്പത് മോഡലുകള്‍ വില്‍ക്കുന്നുണ്ട്, അവയ്ക്കെല്ലാം വിലക്കുറവ് ലഭിച്ചു. കിഴിവ് ലഭിച്ച ശേഷം ഓരോ മോഡലിന്റെയും വില വിശദമയി പരിശോധിക്കാം. ആദ്യം ഫാസ്റ്റ് F4 എന്ന മോഡലില്‍ നിന്ന് തന്നെ തുടങ്ങാം. മുമ്പ് 1,18,999 രൂപയ്ക്ക് വിറ്റിരുന്ന ഫെറാറ്റോ ഫാസ്റ്റ് F4-ന്റെ വില 1,09,999 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 9000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്.

ഫെറാറ്റോ ഫാസ്റ്റ് F2T, ഫാസ്റ്റ് F2B മോഡലുകളുടെ വില 94,999 രൂപയില്‍ നിന്ന് 89,999 രൂപയായി കുറഞ്ഞു. 5000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം ഫെറാറ്റോ ഫാസ്റ്റ് F2F-ന്റെ വില 93,999 രൂപയില്‍ 15000 രൂപ കുറഞ്ഞ് 79,999 രൂപയായി. ഫെറാറ്റോ ക്ലാസിക്കിന്റെ വില 15600 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തോടെ 75,599 രൂപക്ക് വിറ്റിരുന്ന ഇവി ഇനി 59,999 രൂപക്ക് വാങ്ങാം.

okaya faast f4

അതുപോലെ, ഫെറാറ്റോ ഫ്രീഡം എല്‍ഐയുടെ വില 75,899 രൂപയില്‍ നിന്ന് 69,999 രൂപയായി കുറഞ്ഞു. 5900 രൂപയാണ് മാറ്റം. ഫെറാറ്റോ ഫ്രീഡം എല്‍എയുടെ വിലയില്‍ 5621 രൂപ കുറവ് വന്നതോടെ ഇപ്പോള്‍ 49,999 രൂപക്ക് വാങ്ങാം. 55,650 രൂപയായിരുന്നു മുമ്പുണ്ടായിരുന്ന വില. ഫെറാറ്റോ ഡിസ്‌റപ്റ്ററിന്റെ വില നേരത്തെ 1,59,999 രൂപയായിരുന്നത് ഇപ്പോള്‍ 1,54,999 രൂപയായി. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 5000 രൂപയാണ് കുറച്ചിരിക്കുന്നത്.

ബ്രാന്‍ഡിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഫാസ്റ്റ് F4 ഒഴികെ 1.4 കിലോവാട്ട് മുതല്‍ 3.5 കിലോവാട്ട് വരെ ബാറ്ററി ശേഷിയില്‍ ലഭ്യമാണ്. ഫാസ്റ്റ് F4 ആണ് ഏറ്റവും ചെലവേറിയത്. കാരണം ഇത് 4.4 കിലോവാട്ട് ബാറ്ററിയാണ് നല്‍കുന്നത്. ഇത് ഫുള്‍ചാര്‍ജില്‍ 140 മുതല്‍ 160 കിലോമീറ്റര്‍ വരെ റേഞ്ച് അവകാശപ്പെടുന്നു.

ferrato disruptor e-bike

ബ്രാന്‍ഡിന്റെ ടോപ്പ്-സ്‌പെക്ക് ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌പോര്‍ട് ബൈക്കാണ് ഫെറാറ്റോ ഡിസ്‌റപ്റ്റര്‍. ഫെറാറ്റോ ഡിസ്‌റപ്റ്ററില്‍ 6.4 kW പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറാണ് (PMSM) സജ്ജീകരിച്ചിരിക്കുന്നത്. ഇത് 228 Nm പീക്ക് ടോര്‍ക്കും 45 Nm നോമിനല്‍ ടോര്‍ക്കും നല്‍കുന്നു. ഈ മോട്ടോര്‍സൈക്കിളിന് പരമാവധി 95 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സംയോജിത ബാറ്ററി പാക്കിന് 3.97 kWh ശേഷിയുണ്ട്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് ബൈക്ക് 129 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് അവകാവാദം. അതുകൊണ്ട് തന്നെ ഇത് ദൈനംദിന സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ മോഡല്‍ ആണെന്ന് പറയാം. അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് നിര്‍മ്മാതാവ് അവകാശപ്പെടുന്നു. കൂടാതെ, ഇ-ബൈക്കില്‍ ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഹാന്‍ഡില്‍ബാറില്‍ സ്ഥിതി ചെയ്യുന്ന ഒരു കണ്‍ട്രോള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ സ്വിച്ചുചെയ്യാന്‍ കഴിയും.

ബൈക്കിന്റെ ഡെലിവറികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി ഒപിജി മൊബിലിറ്റി തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദന ശേഷിയും വികസിപ്പിച്ചിരിക്കുകയാണ്. ഇവികളുടെ വില കുറച്ചതിനാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഷോറൂമിലെത്തുമെന്നാണ് ഒപിജി മൊബിലിറ്റിയുടെ പ്രതീക്ഷ. ഇതുവഴി ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, March 10, 2025, 16:59 [IST]
English summary
Opg mobility announced price cut on ferrato range electric two wheelers check new prices here
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X