പുത്തന്‍ മാറ്റങ്ങളുമായി റിവര്‍ ഇന്‍ഡി ജെന്‍ 3! വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിയാതെ പോവരുതേ.
പെര്‍ഫോമന്‍സ്, സുഖസൗകര്യങ്ങള്‍, പ്രായോഗികത എന്നിവയുടെ സമ്മിശ്രണം കാരണം എസ്യുവികളെ ഒരു വീക്‌നസ് ആക്കിവെച്ചിരിക്കുന്നരാണോ നിങ്ങള്‍? എങ്കില്‍ ആ വീക്‌നസ് ഒന്നു ചേഞ്ച് ആക്കിയാലോ. എസ്യുവി പ്രചോദിത സ്‌റ്റൈലിംഗും സിറ്റി മൊബിലിറ്റി ഫീച്ചറുകളും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിനെപ്പറ്റി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? അതെ, സിറ്റി റൈഡര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്‌റ്റൈലിഷും ശക്തവുമായ ഇലക്ട്രിക് സ്‌കൂട്ടറായ റിവര്‍ ഇന്‍ഡി അതിന്റെ മൂന്നാം തലമുറ അവതാരത്തില്‍ ഇതാ നിങ്ങള്‍ക്കായി വിപണിയിലെത്തിക്കഴിഞ്ഞു.
ദൈനംദിന യാത്ര എളുപ്പവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. ആധുനിക സാങ്കേതികവിദ്യ, സുരക്ഷ, പ്രായോഗികതയിലൂന്നിയ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ് അല്ലെങ്കില്‍ സൗകര്യം എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഒരു ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ കൂടെ നിങ്ങള്‍ അറിയേണ്ടതുണ്ട്.

മുന്‍ പതിപ്പുകളെ വെച്ച് നോക്കുമ്പോള്‍ പ്രായോഗികമായ നിരവധി പുതിയ അപ്ഡേറ്റുകളുമായാണ് റിവര്‍ ഇന്‍ഡി ജെന്‍ 3 ഇവി സ്‌കൂട്ടറിന്റെ വരവ്. മികച്ച ഗ്രിപ്പിനും സ്ഥിരതയ്ക്കുമായി നവീകരിച്ച ടയറുകളും ഒപ്പം റേഞ്ച്, ചാര്‍ജിംഗ് വിവരങ്ങള്‍ വ്യക്തമായി കാണിക്കുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലായി കണക്കാക്കുന്നത് ഹില്‍-ഹോള്‍ഡ് അസിസ്റ്റ് ഫംഗ്ഷനാണ്. ഇത് സ്‌കൂട്ടര്‍ ചരിവുകളില്‍ നിന്ന് പിന്നിലേക്ക് പോകുന്നത് തടയുന്നതിലൂടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നു. റിയല്‍ടൈം ചാര്‍ജിംഗ് അപ്ഡേറ്റുകള്‍, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റൈഡര്‍മാര്‍ക്കായി കസ്റ്റമൈസ് ചെയ്യാവുന്ന ഡാറ്റ എന്നിവ പോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

റിവര്‍ ഇന്‍ഡി ജെന്‍ 3 ഇലക്ട്രിക് സ്‌കൂട്ടര്‍ എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തതായതു കൊണ്ടുതന്നെ സ്‌റ്റൈലിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. പരുക്കന്‍ ലുക്കിലുള്ള ബോക്സി ബോഡി ഘടന, പരന്ന ഫ്‌ലോര്‍ബോര്‍ഡ്, ബോള്‍ഡ് റോഡ് പ്രസന്‍സ് നല്‍കുന്ന സ്റ്റെപ്പ്-അപ്പ് സീറ്റും പ്രധാന സവിശേഷതയാണ്. മുന്‍വശത്ത് ട്വിന്‍-ബീം എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, മോഡേണും ഒപ്പം പ്രാക്ടിക്കല്‍ സ്പര്‍ശവും നല്‍കുന്നതിനായി പൊസിഷന്‍ ലാമ്പുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പ്രകടനത്തിന്റെ കാര്യത്തിലും റിവര്‍ ഇന്‍ഡി ജെന്‍ 3 ആരെയും ആകര്‍ഷിക്കും. ഏകദേശം 26 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 6.7 kW പീക്ക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് കാരണം വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. റഷ് മോഡില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിക്ക് കഴിയും.
ഇക്കോ, റൈഡ്, റഷ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളില്‍ ലഭ്യമായതിനാല്‍ ആവശ്യാനുസരണം റൈഡര്‍മാര്‍ക്ക് വേഗതയും കാര്യക്ഷമതയും സന്തുലിതമാക്കാന്‍ സാധിക്കും. 4 kWh ലിഥിയം-അയണ്‍ ബാറ്ററിയുടെ പിന്തുണയുള്ളതിനാല്‍ 161 കിലോമീറ്റര്‍ വരെ ഐഡിസി ക്ലെയിംഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഇക്കോയില്‍ ഏകദേശം 110 കിലോമീറ്ററും, റൈഡില്‍ 90 കിലോമീറ്ററും, റഷ് മോഡില്‍ 70 കിലോമീറ്ററുമാണ് ട്രൂ റേഞ്ച് പറയുന്നത്.
റൈഡര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു എസ്യുവിക്കുള്ള അതേ പങ്ക് ഇലക്ട്രിക് സ്‌കൂട്ടറായ റിവര്‍ ഇന്‍ഡിക്കും ഉണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുള്ള ഒരു കമ്പൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) ഇതില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. തെന്നാന്‍ സാധ്യതയുള്ള പ്രതലങ്ങളില്‍ വീല്‍ സ്ലിപ്പ് കുറയ്ക്കുന്നതിനുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രാഷ് ഗാര്‍ഡുകളായി പ്രവര്‍ത്തിക്കുന്ന ശക്തമായ പ്രൊട്ടക്ടീവ് സൈഡ് ബാറുകള്‍ എന്നിവയോടൊപ്പം മികച്ച വിസിബിലിറ്റിക്കായി പൊസിഷന്‍ ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള തിളക്കമുള്ള ട്വിന്‍-ബീം എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ സുരക്ഷയൊരുക്കുന്നു.
കൂടാതെ മോട്ടോറിനും ബാറ്ററിക്കും IP67 റേറ്റിംഗ്, മറ്റ് ഇലക്ട്രോണിക്സുകള്‍ക്ക് IP65 റേറ്റിംഗ് എന്നിവയുള്ളതിനാല്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ സുരക്ഷിതമായ റൈഡുകള്‍ ഉറപ്പാക്കുന്നു. ഈ സവിശേഷതകള്‍ ഒരുമിച്ച റിവര്‍ ഇന്‍ഡി ജെന്‍ 3 സിറ്റി, സെമി-അര്‍ബന്‍ റൈഡുകള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ ചോയ്‌സാക്കി മാറ്റുന്നു. ഏകദേശം 1.46 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില തുടങ്ങുന്നതിനാല്‍ ഏതൊരാള്‍ക്കും താങ്ങാവുന്നതും എളുപ്പം ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതുമാണ് റിവര്‍ ഇന്‍ഡി ജെന്‍ 3.


Click it and Unblock the Notifications








