ബുള്ളറ്റ് വാങ്ങാനിരിക്കുന്നവര്‍ ഒന്ന് നില്‍ക്കണേ... ഏറ്റവും ശക്തമായ ബുള്ളറ്റ് വരുന്നു, പേര് ഉറപ്പിച്ചു
വിഖ്യാത ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും അതിന്റെ 'ബുള്ളറ്റ്' എന്ന മോഡലും ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുടെ ഫലമായി കുടു കുടു ശബ്ദമില്ലാത്ത ഇലക്ട്രിക് ബൈക്കുകള്‍ അടക്കം കമ്പനി വികസിപ്പിക്കുന്നുണ്ട്. എന്നാല്‍ സമീപഭാവിയിലൊന്നും കമ്പനി പെട്രോള്‍ ബൈക്കുകളോട് ബൈ ബൈ പറയില്ലെന്ന് ഉറപ്പാണ്. അതിന് തെളിവാണ് കൃത്യമായ ഇടവേളകളില്‍ കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ വികസിപ്പിക്കുന്നത്. ബൈക്ക് പ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് ചില പുത്തന്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കാന്‍ പോകുകയാണ്. ബുള്ളറ്റ് 650 ട്വിന്നിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്.
ഒരു പുതിയ ബൈക്ക് പുറത്തിറക്കുന്നതിന് മുമ്പ് അതിന്റെ പേര് ട്രേഡ്മാര്‍ക്ക് ചെയ്യുന്ന പതിവ് കമ്പനികള്‍ക്ക് ഉണ്ട്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് 'ബുള്ളറ്റ് 650 ട്വിന്‍' എന്ന നാമം ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിനര്‍ത്ഥം ബൈക്കിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നാണ്. റോയല്‍ എന്‍ഫീല്‍ഡ് അധികം വൈകാതെ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബുള്ളറ്റ് 650 ട്വിന്നിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചുവടെ വായിക്കാം.

ആദ്യം ഡിസൈനില്‍ നിന്ന് തന്നെ തുടങ്ങാം. റെട്രോ സ്‌റ്റൈല്‍ ഡിസൈനിലാണ് ഈ ബൈക്കും വരുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, ബുള്ളറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയും ലഭിക്കും. അതേ ഹെവി ബോഡി, ക്രോം ഫിനിഷ്, റെട്രോ ഫീല്‍ എന്നിവയുമായി പുതിയ ബുള്ളറ്റ് 650 ട്വിന്‍ സഹോദരങ്ങള്‍ക്ക് സമാനമായിരിക്കും.
എന്നാല്‍ ഇതോടൊപ്പം, എല്‍ഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയ ആധുനിക സവിശേഷതകളും ഇതില്‍ ലഭ്യമാകും. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം ഇരു അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ആയിരിക്കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുക. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്കും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കും.
ട്യൂബ്‌ലെസ് ടയറുകളില്‍ പൊതിഞ്ഞ സ്പാക്ക് വീലുകളുമായായിരിക്കും പുതിയ ബൈക്ക് വരിക. ദീര്‍ഘദൂര യാത്രകളിലും ഹൈവേ റൈഡിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്ലാസിക് 650, ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ GT തുടങ്ങിയ ബൈക്കുകളുടെ അതേ 648 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഈ ബൈക്കിന്റെ ഹൃദയം.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650 ട്വിന്നിലെ 47 bhp പവറും 52 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 648 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കും. റോയല്‍ എന്‍ഫീല്‍ഡ് സാധാരണയായി ഒന്നിലധികം നിറങ്ങളില്‍ ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ബുള്ളറ്റ് 650 ട്വിന്നും ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ല. ക്ലാസിക് ബ്ലാക്ക് മുതല്‍ പുതിയ ഷെയ്ഡുകള്‍ വരെ പുത്തന്‍ മോഡലില്‍ നമുക്ക് പ്രതീക്ഷിക്കാം.
ബുള്ളറ്റ് 650 ട്വിന്‍സിന്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇതിനോടകം ബൈക്ക് നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ കൂടെ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനും കൂടിയായതിനാല്‍ ഈ കലണ്ടര്‍ വര്‍ഷം തന്നെ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 3 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650 ട്വിന്നിന്റെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പൈതൃകവും ബുള്ളറ്റ് ഐഡന്റിറ്റിയും 650 സിസിയുടെ എഞ്ചിനും ആഗ്രഹിക്കുന്ന ബൈക്ക് പ്രേമികള്‍ക്ക് പറ്റിയ കംപ്ലീറ്റ് പാക്കേജ് ആയിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650 ട്വിന്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








