റെട്രോ ബൈക്ക് വാങ്ങാനാണോ പ്ലാൻ? ക്ലാസിക് 350 vs CB350, ആരാകും നിങ്ങളുടെ സ്മാർട്ട് ചോയ്സ്

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവേശം സൃഷ്ടിക്കുന്ന ഒന്നാണ് 350 സിസി റെട്രോ ബൈക്ക് സെഗ്മെന്റ്. ഈ വിഭാഗത്തിൽ വർഷങ്ങളായി രാജാവായി നിലകൊള്ളുന്നത് നമ്മുടെ സ്വന്തം റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ്. അതിന് ശക്തമായ വെല്ലുവിളിയുമായി എത്തിയ മറ്റൊരു താരമാണ് ഹോണ്ട CB350. ഇരുവരും ലുക്കിലും കംഫർട്ടബിൾ റൈഡിംഗിലുമെല്ലാം ഒരു പേലെ ആളുകളെ ആകർഷിപ്പിക്കാൻ കഴിവുള്ളവരാണ്. എങ്കിലും എൻജിൻ സ്വഭാവം, ഫീച്ചറുകൾ, വില തുടങ്ങിയ കാര്യങ്ങളിൽ ഇവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു താരതമ്യത്തിലൂടെ ഇവരിൽ ആരായിരിക്കും നിങ്ങൾക്ക് അനുയോജ്യമെന്നത് കണ്ടെത്തിയാലോ.

ആരെയും ആകർഷിക്കുന്ന ഐക്കോണിക് റെട്രോ ക്ലാസിക് ഡിസൈൻ ആണ് ക്ലാസിക് 350-ൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പഴയ കാല എൻഫീൽഡ് ബൈക്കുകളുടെ ലുക്ക് നിലനിർത്തികൊണ്ടാണ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത് ടൈഗർ-ഐഡ് എൽഇഡി പൈലറ്റ് ലാമ്പുകളോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ് ബൈക്കിന് ശക്തമായ ക്ലാസിക് ഐഡന്റിറ്റി നൽകുന്നു. മുന്നിലും പിന്നിലും ഉള്ള വലിയ ഫെൻഡറുകൾ ബൈക്കിന് ഒരു ഹെവി റോഡ് പ്രെസൻസ് നൽകുന്നുണ്ട്.

Royal Enfield Classic 350 Vs Honda CB350

മാത്രവുമല്ല സിഗ്നേച്ചർ ഹെഡ്‌ലാമ്പ് ക്യാപ്പ് ക്ലാസിക് 350-ന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന ഒരു പ്രധാന ഡിസൈൻ എലമെന്റാണ്. ഒപ്പം ബൈക്കിൻ്റെ സോഫ്റ്റായ കുഷ്യൻ ടൈപ്പ് സ്പ്ലിറ്റ് സീറ്റുകൾ നഗര യാത്രയ്ക്കും ദീർഘ റൈഡുകൾക്കും ഒരുപോലെ കംഫർട്ട് നൽകുന്നുണ്ട്. വലിയ ടിയർ-ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും സിംഗിൾ പി-ഷൂട്ടർ എക്‌സ്‌ഹോസ്റ്റും ചേർന്ന് ബൈക്കിന് പഴയകാല റെട്രോ ഫീൽ പൂർണ്ണമായി നൽകുന്നു.

അതേസമയം ഹോണ്ട CB350-യും റെട്രോ ഡിസൈൻ തന്നെയാണ് പിന്തുടരുന്നത്. പക്ഷേ അതിൽ കൂടുതൽ ക്ലീനും മോഡേണുമായ ടച്ച് കാണാൻ സാധിക്കുന്നുണ്ട്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് ഇവിടെയും ഉണ്ടെങ്കിലും ഡിസൈൻ കൂടുതൽ സിമ്പിളും സ്മൂത്തുമാണ്. പിൻഭാഗത്ത് ഫയർ-റിംഗ് ടൈപ്പ് എൽഇഡി വിങ്കറുകളോടുകൂടിയ ടെയിൽ ലാമ്പുകൾ ബൈക്കിന് മോഡേൺ ലുക്ക് നൽകുന്നു. CB350-ന്റെ ഇന്ധന ടാങ്ക് ക്ലാസിക് 350-നെക്കാൾ കൂടുതൽ ബോൾഡും മസ്കുലാറുമായ ഡിസൈനിലാണ്. അതിനാൽ ബൈക്ക് കൂടുതൽ സോളിഡ് ആയി തോന്നും.

Royal Enfield Classic 350 Vs Honda CB350

പവർ ഔട്ട്‌പുട്ടിന്റെ കാര്യത്തിൽ ഇരു മോഡലുകളും ഏറെക്കുറെ ഒരേ നിലയിലാണ് എത്തിനിൽക്കുന്നത്. രണ്ട് ബൈക്കുകളിലും സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നു. 6100 ആർപിഎമ്മിൽ 20.2 bhp പവറും 4000 ആർ‌പി‌എമ്മിൽ 27 Nm ടോർക്കുമാണ് ക്ലാസിക് 350 നൽകുന്നത്. അതേ സമയം 5500 ആർപിഎമ്മിൽ 20.78 bhp പവറും 3000 ആർ‌പി‌എമ്മിൽ 29.5 Nm ടോർക്കുമാണ് CB350 നൽകുന്നത്.

ഇതിൽ കൂടുതൽ പരിഷ്കൃതവും സ്മൂത്തുമായ സ്വഭാവം കാണിക്കുന്നത് CB350 ആണ്. കാരണം എഞ്ചിൻ വളരെ സുഖകരമായി റിവ് ചെയ്യുകയും കുറഞ്ഞ ആർപിഎം മുതൽ തന്നെ മികച്ച ടോർക്ക് നൽകുകയും ചെയ്യുന്നതിനാൽ ട്രാഫിക്കിലും ഹൈവേയിലും ബൈക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാം. എന്നാൽ റോയൽ എൻഫീൽഡ് ക്ലാസിക് 350-ന്റെ എഞ്ചിൻ കൂടുതൽ ലേസിയും റിലാക്സ്ഡ് സ്വഭാവമുള്ളതുമാണ്.

Royal Enfield Classic 350 Vs Honda CB350

ലോ ആർപിഎമ്മിൽ സ്ഥിരതയുള്ള പ്രകടനം നൽകുന്ന ഈ എഞ്ചിൻ സ്മൂത്ത് ആണെങ്കിലും CB350-നെ അപേക്ഷിച്ച് അല്പം കൂടുതൽ വൈബ്രേഷൻ അനുഭവപ്പെടാം. മാത്രവുമല്ല വലിപ്പവും അളവുകളും പരിഗണിക്കുമ്പോൾ ക്ലാസിക് 350നെ അപേക്ഷിച്ച് CB350 അല്പം വലുതും നീളം കൂടിയതുമായ ബൈക്കാണ്. CB350-ൽ ലഭിക്കുന്ന 15.2 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക് ഒരു പ്രധാന ഗുണമാണ്. ഇതിലൂടെ ഒരിക്കൽ ഇന്ധനം നിറച്ചാൽ കൂടുതൽ കിലോമീറ്ററുകൾ യാത്ര ചെയ്യാൻ സാധിക്കും.

എന്നാൽ ക്ലാസിക് 350 ഭാരമേറിയ സ്വഭാവമുള്ളതായതിനാൽ റോഡിൽ ഇതിന് കൂടുതൽ സോളിഡ് പ്രെസൻസും ഹെവി ബൈക്ക് ഫീലും ലഭിക്കുന്നു. ഈ അധിക ഭാരം നഗര ട്രാഫിക്കിലും സ്ലോ സ്പീഡുകളിലും ചിലപ്പോൾ അല്പം ക്ഷീണം ഉണ്ടാക്കാം. സസ്പെൻഷനും ബ്രേക്കിംഗും സുരക്ഷാ സജ്ജീകരണങ്ങളും പരിഗണിക്കുമ്പോൾ ഇരുവരും ഏകദേശം ഒരേ ത്രാസിലാണ് നിലകൊള്ളുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ, ഡ്യുവൽ-ചാനൽ ABS എന്നിവ നൽകിയിട്ടുണ്ട്.

എന്നിരുന്നാലും റോയൽ എൻഫീൽഡ് ക്ലാസിക് 350-ൽ സ്പോക്ക് വീലുകളും ട്യൂബ് ടയറുകളും ഒരു അധിക ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. ഇത് ക്ലാസിക് ലുക്ക് കൂടുതൽ ഇഷ്ടപ്പെടുന്നവർക്കും പഴയകാല റെട്രോ സ്റ്റൈൽ മുൻഗണന നൽകുന്നവർക്കും അനുയോജ്യമാണ്. വിലയുടെ കാര്യത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350ന് 1.93 ലക്ഷം രൂപയും ഹോണ്ട CB350ന് 1.97 ലക്ഷം രൂപയമാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Friday, December 19, 2025, 8:00 [IST]
English summary
Royal enfield classic 350 vs honda cb350 comparison
കൂടുതല്‍... #royal enfield #honda #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X