പെട്രോള്‍ ബൈക്കുകളുടെ 'സൈലന്റ് കില്ലര്‍'! രണ്ടാമനും റെഡി, എന്‍ഫീല്‍ഡ് ഇ-ബൈക്കുകള്‍ വരിയായെത്തും

എക്‌സ്‌ഹോസ്റ്റ് നോട്ട് കൊണ്ട് തലമുറകളുടെ ഹൃദയം കീഴടക്കിയ റോയല്‍ എന്‍ഫീല്‍ഡ് എന്ന ഐതിഹാസിക ബ്രാന്‍ഡും കാലത്തിന്റെ അനിവാര്യതയുടെ ഭാഗമായി ഇലക്ട്രിക്ക് ആകാന്‍ പോകുകയാണ്. ഗോവയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന മോട്ടോവേഴ്‌സ് 2025 ഇവന്റില്‍ വെച്ച് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോഡലുകളും ഭാവി മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മിലാനില്‍ നടന്ന EICMA 2025-ല്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഫ്ലയിംഗ് ഫ്ലീ FF.S6 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമുണ്ടായിരുന്നു. രണ്ടാം ലോക യുദ്ധത്തില്‍ ഉപയോഗിച്ച ലൈറ്റ് മിലിട്ടറി ബൈക്കിന്റെ പേരിലുള്ള ഈ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഫ്ലയിംഗ് ഫ്ലീ സീരീസിലെ രണ്ടാമത്തെ മോഡലാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ഫ്ലയിംഗ് ഫ്ലീ (Royal Enfield Flying Flea FF.S6) എന്ന പ്രത്യേക ബ്രാന്‍ഡിന് കീഴിലാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഇലക്ട്രിക് ബൈക്കുകള്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്നത്. ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കായ ഫ്ലയിംഗ് ഫ്ലീ C6 ബ്രാന്‍ഡ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇത് 2026 ജനുവരിയില്‍ വില്‍പ്പനയ്ക്കെത്തും. ഇപ്പോള്‍ 2025 മോട്ടോവേഴ്സില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

flying flea ff s6 motoverse 2025

പുതിയ FF.S6 ബൈക്ക് സ്‌ക്രാംബ്ലര്‍ ലുക്കിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഉയര്‍ത്തിയ സസ്പെന്‍ഷന്‍, വീതിയുള്ള ഹാന്‍ഡില്‍ബാറുകള്‍, പരന്ന സീറ്റ് എന്നിവ റൈഡര്‍ക്ക് സുഖകരമായ റൈഡിംഗ് അനുഭവം സമ്മാനിക്കും. നഗര യാത്രകള്‍ക്കും സാധാരണ റോഡുകള്‍ക്കുമൊപ്പം പരുക്കന്‍ പ്രതലങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ബൈക്കായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയര്‍ വീലുകളിലാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഓടുക. ഈ വീലുകളിലെ ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ ഓണ്‍-റോഡിനും ഓഫ്-റോഡ് യാത്രയ്ക്കും ഇടയില്‍ സുഗമമായ മാറ്റം എളുപ്പമാക്കുന്നു. ബെല്‍റ്റ് സിസ്റ്റത്തിന് പകരം 'ചെയിന്‍ ഫൈനല്‍ ഡ്രൈവ്' സിസ്റ്റമാണ് ഇലക്ട്രിക് ബൈക്കില്‍ ഉപയോഗിക്കുന്നത്. കുറഞ്ഞ വേഗതയില്‍ വെല്ലുവിളി നിറഞ്ഞ പാതകളിലൂടെ ഓടിക്കുമ്പോള്‍ കൂടുതല്‍ ടോര്‍ക്ക് ലഭിക്കാന്‍ ഇത് സഹായിക്കുന്നു.

flying flea ff s6 motoverse 2025

പരമ്പരാഗത ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് ഈ ബൈക്കിന്റെ വലിയ റിയര്‍ സ്പ്രോക്കറ്റ് കുത്തനെയുള്ള റോഡുകളെയും വിവിധ തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെയും എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കുന്നു. മഗ്‌നീഷ്യം കൊണ്ട് നിര്‍മ്മിച്ച ബാറ്ററി കേസിംഗ് ഈ ഇലക്ട്രിക് ബൈക്കിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ഇത് മോട്ടോറിന്റെ ചൂട് നിയന്ത്രിക്കുക മാത്രമല്ല, ബൈക്കിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

അത്തരമൊരു ബാറ്ററി കേസിംഗില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററി പായ്ക്ക് ബൈക്കിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനുമായി ഇണങ്ങിച്ചേരാനും അതിന്റെ മികച്ച പ്രവര്‍ത്തനക്ഷമത വെളിവാക്കാനും കഴിയും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ QWM2290 പ്രോസസര്‍ നല്‍കുന്ന ഇന്‍-ഹൗസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ബൈക്കിനുള്ളത്. ഇതിലൂടെ, 4G, ബ്ലൂടൂത്ത്, വൈ-ഫൈ കണക്റ്റിവിറ്റി, വോയ്സ് കണ്‍ട്രോള്‍, ഓവര്‍-ദി-എയര്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ എന്നിവ ലഭിക്കും.

flying flea ff s6 motoverse 2025

ഈ ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയുമുണ്ട്. അതേസമയം ഓഫ്-റോഡ് യാത്രകളില്‍ ഇത് പൂര്‍ണമായും ഓഫ് ചെയ്യാന്‍ കഴിയും. സിറ്റി റോഡുകള്‍, മണ്‍പാതകള്‍, മിക്‌സഡ് ടെറൈന്‍ എന്നിവ അനുസരിച്ച് വൈവിധ്യമാര്‍ന്ന റൈഡിംഗ് മോഡുകളും ഈ ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.
2026 അവസാനത്തോടെ ഫ്ലയിംഗ് ഫ്ലീ FF.S6 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു.

വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ മിഡ്‌റേഞ്ച് സെഗ്‌മെന്റില്‍ ആയിരിക്കും ഫെ്‌ലയിംഗ് ഫ്‌ലീ സ്ഥാനം പിടിക്കുക. അതായത് വില കൂടുതലോ കുറവോ അല്ലാതെ ഒരു ഇടത്തരം റേഞ്ചില്‍ വില പ്രതീക്ഷിക്കാം. ഏതായാലും റോയല്‍ എന്‍ഫീല്‍ഡിന്റെ 'സൈലന്റ്' ബൈക്കുകള്‍ നിരത്തുകള്‍ കീഴടക്കുമോ എന്ന കാര്യമറിയാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി മാത്രം കാത്തിരുന്നാല്‍ മതി.

More from DriveSpark

Article Published On: Saturday, November 22, 2025, 11:03 [IST]
English summary
Royal enfield flying flea ff s6 electric motorcycle showcased at motoverse 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X