EICMA 2025: സൈലന്റ് കില്ലറെ ഇറക്കി എന്‍ഫീല്‍ഡ്! കറണ്ടിലോടുന്ന സ്‌ക്രാംബ്ലര്‍ എന്ന് വരുമെന്ന് അറിയണ്ടേ?
EICMA 2025 അന്താരാഷ്ട്ര ഇരുചക്ര വാഹന പ്രദര്‍ശനം ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ ആരംഭം കുറിച്ചിരിക്കുകയാണ്. ടൂവീലര്‍ ഇന്‍ഡസ്ട്രിയിലെ പ്രധാനപ്പെട്ട ട്രേഡ് ഫെയറുകളില്‍ ഒന്നായ ഈ ഇവന്റില്‍ ഐക്കണിക് ബ്രാന്‍ഡ് ആയ റോയല്‍ എന്‍ഫീല്‍ഡ് വിവിധ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. EICMA 2025-ല്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഫ്ലയിംഗ് ഫ്ലീ FF.S6 സ്‌ക്രാംബ്ലര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ഫ്ലയിംഗ് ഫ്ലീക്ക് കീഴില്‍ വരുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഇത്. റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുത വാഹന വികസന പദ്ധതിയുടെ ഭാഗമായ FF.S6 മോഡലിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
ഫ്ലയിംഗ് ഫ്ലീ S6 (FF.S6) എന്ന പേര് റോയല്‍ എന്‍ഫീല്‍ഡ് മുന്‍കാല മോഡലായ ഫ്ലയിംഗ് ഫ്ലീയില്‍ നിന്നാണ് ഉത്ഭവിച്ചത്. രണ്ടാം ലോക യുദ്ധത്തില്‍ പാരട്രൂപ്പേഴ്‌സ് ഉപയോഗിച്ച ഭാരം കുറഞ്ഞ 125 സിസി മോഡലായിരുന്നു ഇത്. റോയല്‍ എന്‍ഫീല്‍ഡ് FF.S6 ഈ പാരമ്പര്യം ഫുള്‍ ഇലക്ട്രിക് അവതാരത്തിലേക്ക് മാറ്റുന്നു. ഹ്രസ്വദൂര യാത്രകള്‍ക്കും ലഘു ഓഫ്-റോഡ് ഉപയോഗങ്ങള്‍ക്കുമായി ഉപകരിക്കുന്ന തരത്തില്‍ ഒതുക്കമുള്ള ഷാസിയുമായാണ് FF.S6 വരുന്നത്.

മള്‍ട്ടിപ്പിള്‍ ബോഡി സ്‌റ്റൈലിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ജന്മം നല്‍കാനായി രൂപകല്‍പ്പന ചെയ്ത റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആര്‍ക്കിടെക്ചറിലാണ് FF.S6 വികസിപ്പിച്ചിരിക്കുന്നത്. ഭാരം കുറയ്ക്കാനും ഒപ്റ്റിമല്‍ ബാറ്ററി പ്ലേസ്‌മെന്റിനുമായി അലുമിനിയം സ്‌പൈന്‍ ഫ്രെയിം ആണ് ഈ ബൈക്കില്‍ ഉപയോഗിക്കുന്നത്. ഭാരം സന്തുലിതമാക്കാന്‍ മോട്ടോര്‍ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു.
ECMA-യില്‍ പ്രദര്‍ശിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് FF S6-ല്‍ സ്വിംഗ്ആം പിവോട്ടിന് സമീപം ഒരു ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് സസ്‌പെന്‍ഷന്‍ ഇല്ലാത്ത ഭാഗത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ബൈക്കിന് ഒരു മിഡ്-കപ്പാസിറ്റി ബാറ്ററി പായ്ക്ക് ലഭിക്കാനാണ് സാധ്യത. ഒറ്റ ചാര്‍ജില്‍ ഏകദേശം 150 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ഇതിന് കഴിയും. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഇതിലുണ്ട്.

മുന്‍വശത്ത് അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് (USD) ഫോര്‍ക്കും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. FF.S6-ല്‍ ഡ്യുവല്‍ പര്‍പ്പസ് ടയറുകളോടുകൂടിയ വയര്‍-സ്‌പോക്ക്ഡ് വീലുകള്‍ ഉണ്ട്. ഇത് സിറ്റി റൈഡുകള്‍ക്കും ചെറിയ ഓഫ്-റോഡ് ഉപയോഗങ്ങള്‍ക്കും ഫ്ലയിംഗ് ഫ്ലീ S6 അനുയോജ്യമാണെന്ന് സൂചിപ്പിക്കുന്നു.
രണ്ട് അറ്റത്തും ഡ്യുവല്‍-ചാനല്‍ എബിഎസ് സഹിതം സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വേഗത കുറയ്ക്കുമ്പോള്‍ ചാര്‍ജ് വീണ്ടെടുക്കുന്നതിനായി FFS6 ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലാറ്റ് സീറ്റും വീതിയുള്ള ഹാന്‍ഡില്‍ബാറും മോട്ടോര്‍സൈക്കിളിന്റെ അപ്‌റൈറ്റ് എര്‍ഗണോമിക്‌സിന് പിന്തുണയേകുന്നു.

ദൈനംദിന യാത്രകള്‍ സുഖകരമാക്കാനും പരുക്കന്‍ പ്രതലങ്ങളിലൂടെയുള്ള റൈഡുകളില്‍ മികച്ച നിയന്ത്രണം ലഭിക്കാനുമാണ് ഈ രീതിയിലുള്ള ലേഔട്ട് നല്‍കിയിരിക്കുന്നത്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, യുഎസ്ബി C ചാര്‍ജിംഗ് പോര്‍ട്ട് എന്നീ സവിശേഷതകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉല്‍പ്പാദനം ആരംഭിച്ചുകഴിഞ്ഞാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്‍-ഹൗസ് ആപ്പ് വഴി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് 2026-ല്‍ പുറത്തിറങ്ങാനാണ് സാധ്യത. FF.S6 ആദ്യം ആഗോള വിപണിയിലായിരിക്കും ലോഞ്ച് ചെയ്യുകയെന്ന് റോയല്‍ എന്‍ഫീല്‍ഡ് സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിയ ശേഷം ഹോമോലോഗേഷനും പ്രാദേശിക ഉല്‍പ്പാദനവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പിന്നീട് ഇത് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുക.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ധീരമായ ചുവടുവെയ്പ്പാണ് ഫ്ലയിംഗ് ഫ്ലീ FF.S6. ഇവി വിഭാഗത്തില്‍ മാത്രമല്ല റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചില ഐസി എഞ്ചിന്‍ മോഡലുകളും മിലാന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാതടപ്പിക്കുന്ന ശബ്ദം കൊണ്ട് ഒട്ടേറെ ഫാന്‍സിനെ നേടിയ എന്‍ഫീല്‍ഡില്‍ നിന്ന് വരാന്‍ പോകുന്ന 'സൈലന്റ്' മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമെല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








