റോയൽ എൻഫീൽഡ് എന്നും പുലി തന്നെ; ഏപ്രിൽ മാസം വിറ്റ കണക്ക് കേട്ടാൽ ഞെട്ടും

പ്രായഭേദമന്യെ എല്ലാവർക്കും പ്രിയപ്പെട്ട ബ്രാൻഡാണ് റോയൽ എൻഫീൽഡ്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇഷ്ടമുള്ള ശബ്ദമാണല്ലോ ബുളളറ്റിൻ്റെ ഖഡ് ഖഡ് ശബ്ദം. വിൽപ്പന കണക്കുകളിൽ ചിലപ്പോഴൊക്കെ ഒന്ന് തളർച്ച കാണിക്കുമെങ്കിലും ഒറ്റ വണ്ടി പോലും വിൽക്കാതെ ഇരിക്കില്ല. ഏപ്രിൽ മാസം റോയൽ എൻഫീൽഡ് വിറ്റത് 86,559 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്താൽ 55 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തി. ഹണ്ടര്‍ഹുഡ് ഫെസ്റ്റിവലില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 അവതരിപ്പിച്ചിരിക്കുകയാണ്.പുതിയ മോട്ടോര്‍സൈക്കിളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകളും ബോഡി ഗ്രാഫിക്‌സും ലഭിക്കുന്നുണ്ട്.

ഫാക്ടറി ബ്ലാക്ക്, ഡാപ്പര്‍ ഗ്രീന്‍, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ, റെബല്‍ ബ്ലാക്ക്, റെബല്‍ ബ്ലൂ, റെബല്‍ റെഡ് എന്നിവയാണ് ഹണ്ടര്‍ 350-ല്‍ നിലവില്‍ ലഭ്യമായ കളര്‍ ഓപ്ഷനുകള്‍. കഴിഞ്ഞ വര്‍ഷം പരീക്ഷണത്തിനിടെ കണ്ടെത്തിയ ടെസ്റ്റ് മ്യൂളില്‍ നിന്ന് പുതിയ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്.

royal enfield April sales

അതോടൊപ്പം തന്നെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുകയും, സീറ്റ് പൊസിഷൻ മെച്ചപെടുത്തുകയും ചെയ്തിട്ടുണ്ട്, ഇതിന് പുറമേ പുതിയ സസ്‌പെൻഷൻ, റൈഡിംഗ് സുഖം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന റോയൽ എൻഫീൽഡിൻ്റെ ആദ്യത്തെ 350-സിസി മോട്ടോർസൈക്കിളായിരിക്കും 2025 ഹണ്ടർ എന്ന പ്രത്യേകതയും വാഹനത്തിന് ലഭിക്കുന്നു്ണ്ട്.

മെച്ചപ്പെട്ട റൈഡർ അനുഭവത്തിനായി LED ഹെഡ്‌ലാമ്പുകൾ, ട്രിപ്പർ പോഡ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. 20.2 bhp പീക്ക് പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ & ഓയില്‍-കൂള്‍ഡ് OHC ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

royal enfield April sales

800 mm സീറ്റ് ഹൈറ്റുള്ള ബൈക്കിന് 13 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നു. ലിറ്ററിന് 36 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. പുതിയ പരിഷ്‌കാരങ്ങളുടെ ഫലമായി 2025 റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-യുടെ വില അല്‍പ്പം കൂടിയേക്കാം. നിലവില്‍ ബേസ് റെട്രോ ഫാക്ടറി വേരിയന്റിന് 1.50 ലക്ഷം രൂപയാണ് വില. മെട്രോ ഡാപ്പര്‍ വേരിയന്റുകള്‍ക്ക് 1.70 ലക്ഷം രൂപയും, മെട്രോ റെബല്‍ വേരിയന്റുകള്‍ക്ക് 1.75 ലക്ഷം രൂപയുമാണ് വില.

2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 ഇപ്പോഴിതാ വിൽപ്പനയിൽ പുതിയൊരു നേട്ടവും കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. വിപണയിലെത്തി 3 വർഷം പിന്നിടാൻ മാസങ്ങൾ ബാക്കി നിൽക്കെ 5 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡിന്റെ യംഗ് കിഡ്. ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 6 മാസത്തിനുള്ളിൽ ഹണ്ടറിന്റെ ആദ്യത്തെ 1 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു.

തുടർന്ന് 2023 ജൂലൈ അവസാനത്തോടെ 2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലും ഹണ്ടർ എത്തിയപ്പോൾ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഏകദേശം 2.5 വർഷങ്ങൾക്ക് ശേഷമാണ് 5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹണ്ടർ മാറുന്നതിൽ നിർണായകമായത് താങ്ങാനാവുന്ന വില തന്നെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, May 4, 2025, 13:13 [IST]
English summary
Royal enfield has announced that they sold 86 559 motorcycles in april 2025 details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X