ഇനി 'ഹിം-ഇ'യുടെ കാലമല്ലേ... ഹിമാലയന്‍ ഇലക്ട്രിക് പ്രദര്‍ശിപ്പിച്ച് എന്‍ഫീല്‍ഡ്, ചാര്‍ജായി യൂത്ത്
കഴിഞ്ഞ മൂന്ന് ദിവസമായി ഗോവയില്‍ നടന്ന 2025 മോട്ടോവേഴ്‌സില്‍ വിഖ്യാത ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഭാവി പരിപാടികളുടെ ഒരു വ്യക്തമായ ചിത്രം ലോകത്തിന് മുന്നില്‍ വരച്ച് കാണിച്ചിരിക്കുകയാണ്. റേസ് സ്‌പെക്ക് മെഷീനുകള്‍ മുതല്‍ വൈദ്യുതീകരിച്ച അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കുകള്‍ വരെ പ്രദര്‍ശിപ്പിച്ച ഇവന്റില്‍ ഒരുപിടി മോഡലുകള്‍ കാണികളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. റോായല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഇലക്ട്രിക് വാഹന നിരയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന പുതിയ മോഡലായ 'ഹിം-ഇ' (Himalayan Electric) ആയിരുന്നു അക്കൂട്ടത്തില്‍ ഒന്ന്. ഇന്ത്യയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍വിലാസം നേടിക്കൊടുത്ത ഹിമാലയന്റെ ഇലക്ട്രിക്ക് പതിപ്പിനെ കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.
എന്‍ഫീല്‍ഡ് ആരാധകരില്‍ വലിയ ആവേശം സൃഷ്ടിച്ച ഹിം-ഇയുടെ (Royal Enfield Him-E) രണ്ട് യൂണിറ്റുകള്‍ മോട്ടോവേഴ്‌സില്‍ വെച്ച് ഓടിച്ചു കാണിച്ചിരിക്കുകയാണ് കമ്പനി. ഇതില്‍ നിന്ന് ഹിം-ഇ വെറുമൊരു ഷോപീസ് അല്ല, മറിച്ച് ഓടിക്കാന്‍ കഴിയുന്ന ഒരു പ്രോട്ടോടൈപ്പ് ആണെന്ന് വ്യക്തമാക്കുന്നു. മോട്ടോവേഴ്‌സില്‍ ഹിം-ഇ ഓടിക്കുന്നത് കണ്ടപ്പോള്‍ റൈഡര്‍മാര്‍ അമ്പരന്നുപോയി.

ഇവി വിഭാഗത്തില്‍ വ്യക്തമായ പ്ലാനിംഗോട് കൂടിയുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രയാണം ആരംഭിച്ചുവെന്നും കമ്പനി ഇത് വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നുമാണ് ഇതുകൊണ്ട് മനസ്സിലാക്കാന്‍ പറ്റിയത്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഈ മോഡലിനെ ഒരു ടെസ്റ്റ്-ബെഡ് ആയി മാത്രമാണ് ഉപയോഗിക്കുന്നത്. അതായത് ഹിം-ഇ അതേപടി വിപണിയിലെത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതിക പരിശോധനാ പ്ലാറ്റ്ഫോമായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഭാവി ഇലക്ട്രിക് മോഡലുകള്‍ പ്രധാനമായും അഡ്വഞ്ചര്‍ (ADV), ക്രൂയിസര്‍ വിഭാഗങ്ങളിലായിരിക്കും വരിക. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ സാധാരണ ഇലക്ട്രിക് മോട്ടോര്‍ ഘടകങ്ങളാണ് ഹിം-ഇയില്‍ ഉപയോഗിച്ചിരിക്കുന്നത്. മുമ്പ് കണ്ട യൂണിറ്റുകളേക്കാള്‍ മികച്ച ഫിനിഷിംഗോട് കൂടിയാണ് മോട്ടോവേഴ്‌സില്‍ പ്രദര്‍ശിപ്പിച്ച ഹിം-ഇയുടെ വേര്‍ഷന്‍ 2.0 എത്തുന്നത്.

ഇവി ഹിമാലയന് സമാനമായ കരുത്തുറ്റ ഡിസൈനാണ് ഇതിനുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ഹിം-ഇ സാധാരണ ഇലക്ട്രിക് വാഹനം എന്നതിലുപരി ഒരു പ്രീമിയം ടെസ്റ്റ് മെഷീന്‍ പോലെയാണ് കാണപ്പെടുന്നത്. ഉയര്‍ന്ന പ്രകടനശേഷിയുള്ള നിരവധി ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോസ്-സ്‌പോക്ക് അലോയ് വീലുകള്‍ ഇതിന് പ്രീമിയം ലുക്ക് നല്‍കുന്നതോടൊപ്പം സാഹസിക യാത്രകള്‍ക്ക് അനുയോജ്യവുമാാക്കുന്നു.
ലോകത്തിലെ മുന്‍നിര സസ്‌പെന്‍ഷന്‍ കമ്പനികളിലൊന്നായ ഓഹ്ലിന്‍സിന്റെ ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ സംവിധാനം ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് വാഹനത്തിനെ സാങ്കേതികമായി കൂടുതല്‍ മികവുറ്റതാക്കുന്നു. നിസ്സിന്റെ റേഡിയലി മൗണ്ടഡ് ബ്രേക്ക് കാലിപ്പറുകളും ബെംബോ മാസ്റ്റര്‍ സിലിണ്ടറും മികച്ച സ്‌റ്റോപ്പിംഗ് പവര്‍ ഉറപ്പാക്കുന്നു. നോബി ഓഫ്-റോഡ് ടയറുകള്‍ ഹിമാലയന്‍ ഡിഎന്‍എയുടെ ഭാഗമായി ഈ മോഡലിനെ കൂടുതല്‍ കരുത്തുറ്റതും ഓഫ്-റോഡിംഗിന് അനുയോജ്യവുമാക്കുന്നു.

ബാറ്ററി പായ്ക്ക് ബൈക്കിന്റെ ഫ്രെയിം ഘടനയുടെ ഭാഗമാണ്. അതുവഴി മികച്ച ദൃഢതയും ഭാരവിതരണവും ലഭിക്കുന്നു. ഓഫ്-ദി-ഷെല്‍ഫ് ഇലക്ട്രിക് മോട്ടോറും കണ്ട്രോളറുമാണ് ഇതിലുള്ളത്.വളതെ ഗൗരവമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പദ്ധതിയെ കാണുന്നത്. ഹിം-ഇയില്‍ നിന്നുള്ള സാങ്കേതിക പാഠങ്ങള്‍ ഉപയോഗിച്ച് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് അഡ്വഞ്ചര്‍, ക്രൂയിസര്‍ ബൈക്കുകള്‍ പുറത്തിറക്കും. ഭാവി ഇവികുടെ മികവ് ഉയര്‍ത്താനുള്ള ലബോറട്ടറി പോലെ ഹിം-ഇ ഒരു ലബോറട്ടറി പോലെ പ്രവര്‍ത്തിക്കും.
ഹിം-ഇ മാത്രമല്ല ഫ്‌ലയിംഗ് ഫ്‌ലീ (Royal Enfield Flying Flea FF.S6) ബ്രാന്‍ഡിന് കീഴില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്കും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. EICMA-യില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച മോഡല്‍ മോട്ടോവേഴ്‌സിലൂടെ ഇന്ത്യയിലും പ്രദര്‍ശനത്തിനെത്തി. രണ്ടാം ലോക യുദ്ധത്തില്‍ ഉപയോഗിച്ച ലൈറ്റ് മിലിട്ടറി ബൈക്കിന്റെ പേരിലുള്ള ഈ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഫ്‌ലയിംഗ് ഫ്‌ലീ സീരീസിലെ രണ്ടാമത്തെ മോഡലാണ് FF.S6.
ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കായ ഫ്‌ലയിംഗ് ഫ്‌ലീ C6 ബ്രാന്‍ഡ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇത് 2026 ജനുവരിയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ FF.S6 ബൈക്ക് സ്‌ക്രാംബ്ലര്‍ ലുക്കിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഇലക്ട്രിക് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി സവിശേഷതകള്‍ ഇതില്‍ എന്‍ഫീല്‍ഡ് ഒരുക്കിയിട്ടുണ്ട്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ മിഡ്റേഞ്ച് സെഗ്മെന്റില്‍ ആയിരിക്കും ഫെ്ലയിംഗ് ഫ്ലീ സ്ഥാനം പിടിക്കുക.


Click it and Unblock the Notifications








