മീറ്റിയോർ 350-ക്ക് ഒരു കിടിലൻ എഡിഷൻ കൂടി; കൈനിറയെ നിറങ്ങളുമായി യുവാക്കളുടെ ഹരമായ മീറ്റിയോർ
വർഷാവസാനം ആയപ്പോഴേക്കും റോയൽ എൻഫീൽഡ് തങ്ങളുടെ കുറച്ച് മോഡലുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ മീറ്റിയോർ 350-ക്ക് പുതിയ സൺഡൗണർ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. പ്രത്യേക എഡിഷനായി വരുന്ന ഈ ബൈക്കിന് 2.18 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സാധാരണ മോഡലിനേക്കാൾ ഏകദേശം 15,000 രൂപ കൂടുതലാണിതെന്നതാണ് ഓർക്കേണ്ട കാര്യം. സൺഡൗണർ എഡിഷൻ നിലവിൽ ഓസ്‌ട്രേലിയൻ വിപണിയിലാണ് അവതരിപ്പിച്ചത്. മീറ്റിയോർ 350-യുടെ ഓസ്‌ട്രേലിയൻ വേരിയന്റുകളിൽ നിലവിൽ ഈ മോഡൽ ലഭ്യമാണ്. ഉടൻ തന്നെ ഇത് മറ്റ് ആഗോള വിപണികളിലും ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സൺഡൗണർ എഡിഷന് ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിൽ ഫയർബോൾ വേരിയന്റിന് 2.18 ലക്ഷം രൂപയും, സ്റ്റെല്ലാർ വേരിയന്റിന് 2.24 ലക്ഷം രൂപയും, സൂപ്പർനോവ വേരിയന്റിന് 2.29 ലക്ഷം രൂപയുമാണ് വില വരുന്നത്. ഈ സൺഡൗണർ എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കളർ ഓപ്ഷനുകളാണ്.

ഡ്യുവൽ-ടോൺ ഫിനിഷിലാണ് ഇവ വരുന്നത്. ഫയർബോൾ ബ്ലൂ, ഫയർബോൾ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക്, സ്റ്റെല്ലാർ റെഡ്, സൂപ്പർനോവ ബ്ലൂ, സൂപ്പർനോവ റെഡ് എന്നിങ്ങനെ ആറ് ആകർഷകമായ നിറങ്ങളിൽ ലഭിക്കുന്നുണ്ട്. എൻജിനിലോ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിലോ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.
349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് ഫ്യുവൽ ഇൻജക്റ്റഡ് എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എൻജിൻ 20.2 bhp കരുത്തും 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ എൻജിൻ, മികച്ച പ്രകടനവും ഡ്രൈവിംഗ് അനുഭവവും നൽകുന്നു. ഡിസൈനിലെയും നിറങ്ങളിലെയും മാറ്റങ്ങൾ മാത്രമാണ് ഈ പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം. സാങ്കേതികമായി സാധാരണ മീറ്റിയോർ 350 മോഡലിന് സമാനമാണിത്.

എല്ലാ വകഭേദങ്ങളിലും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ്-ചാർജിംഗ് പോർട്ട്, അസിസ്റ്റ്-ആൻഡ്-സ്ലിപ്പ് ക്ലച്ച് തുടങ്ങിയ സവിശേഷതകളും സ്റ്റാൻഡേർഡായി തന്നെ വരുന്നുണ്ടെന്നതും സ്വീകാര്യമായ കാര്യമാണ്. സിറ്റി യാത്രകളിലായാലും ഹൈവേ റൈഡുകളിലായാലും ഈ പരിഷ്ക്കാരങ്ങൾ മീറ്റിയോറിനെ കൂടുതൽ പ്രായോഗികമാക്കുമെന്നതിലും ആർക്കും സംശയമൊന്നും വേണ്ട.
പണ്ടത്തെ ഹിമാലയനെ സ്നേഹിക്കുന്നവർക്കായി ഈ ജനുവരിയിലാണ് സ്ക്രാം 440 മോഡലിനെ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് ചില കാരണങ്ങളാൽ സ്ക്രാമിന്റെ ബുക്കിംഗും വിൽപ്പനയും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ നിർത്തിവെച്ചിരുന്നു. ബ്രാൻഡിൽ നിന്നുള്ള അപ്രതീക്ഷിതമായ ഈ തീരുമാനം പല യൂത്തൻമാരേയും നിരാശപ്പെടുത്തുകയും ചെയ്‌തിരുന്നു.

മോട്ടോർസൈക്കിളിലെ ചെറിയ സാങ്കേതിക പ്രശ്‌നം കാരണം ഒരു മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന സ്‌ക്രാം 440 (Royal Enfield Scram 440 ) ബൈക്കിന്റെ ബുക്കിംഗ് റോയൽ എൻഫീൽഡ് പുനരാരംഭിച്ചത് വലിയ ആശ്വാസമായിരുന്നു. സിറ്റി, ഓഫ്-റോഡ് സാഹചര്യങ്ങൾക്ക് ആവശ്യമായ ശക്തമായ ലോ-എൻഡ് ടോർക്ക് ഉള്ള ഒരു പുതിയ 440 സിസി എൽഎസ് എഞ്ചിനാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.
443 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിന് 6,250 ആർപിഎമ്മിൽ 25.4 bhp കരുത്തും 4,000 ആർപിഎമ്മിൽ 34 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന മോട്ടോർസൈക്കിളിന് 2.08 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയാണുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








