ഷാഡോ ആഷ് കളറുമായി ഗറില്ല 450; ഓണക്കാലത്ത് പുത്തൻ ഗറില്ലയിൽ കറങ്ങാം
450 സെഗ്മെൻ്റിലേക്ക് റോയൽ എൻഫീൽഡ് ഇറക്കി വിട്ട ഒരു കൊമ്പനായിരുന്നു ഗറില്ല 450.2.49 ലക്ഷം രൂപയിലാണ് മോഡലിനെ റോയൽ എൻഫീൽഡ് വിൽപ്പനയ്ക്കെത്തിച്ചിരുന്നത്. ഇപ്പോഴിതാ ഗറില്ല 450-യുടെ ഡാഷ് വേരിയൻ്റിന് ഒരു കിടിലൻ കളർ വേരിയൻ്റ് കൂടി നൽകിയിരിക്കുകയാണ് ബ്രാൻഡ്. ബ്ലാക്ക്-ഔട്ട് ഡീറ്റെയിലിംഗുള്ള ഒലിവ്-ഗ്രീൻ ഇന്ധന ടാങ്കും റോയൽ എൻഫീൽഡിന്റെ ട്രിപ്പർ ഡാഷ് കൺസോളും ഇതിൽ ലഭിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ പീക്‌സ് ബ്രോൺസ് കളർ ഓപ്ഷനും ഡാഷ് വേരിയന്റിൽ സ്‌മോക്ക് സിൽവർ കളർവേയും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂററായ ഹിമാലയനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ലുക്കിന്റെ കാര്യത്തിൽ ഇവനെ വെല്ലാൻ ആളില്ലെന്നതാണ് സത്യം. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2,134 mm നീളവും 834 mm വീതിയും 1,115 mm ഉയരവുമുള്ള മോട്ടോർസൈക്കിളിന് 1,491 mm വീൽബേസ് നീളവും 183 കിലോഗ്രാം ഭാരവുമുണ്ടാകും.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, റൗണ്ട് ട്രിപ്പർ ഡാഷ്ബോർഡ്, റൗണ്ട് വിംഗ് മിററുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ, ക്ലാസിക് ഫ്യുവൽ ടാങ്ക് ഡിസൈൻ, ഫോർക്ക് ഗെയ്‌റ്ററുകൾ, 160-സെക്ഷൻ ടയറുള്ള ക്ലീൻ ടെയിൽ സെക്ഷൻ, സ്വാൻകി അലോയ് വീലുകൾ, സിൽവർ ബൈ സ്റ്റൈലിഷ് ബോഡി പാനലുകൾ, ഫിനിഷ്ഡ് സിൽവർ ബോഡി പാനലുകൾ, ഡ്യുവൽ ടോൺ നിറങ്ങൾ എന്നിവയാണ് റോയൽ എൻഫീൽഡ് ഗറില്ല 450 റോഡ്സ്റ്ററിനെ കിടിലമാക്കുന്ന സംഗതികൾ.
ഏറ്റവും പുതിയ ഹിമാലയനുയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിൽ ചെറിയവനായതിനാൽ തന്നെ ഭാരം കുറവാണ്. ആയതിനാൽ മികച്ച പെർഫോമൻസ് ഗറില്ലയ്ക്ക് കാഴ്ച്ചവെക്കാനുമാവും. ഹിമാലയനിലെ അതേ 452 സിസി സിംഗിൾ സിലിണ്ടർ DOHC 4V ലിക്വിഡ്-കൂൾഡ് ഷെർപ 450 എഞ്ചിനാണ് റോയൽ എൻഫീൽഡ് ഗറില്ല 450 മോട്ടോർസൈക്കിളിന്റെ ഹൃദയം.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 40 bhp പവറിൽ 40 Nm torque വരെ ഉത്പാദിപ്പിക്കാനാവും. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഗൂഗിൾ മാപ്‌സ്, മ്യൂസിക് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ബൈക്കിലുണ്ട്. സിറ്റി റൈഡുകൾക്കും യാത്രകൾക്കും വീക്ക്എൻഡ് യാത്രകൾക്കും അനുയോജ്യമായ റെട്രോ-മോഡേൺ സ്റ്റൈലുള്ള റോയൽ എൻഫീൽഡ് ഹണ്ടർ 350 ബ്രാൻഡിന്റെ 349 സിസി ജെ-സീരീസ് സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനോടെയാണ് വിപണിയിലെത്തുന്നത്.
ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 177 കിലോഗ്രാം ഭാരം മാത്രമുള്ള ബൈക്കിന് 800 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 1,370 mm വീൽബേസുമാണുള്ളത്. പെർഫോമൻസിലേക്ക് നോക്കിയാൽ മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും.
ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കൂടുതൽ സുഖപ്രദമായ സീറ്റ്, പുതുക്കിയ സസ്‌പെൻഷൻ, മികച്ച റൈഡർ ഫിറ്റിനായി പുതുക്കിയ എർഗണോമിക് ട്രയാംഗിൾ എന്നിവയാണ് 2025 മോഡൽ ഇയർ അപേഡേറ്റിന്റെ ഭാഗമായി ബൈക്കിലെത്തിയത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് മോഡേൺ ക്ലാസിക് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








