ബുള്ളറ്റും ഇനി ആമസോണ്‍ 'കാര്‍ട്ടില്‍' ഇടാം! ഏതൊക്കെ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങാമെന്ന് അറിയണ്ടേ?

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ഒറ്റ ക്ലിക്കില്‍ സാധനം നമ്മുടെ വീട്ടുപടിക്കലെത്തുമെന്നതടക്കം ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി നിരവധി മെച്ചങ്ങളുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പനക്കെത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ആദ്യം ഈ ട്രെന്‍ഡ് തുടങ്ങിയത്. ഇപ്പോള്‍ പക്ഷേ പല പരമ്പരാഗത ബ്രാന്‍ഡുകളും ഓണ്‍ലൈന്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുകയാണ്. ഇപ്പോള്‍ ഉത്സവകാലം പ്രമാണിച്ച് തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി റോയല്‍ എന്‍ഫീല്‍ഡ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചു.

ഇതിനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യയുമായി കമ്പനി കൈകോര്‍ത്തിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് 350 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇനി വീട്ടിലിരുന്ന് വാങ്ങാന്‍ സാധിക്കും. 2025 സെപ്റ്റംബര്‍ മാസം അവസാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി മോഡലുകള്‍ മറ്റൊരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആമസോണിലേക്കുള്ള വരവ്.

royal enfield bullet 350

ആമസോണ്‍ ഇന്ത്യ വഴി റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടര്‍ 350, ഗണ്‍മെറ്റല്‍ ഗ്രേ ക്ലാസിക് 350, പുതിയ മീറ്റിയോര്‍ 350 എന്നീ മോഡലുകള്‍ വാങ്ങാം. ആമസോണ്‍ ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രത്യേക ബ്രാന്‍ഡ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ബൈക്കുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കാം. മോട്ടോര്‍സൈക്കിളുകളുടെ ഡെലിവറിയും വില്‍പ്പനാനന്തര സേവനങ്ങളും ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് നിര്‍വഹിക്കും.

കൂടാതെ, റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് പേജില്‍ നിന്ന് ഒറിജിനല്‍ മോട്ടോര്‍സൈക്കിള്‍ ആക്സസറികള്‍ (GMAs), റൈഡിംഗ് ഗിയറുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയും വാങ്ങാന്‍ സാധിക്കും. ഒറ്റ ക്ലിക്കിലൂടെ മികച്ച ഷോപ്പിംഗ് അനുഭവമാണ് ഇത് സമ്മാനിക്കുക. ഈ റോയല്‍ എന്‍ഫീല്‍ഡും ആമസോണും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് മാത്രമല്ല ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമായ ഈസി പേയ്മെന്റ് ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

royal enfield classic 350

രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ഐക്കണിക് ബ്രാന്‍ഡിന്റെ 350 സിസി ബൈക്കുകള്‍ ആമസോണിലൂടെ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, പൂനെ എന്നീ 5 പ്രധാന നഗരങ്ങളിലുള്ളവര്‍ക്ക് ഇനി എന്‍ഫീല്‍ഡ് മോഡലുകള്‍ ഇനി ആമസോണ്‍ 'കാര്‍ട്ടില്‍' ഇടാം. നേരെമറിച്ച് ബെംഗളൂരു, ഗുരുഗ്രാം, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ എന്നീ നഗരങ്ങളിലുള്ളവര്‍ക്കാണ് ഫ്‌ലിപ്കാര്‍ട്ടിലൂടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാന്‍ സാധിക്കുക.

കേന്ദ്ര സര്‍ക്കാര്‍ 350 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറച്ചതോടെ എന്‍ഫീല്‍ഡും തങ്ങളുടെ മോഡല്‍ നിരയില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി നിരക്ക് ക്രമീകരണത്തിന് ശേഷം 2025 സെപ്റ്റംബര്‍ 22 മുതലാണ് പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നത്. മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരൊറ്റ ജിഎസ്ടി നിരക്കുകള്‍ക്കായി വാദിച്ച പ്രമുഖരില്‍ ഒരാളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിച്ചു.

royal enfield hunter 350

മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഇരട്ട ജിഎസ്ടി നിരക്കുകള്‍ കാരണം റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസിക്ക് താഴെയുള്ള മോഡലുകള്‍ക്ക് 20,000 രൂപ വരെ കുറഞ്ഞു. ഇവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. എന്നിരുന്നാലും, 440 സിസി മുതല്‍ 650 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള മറ്റ് പ്രീമിയം ബൈക്കുകള്‍ക്ക് ഏകദേശം 15,000 മുതല്‍ 29,500 രൂപ വരെ വില കൂടി.

350സിസി ശ്രേണിയുടെ വിലകള്‍ വിശദമായി നോക്കുമ്പോള്‍ ഹണ്ടര്‍ 350 ഇപ്പോള്‍ 1,37,640 രൂപക്കും 1,66,883 രൂപക്കും ഇടയില്‍ വാങ്ങാം. എന്‍ഫീല്‍ഡിന്റെ നിലവിലെ എന്‍ട്രി ലെവല്‍ മോഡലിന് ഏകദേശം 20,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ബുള്ളറ്റ് 350 മോഡലിന്റെ വില ഏകദേശം 18,000 കുറഞ്ഞ് 1,62,161 മുതല്‍ 2,02,409 രൂപ വരെ എത്തിനില്‍ക്കുന്നു.

ക്ലാസിക് 350 വേരിയന്റുകള്‍ക്ക് ഏകദേശം 19,000 രൂപയുടെ വിലക്കുറവ് ലഭിച്ചു. 1,81,118 മുതല്‍ 2,15,750 രൂപ പ്രൈസ് റേഞ്ചില്‍ വാങ്ങാം. മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിന് ഏകദേശം 19,000 കുറച്ചു. ഇപ്പോള്‍ വില 1,91,233 മുതല്‍ 2,13,521 വരെയായി. ജിഎസ്ടി കട്ടിന്റെ ഫലമായി മുഴുവന്‍ 350 സിസി ശ്രേണിയും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതായി മാറിയിട്ടുണ്ട്. അതിന്റെ കൂടെ ആമസോണ്‍ വഴി ഇപ്പോള്‍ ഷോറൂമില്‍ പോലും പോകാതെ വാങ്ങാനുള്ള സൗകര്യവും കൂടി ആയി.

More from DriveSpark

Article Published On: Friday, October 10, 2025, 7:00 [IST]
English summary
Royal enfield motorcycles now available on amazon models cities details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X