ചൈനയുടെ 'പണി' ഏറ്റവരിൽ എന്‍ഫീല്‍ഡും; 350cc ബൈക്കുകളില്‍ നിന്ന് ഈ സംഗതി അപ്രത്യക്ഷമായി

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോമൊബൈല്‍ രംഗത്തെയടക്കം വിവിധ മേഖലകളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ചൈന റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്ക് (Rare Earth Elements) നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. യുഎസ് പ്രഖ്യാപിച്ച തീരുവ യുദ്ധത്തിനു തിരിച്ചടിയായാണ് 7 റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മൂലകങ്ങളുടെ ഉല്‍പാദനത്തിന്റെ 70 ശതമാനവും കയ്യാളുന്നത് ചൈനയാണ്. വലിയ തോതില്‍ ഫ്‌ളൂറസെന്റ്, ചാലക, കാന്തിക ഗുണങ്ങളുളള റെയര്‍ എര്‍ത്ത് ധാതുക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈബ്രിഡ് കാറുകള്‍, എംആര്‍ഐ മെഷീനുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളുടെ നിര്‍മാണത്തിനുള്ള അവശ്യ ഘടകമാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇവയുടെ കയറ്റുമതി മരവിപ്പിച്ച നീക്കം വാഹന നിര്‍മാണ വ്യവസായത്തെ ബാധിച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജൂണ്‍ അവസാനവാരത്തില്‍ ചൈനയും അമേരിക്കയും കരാറില്‍ ഒപ്പുവെയച്ച് നിരോധനം നീക്കിയെങ്കിലും പ്രതിസന്ധി ഇതുവരെ പൂര്‍ണമായി മാറിയിട്ടില്ലെന്നാണ് സൂചന. ഇലക്ട്രിക്, ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുകളെയാണ് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വിതരണ പ്രതിസന്ധി പ്രധാനമായും ബാധിച്ചതെന്നായിരുന്നു പൊതുവെയുള്ള ധാരണ.

royal enfield 350 series

എന്നാല്‍ എല്ലാത്തരം വാഹനങ്ങളിലും ഉപയോഗിക്കുന്ന മോട്ടോര്‍ സെന്‍സറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങളില്‍ ഈ ലോഹങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈന തീര്‍ത്ത റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വിതരണ പ്രതിസന്ധി മറികടക്കാനായി ഐക്കണിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ 350 സിസി ജെ-സീരീസ് മോട്ടോര്‍സൈക്കിളുകളില്‍ ( Royal Enfield 350cc models) നിന്ന് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഒഴിവാക്കിയതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ മീറ്റിയോറിലാണ് 350 ഇത് ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പിന്നീട് കമ്പനിയുടെ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററുള്ള എല്ലാ 350 സിസി മോഡലുകളിലും ഇതേ തീരുമാനം നടപ്പാക്കിയതായി മനസിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നിലവില്‍ കമ്പനിയുടെ മറ്റ് മോഡലുകളില്‍ ഈ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ 350 സിസി ശ്രേണിയില്‍ നിന്ന് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ സ്ഥിരമായി ഒഴിവാക്കിയെന്ന് കരുതി നിരാശപ്പെടേണ്ട കാര്യമില്ല.

royal enfield tripper navigation

ഇതൊരു താല്‍ക്കാലിക നടപടി മാത്രമാണെന്നതാണ് ആശ്വാസകരമായ സംഗതി. ഈ സെന്‍സര്‍ ഇല്ലാതെ വിറ്റഴിച്ച ബൈക്കുകളില്‍ ആവശ്യമായ ഘടകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് ഘടിപ്പിക്കുമെന്ന് ഡീലര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി. അതിനാല്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 350 സിസി ബൈക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കുറച്ച് കാലത്തേക്ക് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഇല്ലാതെ ഓടിക്കേണ്ടി വന്നേക്കാം.

റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വിതരണ പ്രതിസന്ധിയില്‍ നിന്ന് വാഹന നിര്‍മാണ രംഗം കരകയറി വരികയാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് എത്രയോ മെച്ചമാണ് ഇപ്പോള്‍. ലോക രാജ്യങ്ങളും കമ്പനികളും ഇതിനായി ചൈനയെ മാത്രം ആശ്രയിക്കാതെ ബദല്‍ മാര്‍ഗങ്ങള്‍ തേടി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഈ നടപടി അധികകാലം തുടരേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.

royal enfield hunter 350 side design

എന്നിരുന്നാലും, ഇത്തരം ഒരു നീക്കം നടത്തിയ ഏക ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ റോയല്‍ എന്‍ഫീല്‍ഡ് മാത്രമാണ്. അപൂര്‍വ ലോഹങ്ങളുടെ ക്ഷാമം ബജാജിന്റെ ഇവി നിര്‍മാണത്തെ സാരമായി ബാധിച്ചിരുന്നു. ഒരു മാസം ഉത്പാദനം നിയന്ത്രിക്കേണ്ടി വന്നത് ബജാജ് ചേതക്കിന്റെ വില്‍പ്പനയെ സാരമായി ബാധിച്ചിരുന്നു. നിങ്ങളുടെ കൂട്ടുകാരോ ബന്ധുക്കളോ പരിചയക്കാരോ സമീപഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 350സിസി മോഡലുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഈ വിവരം അവരെ അറിയിക്കാന്‍ മറക്കല്ലേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 11, 2025, 11:18 [IST]
English summary
Royal enfield removed gear shift indicator from 350cc motorcycles due to rare earth supply crisis
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X