വേട്ടക്കാരന്റെ നായാട്ടിന് 3 നാള്‍ കൂടി; എന്‍ഫീല്‍ഡിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് മുഖംമിനുക്കിയെത്തുന്നു

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1 ദശലക്ഷം മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചത്. ഈ നേട്ടം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രീതി അടിവരയിടുകയും രാജ്യത്ത് റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള (Retro Motorcycle) ഡിമാന്‍ഡ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. ഏറ്റവും ജനപ്രിയമായ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി മോട്ടോര്‍സൈക്കിളുകളാണ് (350cc Motorcycle) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 86 ശതമാനത്തിലധികവും സംഭാവന ചെയ്തത്.

ഈ വിഭാഗത്തില്‍ ക്ലാസിക് 350, ഗോവന്‍ ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടര്‍ 350, മീറ്റിയേര്‍ 350 എന്നിങ്ങനെ അഞ്ച് മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു.റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ശ്രേണിയില്‍ സ്ഥിരമായി മിഡ്-സൈക്കിള്‍ അപ്ഡേറ്റുകള്‍ നടപ്പാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റഡ് പതിപ്പ് പുറത്തിറക്കിയത്.

royal enfield hunter 350 side design

ഇപ്പോള്‍ കമ്പനി അതിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിളുകളായ ഹണ്ടര്‍ 350, ബുള്ളറ്റ് 350, സൂപ്പര്‍ മീറ്റിയോര്‍ 350 എന്നിവയും അപ്ഡേറ്റ് ചെയ്യാന്‍ പോകുകയാണ്. ഏപ്രില്‍ 26-ന് നടക്കാന്‍ പോകുന്ന ഹണ്ടര്‍ഹുഡ് ഫെസ്റ്റിവലില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഒതുക്കമുള്ളതും ചടുലവുമായ മോട്ടോര്‍സൈക്കിള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാരെ ലക്ഷ്യമിട്ട് 2022-ലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ എന്ന പേരില്‍ പുത്തന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ചത്.

അത്ലറ്റിക് ബില്‍ഡും സ്പോര്‍ട്ടി പ്രൊഫൈലും കാരണം 350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ പ്രിയപ്പെട്ട ഓപ്ഷനുകളിലൊന്നായി ഹണ്ടര്‍ 350 അതിവേഗം മാറുന്ന കാഴ്ച നാം കണ്ടു. കുറഞ്ഞ വില കാരണം റോയല്‍ എന്‍ഫീല്‍ഡിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നായി ഹണ്ടര്‍ മാറി. ഇപ്പോള്‍ വില്‍പ്പന ഉയര്‍ത്താന്‍ വേണ്ടി മോഡലിനെ അപ്‌ഡേറ്റ് ചെയ്യുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2025 റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോഡലിന് ചില ചെറിയ അപ്ഡേറ്റുകള്‍ ലഭിക്കും.

royal enfield hunter 350 headlamp

പുതിയ മോട്ടോര്‍സൈക്കിളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകളും ബോഡി ഗ്രാഫിക്‌സും ലഭിക്കും. ഫാക്ടറി ബ്ലാക്ക്, ഡാപ്പര്‍ ഗ്രീന്‍, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ, റെബല്‍ ബ്ലാക്ക്, റെബല്‍ ബ്ലൂ, റെബല്‍ റെഡ് എന്നിവയാണ് ഹണ്ടര്‍ 350-ല്‍ നിലവില്‍ ലഭ്യമായ കളര്‍ ഓപ്ഷനുകള്‍. കഴിഞ്ഞ വര്‍ഷം പരീക്ഷണത്തിനിടെ കണ്ടെത്തിയ ടെസ്റ്റ് മ്യൂളില്‍ നിന്ന് പുതിയ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ് ലഭിക്കുമെന്ന് സൂചനയുണ്ട്.

ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്കകള്‍ വളരെ ശ്രദ്ധയോടെ പരിഗണിക്കുന്ന കമ്പനിയാണ്. ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതികളില്‍ ഒന്ന് അതിന്റെ കടുപ്പമുള്ള സസ്പെന്‍ഷന്‍ ആയിരുന്നു. നിരവധി ഉപയോക്താക്കള്‍ ഇത് ഉയര്‍ത്തിക്കാണിച്ചതിനാല്‍ അപ്ഡേറ്റഡ് പതിപ്പിന് പുതിയ റിയര്‍ സസ്പെന്‍ഷന്‍ ലഭിച്ചേക്കാം. റിയര്‍ സസ്പെന്‍ഷനിലെ സാധ്യമായ മാറ്റങ്ങള്‍ ഒഴികെ മറ്റ് ഹാര്‍ഡ്വെയറുകള്‍ അതേപടി തുടരും.

royal enfield hunter 350

അതേസമയം ബൈക്കിന്റെ പവര്‍ട്രെയിനില്‍ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല. 20.2 bhp പീക്ക് പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ & ഓയില്‍-കൂള്‍ഡ് OHC ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

800 mm സീറ്റ് ഹൈറ്റുള്ള ബൈക്കിന് 13 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നു. ലിറ്ററിന് 36 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. പുതിയ പരിഷ്‌കാരങ്ങളുടെ ഫലമായി 2025 റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-യുടെ വില അല്‍പ്പം കൂടിയേക്കാം. നിലവില്‍ ബേസ് റെട്രോ ഫാക്ടറി വേരിയന്റിന് 1.50 ലക്ഷം രൂപയാണ് വില. മെട്രോ ഡാപ്പര്‍ വേരിയന്റുകള്‍ക്ക് 1.70 ലക്ഷം രൂപയും, മെട്രോ റെബല്‍ വേരിയന്റുകള്‍ക്ക് 1.75 ലക്ഷം രൂപയുമാണ് വില.

More from DriveSpark

Article Published On: Wednesday, April 23, 2025, 12:43 [IST]
English summary
Royal enfield set to launch updated hunter 350 on 26th april at hunterhood festival
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X