തീയുണ്ട പോലെ പായാൻ ബുള്ളറ്റ് 650! ക്ലാസിക്കിനും ഇൻ്റർസെപ്റ്ററിനും ഇടയിലെ നടുക്കഷണം

റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ ബുള്ളറ്റ് 650 മോട്ടോവേർസ് 2025-ൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2025-ന് ശേഷം ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ 650 സിസി ബൈക്ക് ഇന്ത്യയിലെത്തിയിരിക്കുന്നത്. പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650-ൽ ഉപയോഗിച്ചിരിക്കുന്നത് 648 സിസി എയർ ഓയിൽ-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ്. റോയൽ എൻഫീൽഡിന്റെ മറ്റ് ട്വിൻ മോഡലുകളിലും ഇതേ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 47 PS കരുത്തും 52.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് സിസ്റ്റവുമാണ് ഇതിലുള്ളത്.

ബുള്ളറ്റ് 650-യുടെ ഡിസൈനിലേക്ക് നോക്കിയാൽ ക്ലാസിക് ബുള്ളറ്റ് മോഡലുകളുടെ തനിമ അത് പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പിൻസ്ട്രൈപ്പിങ്ങോടുകൂടിയ ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, അൽപ്പം കൂടി ഉയർന്ന ക്രോം ഹാൻഡിൽബാറുകൾ, സ്ക്വയേർഡ് റിയർ ഫെൻഡർ എന്നിവയെല്ലാം ബുള്ളറ്റ് 650-യിൽ കാണാൻ സാധിക്കുന്ന പ്രധാന സവിശേഷതകളാണ്.

Royal Enfield Unveiled New Bullet 650 At Motoverse

റൗണ്ട് ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള "ടൈഗർ-ഐ" പൈലറ്റ് ലാമ്പുകൾ ഈ മോഡലിലും നിലനിർത്തിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. കാനൻ ബ്ലാക്ക്, ബാറ്റിൽഷിപ്പ് ബ്ലൂ എന്നീ രണ്ട് കളർ സ്കീമുകളിലാണ് പുതിയ മോഡൽ ലഭിക്കുന്നത്. ബാറ്റിൽഷിപ്പ് ബ്ലൂ ഇന്ത്യയിൽ മാത്രമുള്ള ഓപ്ഷനാണ് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ, ക്ലാസിക് എന്നിവയ്ക്ക് ശേഷം ഇതേ നിരയിലേക്ക് എത്തുന്ന പുതുമോഡലാണ് ബുള്ളറ്റ് 650

പുതിയ ബുള്ളറ്റ് 650-ക്ക് സ്റ്റീൽ ട്യൂബുലാർ സ്പൈൻ ഫ്രെയിമാണുള്ളത്. മുന്നിൽ 43mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ സുഗമമാക്കുന്നുണ്ട്. ബ്രേക്കിങ്ങിനായി മുന്നിൽ 320 mm ഡിസ്കും പിന്നിൽ 300 mm ഡിസ്കും നൽകിയിട്ടുണ്ട്. ഡ്യുവൽ-ചാനൽ എബിഎസും ഇതിലുണ്ട്.

Royal Enfield Unveiled New Bullet 650 At Motoverse

ട്യൂബ്‌ലെസ് ടയറുകളോടുകൂടിയ 19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്പോക്ക്ഡ് വീലുകളാണ് ബുള്ളറ്റ് 650-യിൽ ഉപയോഗിച്ചിരിക്കുന്നത്. 243 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 14.8 ലിറ്റർ ഇന്ധന ശേഷിയുണ്ട്. എൽഇഡി ഹെഡ്‌ലാംപ്, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകൾ, യുഎസ്ബി-സി ചാർജിംഗ് പോർട്ട് എന്നിവയാണ് എടുത്തു പറയേണ്ട മറ്റ് ഫീച്ചറുകൾ.

അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഗിയർ, ഇന്ധനം, ട്രിപ്പ് വിവരങ്ങൾ എന്നിവ കാണിക്കുന്ന ഡിജിറ്റൽ സ്ക്രീനും ഉൾപ്പെടുന്ന സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. ട്രിപ്പർ നാവിഗേഷൻ പോഡും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. വിലയുടെ കാര്യത്തിൽ കമ്പനി വരും ദിവസങ്ങളിൽ മാത്രമായിരിക്കും പ്രഖ്യാപിക്കുക.

Royal Enfield Unveiled New Bullet 650 At Motoverse

റോയൽ എൻഫീൽഡ് ബുള്ളറ്റ് 650-ക്ക് ഏകദേശം 3.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ട്വിൻസ് നിരയിൽ ഇന്റർസെപ്റ്റർ 650-ക്കും ക്ലാസിക് 650-ക്കും ഇടയിലായിരിക്കും ലൈനപ്പിൽ സ്ഥാനം പിടിക്കുക. 2026-ന്റെ തുടക്കത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടകളിൽ നിന്ന് വ്യക്തമാകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 21, 2025, 22:40 [IST]
English summary
Royal enfield unveiled new bullet 650 at motoverse 2025 details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X