കുടുംബത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം; സിമ്പിളിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു
ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം അതിവേഗം വളരുകയാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഇന്ത്യയിലെ ഇവി വിപ്ലവത്തിന്റെ മുന്‍നിരയിലുണ്ട്. രാജ്യത്ത് അതിവേഗം വളരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് സിമ്പിള്‍. നിലവില്‍ ബ്രാന്‍ഡ് സിമ്പിള്‍ വണ്‍ എന്ന ഒറ്റ മോഡല്‍ മാത്രമേ വിപണിയില്‍ എത്തിക്കുന്നുള്ളൂ. ഒറ്റ ചാര്‍ജില്‍ 212 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പടുന്ന സിമ്പിള്‍ വണ്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റേഞ്ച് ഓഫര്‍ ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ്. ഇപ്പോള്‍ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സമ്പിള്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ ഇന്ത്യയിയില്‍ പേറ്റന്റ് ഫയല്‍ ചെയ്തു.
പേറ്റന്റ് ചിത്രങ്ങളില്‍ നിന്ന് സിമ്പിള്‍ പുതുതായി പുറത്തിറക്കാന്‍ പോകുന്നത് ഒരു ഫാമിലി സ്‌കൂട്ടര്‍ ആണെന്ന് വ്യക്തമാണ്. മോഡേണ്‍ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങുന്ന പുതിയ മോഡലിന് മിനുസമാര്‍ന്ന ബോഡി പാനലുകള്‍, ആകര്‍ഷകമായ എല്‍ഇഡി ഹെഡ്ലാമ്പ്, മികച്ച ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്ലാമ്പ് നസലില്‍ സംയോജിപ്പിച്ചിരിക്കുന്നു.

നീളമുള്ളതും എന്നാല്‍ അല്‍പ്പം സ്‌റ്റെപ്പ് ചെയ്തതുമായ സീറ്റ് ഇതിന് ഉണ്ടായിരിക്കാനാണ് സാധ്യത. ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്ക് മികച്ച ഗ്രിപ്പ് നല്‍കാനും ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കും. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു പുതിയ പ്ലാറ്റ്ഫോമിലായിരിക്കാം നിര്‍മിക്കുക. ഇതിന്റെ ഫീച്ചറുകളും ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോര്‍ എന്നിവയടക്കമുള്ള സാങ്കേതിക വിവരങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സിമ്പിളിന്റെ മോഡല്‍ നിരയില്‍ സിമ്പിള്‍ വണിന് താഴെ ആയിരിക്കും പുതിയ സ്‌കൂട്ടറിന്റെ സ്ഥാനം. 2026-ന്റെ പകുതിയോടെ പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ്ബി ചാര്‍ജിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ റിമോട്ട് ആക്‌സസ്, ആപ്പ് വഴിയുള്ള യാത്രാ വിവരങ്ങള്‍, റിമോട്ട് അലേര്‍ട്ടുകള്‍, ഒടിഎ അപ്ഡേറ്റുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
നിലവില്‍ 1.72 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സിമ്പിള്‍ വണ്‍ ജെന്‍ 1.5 വില്‍പ്പനക്കെത്തുന്നത്. സ്‌കൂട്ടര്‍ 2.77 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 30 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പേസ്, ഒന്നിലധികം റൈഡ് മോഡുകള്‍, ആപ്പ് ഇന്റഗ്രേഷന്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷതകളും ഇവിയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
5kWh ബാറ്ററി പായ്ക്കും 72 Nn ടോര്‍ക്കും നല്‍കുന്ന 8.5 കിലോവാട്ട് മോട്ടോറുമാണ് സിമ്പിള്‍ വണ്‍ ജെന്‍ 1.5 പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. സിമ്പിളുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ സിമ്പിള്‍ സ്‌കൂട്ടര്‍ ഇനി വീട്ടിലിരുന്ന ഒറ്റ ക്ലിക്കില്‍ വാങ്ങാം. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഷോറൂമില്‍ പോയി സമയം കളയാതെ മൊബൈലിലൂടെ ഒറ്റ ക്ലിക്കില്‍ ഇവി ഉടമയാകാന്‍ സാധിക്കും.സിമ്പിള്‍ വണ്‍ ജെന്‍ 1.5, സിമ്പിള്‍ S ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറിയോടെ ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. രാജ്യത്തുടനീളം തങ്ങളുടെ വില്‍പ്പന ശൃഖംല വികസിപ്പിക്കാനുള്ള സിമ്പിള്‍ എനര്‍ജിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഷോറൂം ശൃംഖല വികസനപാതയില്‍ ആയതിനാല്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ വേരൂന്നാനാണ് കമ്പനിയുടെ ശ്രമങ്ങള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








