നിധി കാക്കുന്ന ഭൂതമല്ല, ഇത് ജീവൻ കാക്കുന്ന 'പക്ഷി'! സ്റ്റീൽ ബേർഡ് ഒരു വർഷം വിറ്റത് 87 ലക്ഷം ഹെൽമെറ്റുകൾ
ഇരുചക്ര വാഹനമോടിക്കുമ്പോൾ ഏറ്റവും അത്യാവശമുളള കാര്യമാണ് ഹെൽമറ്റ് ധരിക്കുക എന്നത്. വെറുതെ ഒരു ഹെൽമറ്റ് ധരിക്കുന്നതിൽ കാര്യമില്ല, ഗുണമേൻമയും നല്ല നിലവാരമുളളതുമായ ഹെൽമറ്റ് ഉപയോഗിച്ചാൽ മാത്രമേ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കു. മികച്ച ഹെൽമറ്റുകൾ നിർമിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ് സ്റ്റീൽബേർഡ്. 2024-25 സാമ്പത്തിക വർഷത്തിൽ ബ്രാൻഡ് വിറ്റത് 87 ലക്ഷം ഹെൽമറ്റുകളാണ്. 87 ലക്ഷം കുടുംബങ്ങളാണ് രക്ഷപ്പെട്ടതെന്ന് പറയാം. ഹെല്‍മറ്റ് കേടാകുമ്പോള്‍ അത് മാറ്റേണ്ടത് നിര്‍ബന്ധമാണ്. കേടായ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓര്‍മിക്കുക.
സ്റ്റീൽബേഡ് അടുത്തിടെ തങ്ങളുടെ പുതിയ ഹെൽമറ്റ് അവതരിപ്പിച്ചിരുന്നു.ഹാഫ്-ഫേസ് ഹെൽമെറ്റുകൾ എന്നാൽ വളരെ ഒതുക്കമുള്ളതും, അത്യാധുനികവും, റൈഡർ-ഫസ്റ്റ് സവിശേഷതകളാൽ നിറഞ്ഞതുമായ SBH-64 ZIP RF അവതരിപ്പിച്ചിരിക്കുകയാണ്. വെറും 999 രൂപ എന്ന പ്രാരംഭ വിലയിൽ, SBH-64 ZIP സ്റ്റൈലിന്റെയും സുരക്ഷയുടെയും താങ്ങാനാവുന്ന വിലയും സംയോജിക്കുന്ന മോഡൽ തന്നെയാണ്. ഒരു ഹാഫ്-ഫേസ് ഹെൽമെറ്റ് ആണെങ്കിലും, എക്സ്റ്റെൻഡഡ് പോളികാർബണേറ്റ് വൈസർ പൂർണ്ണമായ മുഖം കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന്തരിക ക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഹെല്‍മറ്റ് പിന്നീട് ഉപയോഗിക്കരുത്. ചിലര്‍ ഹെല്‍മെറ്റിന്റെ ബാഹ്യവശത്തുള്ള കേടുപാടുകള്‍ മറയ്ക്കാന്‍ ടേപ്പുകള്‍ ഉപയോഗിക്കുന്നു.
ഇത് തെറ്റായ സംഗതിയാണ്. ഹെല്‍മെറ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്് വിസര്‍. പോറലുകളും കേടുപാടുകളും ഉണ്ടായാലും പലരും ഇപ്പോഴും അതേ വിസറുകള്‍ തന്നെ ഉപയോഗിക്കുന്നത് കാണാം. കേടായ വിസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.

നിങ്ങള്‍ ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. എന്തെങ്കിലും കേടുപാടുകളോ തകരാറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവ അവിടെ വെച്ചേക്കണം. ഒരിക്കലും വാങ്ങരുത്. അടുത്തതായി ഹെല്‍മെറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. കാണാന്‍ കുഴപ്പമില്ലെങ്കിലും ചിലപ്പോള്‍ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വരില്ല.
ഹെല്‍മെറ്റ് മുകളിലേക്കോ താഴേക്കോ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും പറ്റാതെ വരാം ചിലപ്പോള്‍ വിസറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഹെല്‍മെറ്റുകളും വാങ്ങേണ്ടതില്ല. ഹെല്‍മെറ്റ് സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ധരിച്ച് നോക്കിയ ശേഷം സ്ട്രാപ്പുകളും ബക്കിളുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഹെല്‍മെറ്റ് നിങ്ങള്‍ക്ക് പാകമാണോ എന്നും പരിശോധിക്കുക. നിങ്ങളുടെ തലയ്ക്ക് 58 സെന്റീമീറ്റര്‍ വലിപ്പമുണ്ടെങ്കില്‍ 60 സെന്റീമീറ്റര്‍ ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാകും.

അത് പോലെ തന്നെ സ്റ്റീൽബേർഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് SBH-35 ROBOT 2.0 ഹെൽമറ്റും അവതരിപ്പിച്ചിരുന്നു. 1799 രൂപ മുതൽ ആരംഭിക്കുന്ന ഹെൽമെറ്റ്, മോട്ടോർ സൈക്കിൾ റൈഡർമാർക്ക് വിപുലമായ സുരക്ഷ, സുഖസൗകര്യങ്ങൾ, സുഗമമായ ഡിസൈൻ എന്നിവയെല്ലാം ലഭിക്കുന്നു. DOT (FMVSS നമ്പർ 218), BIS (IS 4151:2015) എന്നീ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് SBH-35 ROBOT 2.0-ൻ്റെ ഒരു പ്രധാന സവിശേഷത, ഇത് ഇന്ത്യൻ, അന്തർദേശീയ റോഡുകളിൽ മികച്ച സമഗ്രമായ സംരക്ഷണം ഉറപ്പാക്കുന്നവയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








