2000 രൂപയ്ക്ക് നിങ്ങളുടെ തല പൊന്നുപോലെ നോക്കും; സ്റ്റീൽബേർഡിൻ്റെ പുത്തൻ ഹെൽമറ്റ് വാങ്ങിയാൽ ഗുണമുണ്ടേ

ഇരുചക്ര വാഹനമോടിക്കുന്നവർ മാത്രമല്ല യാത്രകാർക്കും ഹെൽമറ്റ് ഇപ്പോൾ നിർബന്ധമാണെന്ന് അറിയാമല്ലോ, പലപ്പോഴും അപകടസമയത്ത് പിന്നിൽ ഇരിക്കുന്നവരാണ് മരണപ്പെടുന്നത്,ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് രണ്ട് പേർക്കും സർക്കാർ ഹെൽമറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ എഐ ക്യാമറയും പൊലീസിനെയും പറ്റിക്കാൻ ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വയ്ക്കുന്ന സ്വഭാവമുണ്ട് പലർക്കും, അങ്ങനെയുളളവർ ഒരു ആലോചിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾക്ക് പൊലീസിനെ പറ്റിക്കാമായിരിക്കും പക്ഷേ അപകടത്തിൽപ്പെടുമ്പോൾ നിങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ ഇത് മതി. അത് കൊണ്ട് നിങ്ങൾ ഇരുചക്രവാഹനമുപയോഗിക്കുന്നവരാണെങ്കിൽ തീർച്ചയായും ഗുണമേൻമയുളള ഹെൽമറ്റുകൾ ധരിക്കുക. സ്റ്റീൽബേർഡ് തങ്ങളുടെ പുതിയ ടൊർണാഡോ എന്ന ഹെൽമറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

ഗുണമേൻമ കൂടുതലുളള ഹെൽമറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് പലരേയും 500 രൂപയുടെ ഹെൽമറ്റുകളിലേക്ക് എത്തിക്കുന്നത്. എന്നാൽ പുതിയ ഹെൽമറ്റിന് 2000 രൂപ മാത്രമാണ് വില. ഏറ്റവും മികച്ച പ്രതിരോധ ശക്തിയും, കരുത്തും ഉളള ഹെൽമറ്റാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഒരു സിഗ്നേച്ചർ ഓൾ-ബ്ലാക്ക് പതിപ്പിൽ വരുന്ന ഹെൽമറ്റ് ചിൻ സ്ട്രാപ്പ്, ഇന്റീരിയർ ഫാബ്രിക്, ബക്കിൾ, റിഫ്‌ളക്ടർ എന്നിവയെല്ലാം ബ്ലാക്ക് ഫിനിഷിലാണ് നൽകിയിരിക്കുന്നത്.

steelbird launched new helmet

ഹെൽമെറ്റിൽ ഒരു ഡ്യുവൽ-വൈസർ സിസ്റ്റം ലഭിക്കുന്നത് കൊണ്ട്, അകത്തെ സൺഷീൽഡും ഒരു അധിക സ്മോക്ക് വൈസറും നൽകിയിട്ടുണ്ട്. റൈഡിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് റൈഡർമാർക്ക് ക്ലിയർ, ടിന്റഡ് ഓപ്ഷനുകൾക്കിടയിൽ മാറ്റി ഉപയോഗിക്കാൻ സാധിക്കുന്നു. പുറത്തെ വൈസറിൽ എളുപ്പത്തിൽ റിലീസ് ചെയ്യാവുന്ന ഒരു മെക്കാനിസം ഉണ്ട്, ഇത് പകൽ സമയത്തും രാത്രിയിലും ഉപയോഗിക്കുന്നതിന് റൈഡറിനെ സഹായിക്കുന്നു.

പലരും പഴയ ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ആ ശീലം ഒഴിവാക്കുക. കേടായ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓര്‍മിക്കുക. നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്.

steelbird launched new helmet

ചിലര്‍ ഹെല്‍മെറ്റിന്റെ ബാഹ്യവശത്തുള്ള കേടുപാടുകള്‍ മറയ്ക്കാന്‍ ടേപ്പുകള്‍ ഉപയോഗിക്കുന്നു. ഇത് തെറ്റായ സംഗതിയാണ്. ഹെല്‍മെറ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്് വിസര്‍. പോറലുകളും കേടുപാടുകളും ഉണ്ടായാലും പലരും ഇപ്പോഴും അതേ വിസറുകള്‍ തന്നെ ഉപയോഗിക്കുന്നത് കാണാം. കേടായ വിസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.

നിങ്ങള്‍ ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. എന്തെങ്കിലും കേടുപാടുകളോ തകരാറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവ അവിടെ വെച്ചേക്കണം. ഒരിക്കലും വാങ്ങരുത്. അടുത്തതായി ഹെല്‍മെറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. കാണാന്‍ കുഴപ്പമില്ലെങ്കിലും ചിലപ്പോള്‍ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വരില്ല.

ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് ഐഎസ്ഐ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഐഎസ്ഐ നിലവാരത്തിലുളള ഹെല്‍മെറ്റുകള്‍ നോക്കി മാത്രം വാങ്ങുക. ഐഎസ്ഐ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഹെല്‍മെറ്റുകള്‍ റോഡിന്റെ അരികലും കടകളിലും വാങ്ങാന്‍ കിട്ടും. ഇവ ഒട്ടും സുരക്ഷിതമല്ലെന്ന് മാത്രമല്ല അവ ധരിച്ച് വണ്ടി ഓടിക്കുന്നത് അപകടകരം കൂടിയാണ്. അതുകൊണ്ട് വില അല്‍പ്പം കൂടിയാലും ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മെറ്റ് ധരിച്ചാല്‍ അത് നിങ്ങളുടെ തല കാത്തോളും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, June 29, 2025, 18:00 [IST]
English summary
Steelbird helmets launched tornado helmet with more resistance and strength details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X