വിൻ്റേജ് ലുക്കുളള ഹെൽമറ്റ് അവതരിപ്പിച്ച് സ്റ്റീൽബേർഡ്; സേഫ്റ്റിക്കൊപ്പം കിടിലൻ ഗ്ലാമറും സ്വന്തം

ഇരുചക്ര വാഹനങ്ങളോടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. അത് കേവലം നിയമം അനുസരിക്കാൻ മാത്രമല്ല നിങ്ങളുടെ സുരക്ഷയ്ക്ക് കൂടി വേണ്ടിയാണ് എന്ന ഓർമ്മ വേണം. നല്ല കിടിലൻ ബൈക്കിൽ പോകുമ്പോൾ വില കുറഞ്ഞതും ക്വാളിറ്റി ഉള്ളതുമായ ഹൈൽമറ്റ് വയ്ക്കുന്നതാണല്ലോ അതിൻ്റെ ഭംഗി. ഹെൽമറ്റ് നിർമിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡാണ് സ്റ്റീൽബേർഡ്. പല നിറങ്ങളിലും ഡിസൈനിലും നല്ല പെടയ്ക്കണ ഹെൽമറ്റുകൾ പുറത്തിറക്കുന്നുണ്ട് ബ്രാൻഡ്. ഇപ്പോഴിതാ ആ നിരയിലേക്ക് ഒരു വിൻ്റേജ് സ്റ്റൈൽ ഹെൽമറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. വിന്റേജ് 3.0 സീരീസ് മോട്ടോർസൈക്കിളിംഗിന്റെ സുവർണ്ണ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും ഇന്നത്തെ റൈഡർമാരുടെ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതുമായ ഒരു ഓപ്പൺ ഫേസ് ഹെൽമെറ്റാണിത്.

1299 രൂപ മുതൽ ആരംഭിക്കുന്ന വിന്റേജ് 3.0, മികച്ച സുരക്ഷ, റെട്രോ-മോഡേൺ സ്റ്റൈലിംഗ്, കസ്റ്റമൈസേഷൻ എന്നിവയെല്ലാം സംയോജിപ്പിച്ച്, താങ്ങാനാവുന്ന വിലയിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. റൈഡർമാർക്ക് നിറങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുളള പീക്കുകളും സ്മോക്ക്ഡ് വൈസറുകളും ഉൾപ്പെടെയുള്ള ഓപ്ഷണൽ അപ്‌ഗ്രേഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ്. ഉയർന്ന വേരിയന്റിന് 1599 രൂപ വിലയുണ്ട്.

steelbird unveils new vintage helmets

ഇന്നത്തെ കാലത്ത് വെറുതെ ഏതെങ്കിലും ചട്ടിത്തല ഹെൽമറ്റ് വയ്ക്കുന്നത് കൊണ്ട് കാര്യമില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. മറ്റേതൊരു ഉല്‍പ്പന്നത്തെയും പോലെ ഹെല്‍മെറ്റിനും കാലാവധിയുണ്ട്. ഹെല്‍മറ്റ് കേടുകൂടാതെയിരുന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ ഉപയോഗിക്കാം. ഹെല്‍മറ്റ് കേടാകുമ്പോള്‍ അത് മാറ്റേണ്ടത് നിര്‍ബന്ധമാണ്. കേടായ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓര്‍മിക്കുക.

നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന്തരിക ക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഹെല്‍മറ്റ് പിന്നീട് ഉപയോഗിക്കരുതെന്ന് പ്രിയപ്പെട്ട വായനക്കാരോട് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

steelbird unveils new vintage helmets

ചിലര്‍ ഹെല്‍മെറ്റിന്റെ ബാഹ്യവശത്തുള്ള കേടുപാടുകള്‍ മറയ്ക്കാന്‍ ടേപ്പുകള്‍ ഉപയോഗിക്കുന്നു. ഇത് തെറ്റായ സംഗതിയാണ്. ഹെല്‍മെറ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്് വിസര്‍. പോറലുകളും കേടുപാടുകളും ഉണ്ടായാലും പലരും ഇപ്പോഴും അതേ വിസറുകള്‍ തന്നെ ഉപയോഗിക്കുന്നത് കാണാം. കേടായ വിസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.

നിങ്ങള്‍ ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. എന്തെങ്കിലും കേടുപാടുകളോ തകരാറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവ അവിടെ വെച്ചേക്കണം. ഒരിക്കലും വാങ്ങരുത്. അടുത്തതായി ഹെല്‍മെറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. കാണാന്‍ കുഴപ്പമില്ലെങ്കിലും ചിലപ്പോള്‍ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വരില്ല.

ഹെല്‍മെറ്റ് മുകളിലേക്കോ താഴേക്കോ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും പറ്റാതെ വരാം ചിലപ്പോള്‍ വിസറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഹെല്‍മെറ്റുകളും വാങ്ങേണ്ടതില്ല. ഹെല്‍മെറ്റ് സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ധരിച്ച് നോക്കിയ ശേഷം സ്ട്രാപ്പുകളും ബക്കിളുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഹെല്‍മെറ്റ് നിങ്ങള്‍ക്ക് പാകമാണോ എന്നും പരിശോധിക്കുക. നിങ്ങളുടെ തലയ്ക്ക് 58 സെന്റീമീറ്റര്‍ വലിപ്പമുണ്ടെങ്കില്‍ 60 സെന്റീമീറ്റര്‍ ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 7, 2025, 21:53 [IST]
English summary
Steelbird helmets unveils vintage 3 0 retro inspired open face helmet images inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X