സുസുക്കിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടര്‍ 'ഹൃദയം' മാറിയെത്തി! ബജറ്റ് വില, 55 കി.മീ മൈലേജുമുണ്ട്

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അവെന്‍സിസ് (Suzuki Avenis) സ്‌കൂട്ടറിന്റെ പുതിയ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. കൂടുതല്‍ കര്‍ശനമായ OBD-2B മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സുസുക്കി അവെന്‍സിസും അതിന്റെ സ്‌പെഷ്യല്‍ എഡിഷനുകളും ഇതിനകം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റും അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. ഏറ്റവും പുതിയ ട്രിം ഇതിനകം അംഗീകൃത ഡീലര്‍ഷിപ്പില്‍ എത്തിയിട്ടുണ്ട്, കൂടാതെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. പുത്തന്‍ സ്‌കൂട്ടറിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ബൈക്കുകള്‍ കൂടുതല്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പുതിയ സര്‍ക്കാര്‍ നിയന്ത്രണമാണ് OBD-2B (ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് 2B). ഇത് വാഹനങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക മാത്രമല്ല അവയുടെ പെര്‍ഫോമന്‍സ് നിരീക്ഷിക്കാനും കഴിയും. ഈ അപ്ഡേറ്റ് ഒഴികെ അതിന്റെ മെക്കാനിക്കല്‍ ഘടകങ്ങളില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

suzuki avenis

പുതിയ സുസുക്കി അവെനിസ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 124.3 സിസി, ഓള്‍ അലൂമിനിയം 4-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 6,750 ആര്‍പിഎമ്മില്‍ പരമാവധി 8.7 bhp പവറും 5,500 ആര്‍പിഎമ്മില്‍ 10 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പ്രകടനം, ശക്തി, ഇന്ധനക്ഷമത എന്നിവയുടെ ശുദ്ധമായ സംയോജനം വാഗ്ദാനം ചെയ്യുന്ന സുസുക്കിയുടെ SEP (സുസുക്കി ഇക്കോ പെര്‍ഫോമന്‍സ്) സാങ്കേതികവിദ്യയിലാണ് ഈ വേരിയന്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്/പേള്‍ മിറ റെഡ്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്/പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ചാമ്പ്യന്‍ യെല്ലോ നമ്പര്‍ 2/ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് കമ്പനി സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് വിശാലമായ ഷേഡുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.

മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട റോഡ് പ്രസന്‍സ്, ആകര്‍ഷകമായ ഗ്രാഫിക്‌സ് എന്നിവയോടുകൂടിയ സ്‌പോര്‍ട്ടി സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് ഉള്‍ക്കൊള്ളുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്‍ഇഡി ഹെഡ് മുന്നില്‍ലാമ്പും പിന്നില്‍ എല്‍ഇഡി ടെയില്‍ ലാമ്പും ഉണ്ട്. സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റത്തോട് കൂടിയ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സ്വിച്ച് ഇതിന് ലഭിക്കുന്നു.

കൂടാതെ സെഡ് സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക്, സ്പോര്‍ടി മഫ്ളര്‍ കവര്‍ എന്നിവയും കാണാം. യുഎസ്ബി സജ്ജീകരിച്ച ഫ്രണ്ട് ബോക്‌സ്, സ്‌റ്റോറേജിനായി ഫ്രണ്ട് റാക്ക്, വണ്‍ പുഷ് സെന്‍ട്രല്‍ ലോക്കിംഗ്, ഷട്ടേര്‍ഡ് കീ സിസ്റ്റം, എക്‌സ്റ്റേണല്‍ ഹിഞ്ച്-ടൈപ്പ് ഫ്യുവല്‍ ക്യാപ്പ്, 21.8 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവയാണ് സ്‌കൂട്ടറിലെ മറ്റ് പ്രധാന സൗകര്യങ്ങള്‍.

ബാറ്ററി വോള്‍ട്ടേജ്, ഓയില്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍, എഞ്ചിന്‍ ടെമ്പറേച്ചര്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യുവല്‍ ഗേജ്, ഇക്കോ-മോഡ് ഇന്‍ഡിക്കേറ്റര്‍, ഇന്ധന ഉപഭോഗ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌കൂട്ടറിന് ലഭിക്കുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി പിന്തുണയുമുണ്ട്.

മറ്റ് സൈക്കിള്‍ പാര്‍ട്ടുകള്‍ നോക്കിയാല്‍ സ്‌കൂട്ടറില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗാര്‍ം മൗണ്ടഡ് സസ്പെന്‍ഷനുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. മുന്നില്‍ 90/90 പിന്നില്‍ 90/100 സെക്ഷന്‍ ട്യൂബ്‌ലെസ് ടയറുകളിലാണ് സ്‌കൂട്ടര്‍ ഓടുന്നത്.

91,400 രൂപയാണ് 2025 അവെനിസ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് കമ്പനി വിലയിട്ടിരിക്കുന്നത്. അവെന്‍സിസ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണ് ഇത്. ഇതിന് തൊട്ടടുത്ത വേരിയന്റിനേക്കാള്‍ 1,800 രൂപ കുറവാണ് വില. താല്‍പര്യമുള്ള ഉപഭോക്താക്കകള്‍ക്ക് ഏറ്റവും അടുത്ത സുസുക്കി ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ഈ സ്‌കൂട്ടര്‍ പരിശോധിക്കാവുന്നതാണ്. കണ്ട് ഇഷ്ടമായാല്‍ തെരഞ്ഞെടുക്കാം.

FAQs
OBD-2B മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി പരിഷ്‌കരിച്ച് പുറത്തിറക്കിയ പുതിയ സുസുക്കി സ്‌കൂട്ടര്‍

അവെനിസ് സ്റ്റാൻഡേർഡ് വേരിയന്റ്

എത്ര നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ വാങ്ങാം?

4

അപ്‌ഡേറ്റഡ് സുസുക്കി അവെനിസ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില എത്ര?

91,400 രൂപ

DriveSpark Automotive

More from DriveSpark

Article Published On: Monday, May 19, 2025, 10:40 [IST]
English summary
Suzuki avenis standard variant launched with obd 2b compliant engine check price and features
കൂടുതല്‍... #suzuki motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X