ഇനി കളി മാറും, 95 Km റേഞ്ചുള്ള സുസുക്കി ഇ-ആക്‌സസ് നിര്‍മാണത്തിന് കയറി! വില കൂടി അറിഞ്ഞാല്‍ മതി

ഇന്ത്യയിലെ മുന്‍നിര സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ആക്സസ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇവിയുടെ ലോഞ്ച് അടുത്തുവെന്ന സൂചന നല്‍കിക്കൊണ്ട് സുസുക്കി ഇ-ആക്‌സസിന്റെ ഉത്പാദനം ആരംഭിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സുസുക്കിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ യൂണിറ്റ് പുറത്തിറങ്ങിയത്. ഇത് അനുദിനം മത്സരം മുറുകുന്ന ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്കുള്ള സുസുക്കിയുടെ പ്രവേശനം അടയാളപ്പെടുത്തുകയാണ്. ഈ പുത്തന്‍ സ്‌കൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ വായിക്കാം.

സുസുക്കി ഇ-ആക്സസ് വളരെ സ്‌റ്റൈലിഷായാണ് കാണപ്പെടുന്നത്. 2025 ആക്സസിനേക്കാള്‍ വളരെ ഷാര്‍പ്പായ ഡിസൈന്‍ ഭാഷയാണ് ഇതിന് ഉള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും വെര്‍ട്ടിക്കല്‍ എല്‍ല്‍ഡി ഡിആര്‍എല്ലുകളും ഉള്‍ക്കൊള്ളുന്ന ഒരു ചിസല്‍ഡ് ആപ്രോണ്‍ നമുക്ക് ഇവിയില്‍ കാണാന്‍ കഴിയും. ഫുള്‍ എല്‍ഇഡി ഡിആര്‍എല്ലുകളാണ് സ്‌കൂട്ടറിന് വെളിച്ചം പകരുക. ഇത് നല്ല ഭംഗിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

suzuki e-access production commenced

പിന്‍ഭാഗം യാഥാസ്ഥിതികമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഒരു പ്രീമിയം ടച്ചുണ്ട്. ഡ്യുവല്‍-ടോണ്‍ നിറങ്ങളും സീറ്റ് കവറുകള്‍ക്കുള്ള കോണ്‍ട്രാസ്റ്റിംഗ് നിറവും സ്‌കൂട്ടറിന്റെ മാറ്റ് കൂട്ടുന്നു. ഇരുവശത്തും 12 ഇഞ്ച് വീലുകളും മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.നിരവധി കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു ഒരു ടിഫ്ടി സ്‌ക്രീനും ഇ-ആക്‌സസിന് ലഭിക്കുന്നു.

ദൈനംദിന നഗര യാത്രകള്‍ക്ക് കരുത്തുറ്റതും പ്രായോഗികവുമായ ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്ന ഇ-ആക്‌സസ് സുസുക്കിയുടെ ഇ-ടെക്‌നോളജിയുമായാണ് വരുന്നത്. 3.07kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ ബാറ്ററിയും മറ്റ് ഘടകങ്ങളും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായതായി സുസുക്കി പറയുന്നു.

റീജനറേറ്റീവ് ബ്രേക്കിംഗ്, മെയിന്റനന്‍സ്-ഫ്രീ ബെല്‍റ്റ് ഡ്രൈവ്, ഇക്കോ, റൈഡ് എ, റൈഡ് ബി എന്നീ മൂന്ന് റൈഡ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന സുസുക്കി ഡ്രൈവ് മോഡ് സെലക്ടര്‍-ഇ (SDMS-e) തുടങ്ങിയ സവിശേഷതകള്‍ സ്‌കൂട്ടറില്‍ ഉണ്ട്. കൂടാതെ പാര്‍ക്കിംഗ് എളുപ്പത്തിനായി റിവേഴ്സ് മോഡും നല്‍കുന്നു. ഒറ്റ ചാര്‍ജില്‍ 95 കിലോമീറ്ററാണ് ഇ-ആക്സസിന്റെ റേഞ്ച് പറയുന്നത്.

4.1 kW പവറും 15 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ മണിക്കൂറില്‍ 71 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. ചാര്‍ജിംഗ് സമയം നോക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗിന് 6 മണിക്കൂര്‍ 42 മിനിറ്റ് എടുക്കും. അതേസമയം ഫാസ്റ്റ് ചാര്‍ജിംഗിന് 2 മണിക്കൂര്‍ 12 മിനിറ്റ് മാത്രം മതി. സ്‌കൂട്ടര്‍ വീട്ടിലോ പോര്‍ട്ടബിള്‍ ചാര്‍ജര്‍ വഴിയോ ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഇ-ആക്സസിന്റെ കൃത്യമായ ലോഞ്ച് തീയതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുറത്തിറങ്ങി കഴിഞ്ഞാല്‍ ഏഥര്‍ റിസ്ത, ഓല S1, ഹോണ്ട ആക്ടിവ ഇ, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും. സുഗമമായ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കാനായി സുസുക്കി തങ്ങളുടെ മുഴുവന്‍ ഡീലര്‍ഷിപ്പ് ശൃംഖലയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമാക്കാന്‍ ഒരുങ്ങുകയാണ്. സര്‍വീസ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ജീവനക്കാരെ പരിശീലിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇനി വില അറിയാനുള്ള കാത്തിരിപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 24, 2025, 10:00 [IST]
English summary
Suzuki e access electric scooter production commenced at gurugram details inside
കൂടുതല്‍... #suzuki motorcycle #india #electric bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X