പുത്തൻ കളറും കിടിലൻ ഫീച്ചറുകളും, മിനുക്കുപണി കഴിഞ്ഞ് ഹയബൂസ അവതരിപ്പിച്ച് സുസുക്കി
ഏതൊരു യുവാക്കളുടേയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബൈക്കുകളുടെ കൂട്ടത്തിൽ ഒരു പേര് ഉറപ്പായിട്ടും കാണും. അത് മറ്റാരുമല്ല സുസുക്കി ഹയബൂസ എന്നതാണ്. ധൂം എന്ന ഒറ്റ ചിത്രത്തിലൂടെ ഏവരുടേയും മനസിൽ കയറികൂടിയ വാഹനമാണിത്. കഴിഞ്ഞ വർഷം ഹയബൂസ അവതരിപ്പിച്ചിട്ട് 25 വർഷം തികഞ്ഞിരുന്നു. 1998 ല്‍ ജര്‍മ്മനിയിലെ ഇന്റര്‍മോട്ട് ഷോയില്‍ വെച്ചാണ് ഈ ബൈക്ക് ആദ്യമായി അവതരിപ്പിച്ചത്.ഇപ്പോഴിതാ 2025 മോഡൽ അൽപ്പം മിനുക്കുപണികളെല്ലാം കഴിഞ്ഞ് ആഗോള വിപണിയിൽ എത്തിച്ചിരിക്കുകയാണ് സുസുക്കി.പ്രധാന മാറ്റമായി എടുത്തു പറയാനാുളളത് കളർ ഓപ്ഷൻ തന്നെയാണ്. പുത്തൻ കളർ ഷേഡുകൾ ബ്രാനഡ് അവതരിപ്പിക്കുന്നുണ്ട്.
2025 മോഡലിൽ മെറ്റാലിക് മാറ്റ് സ്റ്റീൽ ഗ്രീൻ/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ, മെറ്റാലിക് മിസ്റ്റിക് സിൽവർ/പേൾ വിഗോർ ബ്ലൂ, റിഫ്രഷ്ഡ് ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് സുസുക്കി ഹയബുസ ലഭ്യമാകുന്നത്. ഈ കൂട്ടത്തിൽ മെറ്റാലിക് മാറ്റ് സ്റ്റീൽ ഗ്രീൻ ആമ് പുതിയതായി ചേർത്തിരിക്കുന്ന നിറം. അതോടൊപ്പം തന്നെ ലോഞ്ച് കൺട്രോൾ സിസ്റ്റം പരിഷ്കരിച്ചിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ സിസ്റ്റത്തിലും അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്.

റൈഡർ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം ഉപയോഗിച്ച് ഗിയർ മാറ്റിയാലും ക്രൂയിസ് കൺട്രോൾ ഓഫ് ആവില്ല. 9,700 rpmല്‍ 190 bhp പവറും 7,000 rpm-ല്‍ 142 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്ത അതേ 1,340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്സി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. അതിൽ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.
എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം (S.I.R.S.) സജ്ജീകരിച്ചിട്ടാണ് ഹയാബൂസ വരുന്നത്. ഇതില്‍ ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഉള്‍പ്പെടുന്നു. 2016ല്‍ സുസുക്കി ഇന്ത്യയില്‍ ഹയബൂസയുടെ പ്രാദേശിക അസംബ്ലി ആരംഭിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് രണ്ടാം തലമുറ മോഡല്‍ ഇപ്പോഴും ഉല്‍പ്പാദനത്തില്‍ തുടരുന്ന അവസാന വിപണികളിലൊന്നാണ് ഇന്ത്യ.

ഇന്ത്യയിലെ സുസുക്കിയുടെ മറ്റ വിശേഷങ്ങളിലേക്ക് നോക്കിയാൽ ആക്‌സസിലൂടെയാണ് ബ്രാൻഡ് ക്ലച്ചുപിടിച്ചതെങ്കിലും ഇന്ന് പലതരത്തിലുള്ള പരീക്ഷണങ്ങൾക്കും കമ്പനി തയാറാവുന്നുണ്ട്. 150 സിസി, 250 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ജിക്‌സർ സീരീസ് മോഡലുകളാണ് സുസുക്കിയുടെ വജ്രായുധങ്ങൾ. ഈ വർഷം വരാനിരിക്കുന്ന OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ജിക്‌സർ ശ്രേണിയെ പുത്തൻ എഞ്ചിൻ ഉപയോഗിച്ച് നവീകരിച്ചു.
എല്ലാ മോട്ടോർസൈക്കിളുകൾക്കും OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ മാത്രമല്ല 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി പുതിയ കളർ ഓപ്ഷനുകളും ബൈക്കുകൾക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്. 2025 സുസുക്കി ജിക്‌സർ, ജിക്‌സർ SF 155 മോട്ടോർസൈക്കിളുകളുടേയും എഞ്ചിൻ OBD-2B കംപ്ലയൻസിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റമുണ്ടായിട്ടില്ലെന്നത് ആരാധകർക്ക് സന്തോഷം തരുന്ന കാര്യമാണ്.

പുതിയ 155 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിന് 8,000 ആർപിഎമ്മിൽ 13.4 bhp കരുത്തും 6,000 ആർപിഎമ്മിൽ 13.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.5-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജിക്‌സർ 155 സീരീസിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ജിക്സർ, ജിക്സർ SF എന്നിവയ്ക്ക് മെറ്റാലിക് ട്രൈറ്റൺ ബ്ലൂ/പേൾ ഗ്ലേസിയർ വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് ഊർട്ട് ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








