22 ലക്ഷത്തിൻ്റെ ബൈക്കിന് കിടിലൻ മാറ്റങ്ങൾ! വർഷമെത്ര കഴിഞ്ഞാലും ഹയബുസയുടെ തട്ട് താണിരിക്കും
സുസുക്കിയുടെ സൂപ്പർബൈക്കിൻ്റെ കാര്യത്തിൽ ഹയാബുസയ്ക്ക് രാജ്യത്ത് പ്രത്യേക ഫാൻബേസുണ്ട്. ധൂം എന്ന ചിത്രത്തിലൂടെയുള്ള വാഹനത്തിൻ്റെ എൻട്രി സിനിമയിലേക്ക് മാത്രമായിരുന്നില്ല, അന്നത്തെ യുവാക്കളുടെ മനസിലേക്ക് കൂടിയായിരുന്നു. സുസൂക്കി 2026 ഹയാബൂസ മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. ദൈനംദിന ഉപയോഗത്തിന് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലുള്ള മാറ്റങ്ങളുമായാണ് പുതിയ ഹയാബൂസ എത്തുന്നത്. എങ്കിലും ബൈക്കിൻ്റെ രൂപത്തിലോ മെക്കാനിക്കലോ ആയി മാറ്റങ്ങളൊന്നും വരുത്താതെ നിലനിർത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങൾ, ത്രോട്ടിൽ റെസ്പോൺസ്, അത് പോലെ തന്നെ വാഹനത്തിൻ്റെ ഭാരവിതരണത്തിൽ എന്നിവയിൽ വരുത്തിയ പരിഷ്കാരങ്ങൾ സൂപ്പർബൈക്കിന് കൂടുതൽ ഡിമാൻ്റ് വർധിക്കാനുളള കാരണമാകും.
പുതിയ മോഡലിൽ 1,340 സിസി ഇൻലൈൻ-ഫോർ എഞ്ചിൻ തന്നെ മാറ്റങ്ങളില്ലാതെ തുടരുന്നു. 190 bhp കരുത്തും 150 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ ജോടിയാക്കിയിരിക്കുന്നത്. ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും ഇതിലുണ്ട്. 2026 ഹയാബൂസയുടെ ഇലക്ട്രോണിക് ത്രോട്ടിൽ മാപ്പുകൾ സുസുക്കി ഒന്ന് കൂടി ക്രമീകരിച്ചിട്ടുണ്ട്.

ഈ പുതിയ മാപ്പുകൾ താഴ്ന്നതും ഇടത്തരം വേഗതയിലുള്ളതുമായ പ്രതികരണം മെച്ചപ്പെടുത്തുന്നു, ഇത് നഗര യാത്രകളിലും ടൂറിംഗിലും ഹയാബൂസയുടെ പ്രകടനം മികച്ചതാക്കാൻ സഹായിക്കുന്നവയാണ്. ക്രൂയിസ് കൺട്രോൾ സംവിധാനത്തിനും പുതിയ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. റൈഡർ ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ ഉപയോഗിച്ച് ഗിയർ മാറ്റിയാലും പുതിയ സംവിധാനം പ്രവർത്തിക്കും. ഇത് കയറ്റങ്ങളിലും ഓവർടേക്കുകളിലും സ്ഥിരമായ വേഗത നിലനിർത്താൻ സഹായിക്കുന്നു.
പുതിയ ലോഞ്ച് കൺട്രോൾ സംവിധാനം ഐഡിൽ നിന്ന് കൂടുതൽ കൃത്യമായ ആക്സിലറേഷൻ നൽകും. ഇത് കഠിനമായ ആക്സിലറേഷനിൽ ട്രാക്ഷൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. മുമ്പുണ്ടായിരുന്ന യൂണിറ്റിന് പകരം ഭാരം കുറഞ്ഞ ലിഥിയം-അയൺ ബാറ്ററി നൽകിയിട്ടുണ്ട്. ഇത് ബൈക്കിൻ്റെ ഭാരം കുറയ്ക്കാനും പാക്കേജിംഗ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഒരു സ്പെഷ്യൽ എഡിഷൻ മോഡലും സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. പേൾ വിഗർ ബ്ലൂ നിറത്തിൽ വെള്ള ആക്സന്റുകളോടുകൂടിയാണ് ഇത് എത്തുന്നത്. ത്രീഡി എംബ്ലങ്ങളും കളർ മാച്ചിംഗ് സീറ്റ് കൗളും ഈ മോഡലിൻ്റെ പ്രത്യേകതയാണ്. പരിഷ്കരിച്ച ഇലക്ട്രോണിക്സും ഭാരം കുറഞ്ഞ ബാറ്ററിയും കൂടാതെ, ബോഡി വർക്കിലും സുസുക്കി ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിചിതമായ രൂപകൽപ്പന നിലനിർത്തിക്കൊണ്ട് പുതിയ കളർ സ്കീമുകളും വിശദാംശങ്ങളും 2026 ഹയാബൂസയ്ക്ക് കൂടുതൽ പുതുമ നൽകുന്നു.
2016ല്‍ സുസുക്കി ഇന്ത്യയില്‍ ഹയബൂസയുടെ പ്രാദേശിക അസംബ്ലി ആരംഭിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് രണ്ടാം തലമുറ മോഡല്‍ ഇപ്പോഴും ഉല്‍പ്പാദനത്തില്‍ തുടരുന്ന അവസാന വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ സുസുക്കിയുടെ മറ്റ വിശേഷങ്ങളിലേക്ക് നോക്കിയാൽ ആക്‌സസിലൂടെയാണ് ബ്രാൻഡ് ക്ലച്ചുപിടിച്ചതെങ്കിലും ഇന്ന് പലതരത്തിലുള്ള പരീക്ഷണങ്ങൾക്കും കമ്പനി തയാറാവുന്നുണ്ട്.
150 സിസി, 250 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ജിക്‌സർ സീരീസ് മോഡലുകളാണ് സുസുക്കിയുടെ വജ്രായുധങ്ങൾ. ഈ വർഷം വരാനിരിക്കുന്ന OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ജിക്‌സർ ശ്രേണിയെ പുത്തൻ എഞ്ചിൻ ഉപയോഗിച്ച് നവീകരിച്ചു. എല്ലാ മോട്ടോർസൈക്കിളുകൾക്കും OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ മാത്രമല്ല 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി പുതിയ കളർ ഓപ്ഷനുകളും ബൈക്കുകൾക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








