13 ലക്ഷത്തിൻ്റെ ബൈക്ക് ഇനി കിട്ടില്ലെന്ന് സുസുക്കി; ചെറുപ്പക്കാരോട് വിട പറഞ്ഞ് കറ്റാന

സുസുക്കിയുടെ സൂപ്പർബൈക്കുകൾക്ക് രാജ്യത്ത് നിരവധി ആരാധകരുണ്ട്. എന്നാൽ അവർക്കെല്ലാം ഒരു സങ്കടവാർത്തയാണ് പുറത്ത് വരുന്നത്. സുസുക്കി കറ്റാന എന്ന മോഡൽ തങ്ങളുടെ ലൈനപ്പിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ് ബ്രാൻഡ്. ബ്രാൻഡിന്റെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് മോഡലിനെ നീക്കം ചെയ്തിരിക്കുകയാണ്. 2022 -ൽ അവതരിപ്പിച്ചത് ഒരു റെട്രോ മോഡേൺ ലുക്കിലായിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷവും കാര്യമായ വിൽപ്പനയിൽ മുന്നേറ്റം നേടാൻ കഴിയാത്തത് കൊണ്ട് കൂടിയാണ് ബ്രാൻഡ് ഈ മോഡലിനെ ആരോടും പറയാതെ സീനിൽ നിന്ന് ഒഴിവാക്കിയതെന്നാണ് തോന്നുന്നത്. 13.61 ലക്ഷം രൂപ എക്സ്ഷോറും വിലയിലായിരുന്നു ബ്രാൻഡ് കറ്റാനയെ അവതരിപ്പിച്ചത്.

സികെഡി റൂട്ട് വഴി എത്തുകയും പ്രാദേശികമായി അസംബ്ലി ചെയ്യുന്നതായിരുന്നു. മികച്ച ഡിസൈനുകളും ഫീച്ചറുകളും ഉണ്ടായിട്ടും ചെറുപ്പക്കാരെ ത്രസിപ്പിക്കാൻ മാത്രം ഒന്നുമില്ല എന്നായിരുന്നു അഭിപ്രായം. എഞ്ചിൻ പവറിലേക്ക് നോക്കിയാൽ 11,000 rpm-ൽ 150 bhp പരമാവധി പവറും 9,250 rpm-ൽ 106 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 999 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ഫോർ-സിലിണ്ടർ എഞ്ചിനായിരുന്നു കറ്റാനയ്ക്ക് കരുത്ത് പകരുന്നത്.

Suzuki katana removed from Indian lineup

കറ്റാന കൂടി ലൈനപ്പിൽ നിന്ന് ഒഴിവാക്കിയതോടെ നിലവിൽ മൂന്ന് മോഡലുകൾ മാത്രമാണ് സുസുക്കി ഇന്ത്യൻ വിപണിയിൽ സൂപ്പർബൈക്ക് സെഗ്മെൻ്റിൽ വിൽക്കുന്നത്. 16.90 ലക്ഷം രൂപ വിലയുള്ള ഹയാബുസയും, 9.25 ലക്ഷം രൂപ വിലയുള്ള GSX-8R, 10.30 ലക്ഷം രൂപ വിലയുള്ള V-Strom 800DE എന്നിങ്ങനെ മോഡലുകൾ മാത്രമാണ് സുസുക്കിയുടെ ലൈനപ്പിലുളളത്.

സുസുക്കിയുടെ സ്കൂട്ടറിലേക്ക് നോക്കിയാൽ 2025 ജൂൺ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുസുക്കി ഇ-ആക്സസിന്റെ ലോഞ്ച് അൽപം വൈകിയെങ്കിലും ഇനി അധികം കാത്തിരിക്കേണ്ടെന്ന സൂചനയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ നൽകിയിരിക്കുന്നത്. 2025 സെപ്റ്റംബറിൽ എത്തുമെന്നാണ് കരുതുന്നതെങ്കിലും ഔദ്യോഗിക തീയതിയൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

Suzuki katana removed from Indian lineup

5.5 bhp കരുത്തിൽ പരമാവധി 15 Nm ടോർക്ക് വരെ നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.07 കിലോവാട്ട്സ് ബാറ്ററിയുമായിട്ടാവും ഇ-ആക്സസ് വിപണിയിലെത്തുക. പൂർണമായി ചാർജ് ചെയ്താൽ സ്കൂട്ടർ 95 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ സൈലന്റ് ആക്‌സസിനാവും. മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സുസുക്കിയുടെ ഇലക്‌ട്രിക് സ്‌കൂട്ടറിനാവും.

സുസുക്കിക്ക് (Suzuki Motorcycles) സാധാരണക്കാരിലേക്ക് വേരോട്ടമുണ്ടാക്കി കൊടുത്ത മോഡലുകൾ ജിക്‌സർ ബൈക്കും (Gixxer Bike) ആക്‌സസ് സ്‌കൂട്ടറുമാണ് (Access 125 Scooter). ഇന്നും ഇവയുടെ കരുത്തിൽ തന്നെ മുമ്പോട്ട് പോവുന്ന ബ്രാൻഡ് കൃത്യമായ ഇടവേളകളിൽ ഓരോ മോഡലുകളേയും പുതുക്കി പണിയാനും പ്രത്യേകം മനസുവെക്കാറുണ്ട്.

Suzuki katana removed from Indian lineup

ക്വാർട്ടർ ലിറ്റർ ബൈക്ക് ശ്രേണിയിലെ ജിക്‌സർ 250 മോഡലുകളിൽ ഒരു തകരാർ കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. ആയതിനാൽ ജിക്‌സർ 250, ജിക്‌സർ SF 250S മോഡലുകളെ കമ്പനി സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. റിയർ ബ്രേക്ക് അസംബ്ലിയിലെ തകരാറാണ് ബൈക്കുകളെ തിരികെ വിളിക്കാൻ കാരണമായിരിക്കുന്നതെന്ന് സുസുക്കി പറയുന്നു. ജിക്‌സർ 250 സിസി മോട്ടോർസൈക്കിളുകളുടെ 5000-ത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

Suzuki katana removed from Indian lineup

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 12, 2025, 14:45 [IST]
English summary
Suzuki katana removed from indian lineup after 3 years all you need to know
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X