പെട്രോൾ സ്കൂട്ടറും ബൈക്കും വിറ്റ് കാശ് വാരി സുസുക്കി; നവംബറിൽ റെക്കോർഡ് വിൽപ്പന

നവംബർ മാസം ഇരുചക്രവാഹന ബ്രാൻഡുകൾക്ക് നല്ല കാലമായിരുന്നു പ്രത്യേകിച്ച് സുസുക്കി മോട്ടോർസൈക്കിളിന്. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2025 നവംബറിലെ തങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനി മൊത്തം 1,22,300 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. 2024 നവംബറിൽ രേഖപ്പെടുത്തിയ 94,370 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് 29.60 ശതമാനത്തിൻ്റെ അഥവാ 27,930 യൂണിറ്റുകളുടെ വർധനവാണ് നേടിയത്. സുസുക്കിയുടെ ടൂവീലറുകൾക്ക് ഡിമാൻ്റ് വർധിച്ചു വരുന്ന സാഹചര്യമാണ്. അത് മൂലം ആഭ്യന്തര വിൽപ്പനയെ 96,360 യൂണിറ്റുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് 23.01 ശതമാനത്തിൻ്റെ വളർച്ചയാണിത്. കയറ്റുമതിയിലും ഗണ്യമായ വർദ്ധനവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. 2024 നവംബറിലെ 16,037 യൂണിറ്റുകളിൽ നിന്ന് 61.75 ശതമാനം വർദ്ധിച്ച് 25,940 യൂണിറ്റുകളായി ഉയരുകയും ചെയ്തു. എന്നാൽ 2025 ഒക്ടോബറിൽ നേടിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായ 1,29,261 യൂണിറ്റുകളിൽ നിന്ന്, നവംബറിൽ മൊത്തം വിൽപ്പന 5.39 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Suzuki Motorcycle India November Sales Report 29 Percent Growth

ആഭ്യന്തര വിൽപ്പനയിൽ ഉണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഒക്ടോബറിലെ 1,03,454 യൂണിറ്റുകളിൽ നിന്ന് 6.86 ശതമാനം കുറഞ്ഞ് നവംബറിൽ 96,360 യൂണിറ്റിലെത്തിയിരുന്നു. അതേസമയം, ഒക്ടോബറിലെ 25,807 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 0.52 ശതമാനതതിൻ്റെ ചെറിയ വളർച്ച രേഖപ്പെടുത്താൻ സാധിച്ചു.

നിലവിലെ സാമ്പത്തിക വർഷത്തിലെ (2025 ഏപ്രിൽ മുതൽ നവംബർ വരെ) എട്ടു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, സുസുക്കി 9,39,735 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചു. ഇത് 12.63 ശതമാനത്തിൻ്റെ വളർച്ചയാണ് സൂചിപ്പിക്കുന്നത്. 2024-ലെ ഇതേ കാലയളവിലെ 8,34,370 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, 1,05,365 യൂണിറ്റുകളുടെ വർധനവുണ്ടായിട്ടുണ്ട്.

Suzuki Motorcycle India November Sales Report 29 Percent Growth

പുത്തൻ അപ്ഡേറ്റുകളും അത് പോലെ തന്നെ പുതിയ മോഡലുകൾ അവതരിപ്പിച്ചതും ഗുണകരമായിട്ടുണ്ട് എന്ന് വേണം കരുതാൻ. ഈ എട്ട് മാസത്തെ കാലയളവിൽ, സുസുക്കിയുടെ ആഭ്യന്തര വിൽപ്പന 7,70,286 യൂണിറ്റുകളായി. കയറ്റുമതിയാകട്ടെ 1,69,449 യൂണിറ്റുകളായി ഉയർന്നു, ഇത് 25.92 ശതമാനത്തിൻ്റെ വർധനവാണ്. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2006 ഫെബ്രുവരിയിലാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേർക്കി ദൗല ഫാക്ടറിയിൽ പ്രവർത്തനമാരംഭിച്ചത്.

13 ലക്ഷം യൂണിറ്റാണ് ഈ പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ശേഷി. ഇന്ത്യൻ വിപണിക്ക് വേണ്ടി 125 സിസി സ്കൂട്ടറുകൾ, 150 സിസിക്ക് മുകളിലുള്ള പ്രീമിയം മോട്ടോർസൈക്കിളുകൾ, വലിയ എഞ്ചിൻ മോട്ടോർസൈക്കിളുകൾ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ സുസുക്കി, കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിമാസം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, പ്രത്യേകിച്ച് ആഭ്യന്തര വിപണിയിൽ.

Suzuki Motorcycle India November Sales Report 29 Percent Growth

2025 സുസുക്കി ജിക്‌സർ 250 മോഡലുകളുടെ കാര്യത്തിലേക്ക് വന്നാൽ ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയുടെ ഹൃദയം പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിക്കുകയാണുണ്ടായത്. OBD-2B കംപ്ലയിന്റ് എഞ്ചിൻ 9,300 ആർപിഎമ്മിൽ 26.1 bhp പവറും 7,300 ആർപിഎമ്മിൽ 22.2 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് വരുന്നത്.

കൂടാതെ ഉയർന്ന പെർഫോമൻസ്, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി എന്നിവയ്ക്കായി സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം (SOCS), സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യകളും ജിക്‌സറിന്റെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റ് മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ ചില അധിക ഫീച്ചറുകളും ഇവയുടെ പ്രത്യേകതകളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 4, 2025, 15:02 [IST]
English summary
Suzuki motorcycle india november 2025 sales report 29 percent growth
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X