നാഷണൽ അവാർഡ് കിട്ടിയ ഫീലുമായി സുസുക്കി മോട്ടോർസൈക്കിൾ; കഴിഞ്ഞ മാസം വിറ്റത് 1.30 ലക്ഷം യൂണിറ്റുകൾ
കഴിഞ്ഞ മാസം എല്ലാ ബ്രാൻഡുകൾക്കും മികച്ച വിൽപ്പന തന്നെ നേടാൻ സാധിച്ചിട്ടുണ്ട്. ഉത്സവ കാലത്തിനൊപ്പം തന്നെ മികച്ച പ്രമോഷനുകളും എല്ലാം ഇതിന് സഹായിച്ചിട്ടുണ്ട്. ചില പുതിയ മോഡലുകൾക്ക് പുറനമേ നേരത്തെയുളള ചില മോഡലുകൾ പുതുക്കി അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചതിൻ്റെ ഫലമാണ് റെക്കോർഡ് വിൽപ്പന നേടാൻ കമ്പനിയെ സഹായിച്ചത്. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയിലൂടെ കമ്പനി ഒക്ടോബറിൽ 1.30 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്താൽ 8 ശതമാനത്തിൻ്റെ വർധനവാണ് സുസുക്കി നേടിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കണേ.
തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ പ്രകടനം കൈവരിക്കുന്നത് ഞങ്ങളുടെ ബ്രാൻഡിലും ഉൽപ്പന്നങ്ങളിലും ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും. ഉത്സവ കാലയളവിൽ 1.40 ലക്ഷത്തിലധികം യൂണിറ്റുകളുടെ റെക്കോർഡ് ആഭ്യന്തര റീട്ടെയിൽ വിൽപ്പന ശക്തമായ ഡിമാൻഡ് പ്രകടമാക്കുന്നു. ഞങ്ങളുടെ ഡീലർ ശൃംഖലയുടെയും ഉപഭോക്താക്കളുടെയും തുടർച്ചയായ പിന്തുണ നൽകിയതിന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് മുട്രേജ നന്ദി അറിയിക്കുകയും ചെയ്തു.

2025 ഒക്ടോബറിൽ ആഭ്യന്തര വിൽപ്പന കണക്കുകൾ 1,03,454 യൂണിറ്റുകളായിരുന്നു എങ്കിൽ, മുൻ വർഷത്തെ 1,04,940 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ കയറ്റുമതി ബിസിനസ്സ് 71 ശതമാനത്തോളം വർധിപിക്കാൻ സാധിച്ചിട്ടുണ്ട്. 2024 ഒക്ടോബറിൽ 15,115 യൂണിറ്റുകളിൽ നിന്ന് 25,807 യൂണിറ്റുകളിലെത്തിയത്, അന്താരാഷ്ട്ര വിപണിയിലെ ബ്രാൻഡിൻ്റെ സ്വീകാര്യത വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ചില മോഡലുകൾക്ക് അൽപ്പം മിനുക്കു പണികളും ചെറിയ ബ്യൂട്ടി ടിപ്സുമായി അവതരിപ്പിച്ചതും വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് കമ്പനിയുടെ നിഗമനം. ജിക്‌സറിൽ മൂന്ന് പുതിയ നിറങ്ങളായിരുന്നു സുസുക്കി വാഗ്ദാനം ചെയ്തത്. മെറ്റാലിക് ഊർട്ട് ഗ്രേ + പേൾ മിറ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് + മെറ്റാലിക് ഊർട്ട് ഗ്രേ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ + ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിവയാണ് പുതുതായി ചേർത്ത കളർ ഓപ്ഷനുകൾ.

വില 1,26,421 രൂപ കൂടാതെ, ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 6,000 രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങളും ഉത്സസീസണൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ ജിക്‌സർ SF ഫെയർഡ് ബൈക്കിന് രണ്ട് പുതിയ നിറങ്ങളു നൽകി. മെറ്റാലിക് ഊർട്ട് ഗ്രേ + പേൾ മിറ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് + മെറ്റാലിക് ഊർട്ട് ഗ്രേ എന്നിവയാണ് പുതുതായി സുസുക്കി കൊണ്ടുവന്നത്.
മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില 1,37,231 രൂപയിൽ നിന്ന് ആരംഭിക്കുന്നത്. ഉത്സവ സീസണിന്റെ ഭാഗമായി ഈ മോഡൽ വാങ്ങാനെത്തുന്നവർക്ക് 5,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും 7,000 രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്തിരുന്നു. ഇതിൻ്റെ എല്ലാം ഫലം വിൽപ്പനയിൽ നല്ല രീതിയിൽ തന്നെ പ്രതിഫലിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.

പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജിക്‌സർ 150 സീരീസിൽ സുസുക്കി മറ്റ് മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. ജിക്സറും ജിക്സർ SF മോഡലും ഒരേ 155 സിസി സിംഗിൾ-സിലിണ്ടർ SOHC എഞ്ചിനാണ് ഉപയോഗിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 13.6 bhp പവറിൽ പരമാവധി 13.8 Nm ടോർക്ക് വരെ നൽകാനാവും. ഫീച്ചറുകളാലും സമ്പന്നമാണ് മോട്ടോർസൈക്കിളുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








