കൂടുതല്‍ മൊഞ്ചായി സുസുക്കി വി-സ്‌ട്രോം SX 250! ഓഫറുകള്‍ കേട്ടാല്‍ ഇപ്പോള്‍ വണ്ടി ഷോറൂമിലേക്ക് തിരിക്കും
ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളായ വി-സ്റ്റോം SX നാല് പുതിയ നിറങ്ങളില്‍ പുറത്തിറക്കി. പുതിയ കളര്‍ കോമ്പിനേഷനുകളും ഡീക്കലുകളും ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ മൊഞ്ചാക്കിയിട്ടുണ്ടെങ്കിലും വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവില്‍ 1.98 ലക്ഷം ഡല്‍ഹി എക്‌സ്-ഷോറൂം വില കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഷോറൂമില്‍ ആളെ് കൂട്ടാനായി ഉത്സവകാല ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അവയെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.
ആദ്യം നമുക്ക് സുസുക്കി വി-സ്‌റ്റോം SX മോട്ടോര്‍സൈക്കിളില്‍ കൊണ്ടുവന്ന പുതിയ നിറങ്ങള്‍ നോക്കാം. പേള്‍ ഫ്രഷ് ബ്ലൂ വിത്ത് ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, ചാമ്പ്യന്‍ യെല്ലോ നമ്പര്‍ 2 വിത്ത് ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് വിത്ത് മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് പുതുതായി കളര്‍ പാലറ്റില്‍ ഇടംപിടിച്ചത്. ഈ നിറങ്ങളോടൊപ്പം മോട്ടോര്‍സൈക്കിളിന് ഭംഗി വര്‍ധിപ്പിക്കാനായി പുതിയ ഡെക്കലുകളും നല്‍കിയിട്ടുണ്ട്.

സിഗ്‌നേച്ചര്‍ യെല്ലോ കളര്‍ സ്‌കീം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, പുതിയ ഗ്രാഫിക്‌സ് അതിന് വ്യത്യസ്തമായ ഒരു ഭംഗി നല്‍കുകയും ബൈക്കിന്റെ മൂത്ത സഹോദരനായ വി-സ്‌ട്രോം 800 DE പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. നീലയും വെള്ളയും പെയിന്റ് സ്‌കീമുകള്‍ പൂര്‍gമായും പുതുമയുള്ളതും വളരെ ആകര്‍ഷകവുമാണ്. അതേസമയം, ബ്ലാക്ക് കളര്‍ സ്‌കീം പഴയ ബ്ലാക്ക് ട്രിമിനോട് ഏതാണ്ട് സമാനമാണ്. പക്ഷേ ഡെക്കലുകള്‍ക്ക് സൂക്ഷ്മമായി മാറ്റങ്ങള്‍ കാണാം.
മൊത്തത്തിലുള്ള ബോഡി വര്‍ക്കിലും സാങ്കേതിക സവിശേഷതകളിലും വി-സ്‌ട്രോം SX മാറ്റമൊറ്റും കൊണ്ടുവരുന്നില്ല. വി-സ്‌ട്രോം SX ശ്രേണിക്ക് ആകര്‍ഷകമായ ഓഫറുകളാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 5,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകളും 1,709 രൂപയ്ക്ക് എക്സ്റ്റന്‍ഡഡ് വാറണ്ടിയും വരെ നല്‍കുന്നു. കൂടാതെ, 8,000 രൂപ വരെയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നൂറു ശതമാനം വരെ ലോണ്‍ സൗകര്യം ഹൈപ്പോതിക്കേഷന്‍ ഇല്ലാതെയും ലഭ്യമാണ്.

'പുതിയ ഗ്രാഫിക്‌സുകളോടുകൂടിയ വി-സ്‌ട്രോം SX അവതരിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നു. ഇത് മോട്ടോര്‍സൈക്കിളിന്റെ വിശ്വാസ്യതയും പ്രകടനക്ഷമതയും നിലനിര്‍ത്തുന്നു. ഉപഭോക്താക്കള്‍ക്കായുള്ള ആദ്യത്തെ വി-സ്‌ട്രോം എക്‌സ്‌പെഡിഷന്‍, ഞങ്ങളുടെ സാഹസിക യാത്രാപ്രേമികളുടെ കമ്മ്യൂണിറ്റിയെ ആഘോഷിക്കാനുള്ള ഒരു സംരംഭമാണ്. ഒരുമിച്ച് യാത്ര ചെയ്യുന്നതിലുപരി, വി-സ്‌ട്രോം SX-ന്റെ യഥാര്‍ത്ഥ സാഹചര്യങ്ങളിലുള്ള കഴിവുകള്‍ അനുഭവിക്കാനും ഇത് സഹായിക്കുന്നു' സുസുക്കി ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ദീപക് മുത്രേജ പറഞ്ഞു.
വി-സ്‌ട്രോം SX മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് 249 സിസി സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. 26.5 bhp പവറും 22.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. 19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയര്‍ വീലിലുമാണ് ബൈക്ക് സഞ്ചരിക്കുന്നത്.
ഇരു അറ്റങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, ഇന്‍കമിംഗ് മെസേജുകള്‍, കോളുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നിവയും ബൈക്കിലുണ്ട്. ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും പിന്നില്‍ ലഗേജ് റാക്കും ഇതിന്റെ സവിശേഷതകളാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








