ഊതിക്കാച്ചിയ പൊന്ന് പോലെ സുസുക്കി ബർഗ്മാൻ; 125 സിസി സ്കൂട്ടറിന് പുതിയ അപ്ഡേറ്റ് വരുന്നു
സുസുക്കി ബർഗ്മാൻ സ്കൂട്ടർ 125 സിസി സെഗ്മെൻ്റിലെ മികച്ച് ഒരു ഓപ്ഷനാണ്. OBD-2B നിലവാരത്തിലുള്ള എഞ്ചിൻ ഉപയോഗിച്ച് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതോടെ ആക്സസും മോട്ടോർസൈക്കിളുകളായ വി-സ്ട്രോം, ജിക്‌സർ SF 250, ജിക്‌സർ 250, ജിക്‌സർ SF, ജിക്‌സർ എന്നിവയുൾപ്പെടെ കമ്പനിയുടെ മുഴുവൻ വാഹന നിരയും ഇപ്പോൾ OBD-2B നിലവാരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന് 95,800 രൂപയാണ് പ്രാരംഭ വില. മോഡലിന്റെ ടോപ്പ് വേരിയന്റ് വാങ്ങണമെങ്കിൽ 1,16,200 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
സ്റ്റാൻഡേർഡ് എഡിഷൻ, റൈഡ് കണക്ട് എന്നീ രണ്ട് വേരിയന്റുകളിലാണ് ബർഗ്മാൻ സ്ട്രീറ്റ് നിലവിൽ വാഗ്ദാനം ചെയ്യുന്നതും.ഇപ്പോൾ ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുന്നത് ബർഗ്മാൻ്റെ ടെസ്റ്റ് മ്യൂൾ മോഡലാണ്. വീണ്ടും സുസുക്കി വാഹനത്തിന് പുതിയ അപ്ഡേഷൻ നൽകാനുളള പണിപ്പുരയിലാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. മുൻഭാഗം ഒരുപോലെ തന്നെ എങ്കിലും പിൻഭാഗം അൽപ്പം മെലിഞ്ഞ പോലെ തോന്നുന്നുണ്ട്.

ടെസ്റ്റ് മ്യൂളിൽ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ കാണാൻ സാധിക്കുന്നുണ്ട്. നിലവിലെ പതിപ്പിൽ ഇതിനകം തന്നെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലൂടെ കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, വരാനിര്രിക്കുന്ന അപ്ഡേറ്റഡ് മോഡലിൽ പാസിംഗ് ലൈറ്റ്, ഹസാർഡ് ലാമ്പ്, റിയർ ബ്രേക്ക് ലോക്ക് എന്നിങ്ങനെയുളള ഫീച്ചറുകൾ കൊണ്ടുവന്നാൽ നന്നായിരിക്കും.
സുസുക്കിയുടെ ബൈക്കുകളിലേക്ക് വന്നാൽ വി-സ്ട്രോം SX എന്ന 250 സിസി അഡ്വഞ്ചർ ടൂററിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചതോടെ വിൽപ്പനയിൽ വൻ റെക്കോർഡാണ് നേടുന്നത്. ഓഫ്-റോഡിംഗിന് അത്ര സെറ്റപ്പില്ലെങ്കിലും ഹൈവേ ടൂറിംഗിനും മറ്റും പറ്റിയ മോഡലായി ഇതിനെ ആളുകൾ ഏറ്റെടുത്തു. നൂതനമായ സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റവും (SOCS) സിംഗിൾ സിലിണ്ടർ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന 249 സിസി എഞ്ചിനാണ് വി-സ്ട്രോം SX മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 26 bhp കരുത്തിൽ പരമാവധി 22.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുമാവും. 167 കിലോഗ്രാം ഭാരമുള്ള ബൈക്ക് ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും അനായാസം കൊണ്ടുനടക്കാനാവും. അപ്-റൈറ്റ് റൈഡിംഗ് പോസ്ചറോടെയാണ് അഡ്വഞ്ചർ ടൂറർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഡ്യുവൽ-പർപ്പസ് സെമി-ബ്ലോക്ക് പാറ്റേൺ ടയറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിംഗ് അധിഷ്ഠിത ബൈക്കായതിനാൽ തന്നെ മോഡേൺ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.
ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് എന്നിവയെല്ലാം മോടിയേകുന്ന കാര്യമാണ്. ചാമ്പ്യൻ യെല്ലോ നമ്പർ രണ്ട്, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ 250 സിസി അഡ്വഞ്ചർ ബൈക്ക് തെരഞ്ഞെടുക്കാനാവും. 2025 മോഡൽ വർഷത്തേക്ക് വരാനിരിക്കുന്ന OBD-2B മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിൾ നിര പരിഷ്ക്കരിച്ചിട്ടുണ്ട്. ആധുനിക രൂപം നൽകുന്നതിന് പുതിയ കളർ ഓപ്ഷനുകളിലും ലഭ്യമാണ്.
OBD-2B മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കിയ ശേഖരത്തിൽ സുസുക്കി ജിക്സർ 155, ജിക്‌സർ SF 155, ജിക്‌സർ 250, ജിക്‌സർ SF 250, വി-സ്ട്രോം SX 250 എന്നീ കിടിലൻ മോഡലുകളാണ് ഉൾപ്പെടുന്നത്. ഉയർന്ന പെർഫോമൻസ്, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി എന്നിവയ്ക്കായി സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം (SOCS), സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യകളും ജിക്‌സറിന്റെ 250 സിസി മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








