ടിവിഎസ് അപ്പാച്ചെ RTX 300 vs സുസുക്കി വി-സ്ട്രോം SX; അഡ്വഞ്ചർ സെഗ്മെൻ്റിലെ മിടുക്കനാര്

ഇന്നത്തെ യുവതലമുറയുടെ ഏറ്റവും വലിയ വികാരമാണല്ലോ അഡ്വഞ്ചർ ബൈക്കുകൾ. ഇതിൽ ടിവിഎസ് അപ്പാച്ചെ RTX 300 ഉം സുസുക്കി വി-സ്‌ട്രോം SX ഉം കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രണ്ട് മോഡലുകളാണ്. വിജയകരമായ എൻട്രി-ലെവൽ ബൈക്കെന്ന നിലയിൽ വി-സ്‌ട്രോം SX ഇതിനകം തന്നെ യുവാക്കളുടെയും ബൈക്ക് പ്രേമികളുടേയും ഹൃദയം കീഴടക്കിയ മോഡലാണ്. എന്നാൽ ഏറ്റവും പുതിയ ലോഞ്ചായ RTX 300 വന്നതോടെ ഈ വിഭാഗത്തിൽ കടുത്ത മത്സരം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇവ രണ്ടും 300 സിസി സെഗ്മെൻ്റ് പങ്കിടുന്നവരാണെങ്കിലും എഞ്ചിനിലും മറ്റ് സാങ്കേതികവിദ്യകളിലും വളരെയധികം വ്യത്യാസങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ.

ലോകപ്രശസ്തമായ ഇരുചക്രവാഹന നിർമ്മാതാക്കളിൽ പേരുകേട്ടവരാണ് ജപ്പാൻക്കാരായ സുസുക്കി. ഇവരുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് വി-സ്‌ട്രോം SX. ബൈക്കിൽ 249 സിസി ഓയിൽ കൂളിംഗ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9300 ആർ‌പി‌എമ്മിൽ 26.5 bhp പവറും 7300 ആർ‌പി‌എമ്മിൽ 22.2 Nm ടോർക്കും നൽകുന്നുണ്ട്. അതിനാൽ റൈഡർക്ക് കൂടുതൽ ആവേശകരമായ റൈഡിംഗ് അനുഭവം കിട്ടുന്നതായിരിക്കും.

TVS Apache RTX 300 VS Suzuki V-Strom SX

ബൈക്കിൻ്റെ 19 ഇഞ്ച് മുൻ വീൽ,17 ഇഞ്ച് പിൻ വീൽ അതോടൊപ്പം 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും എല്ലാം റോഡുകൾ മികച്ച സ്ഥിരത നൽകാൻ സഹായിക്കുന്നുണ്ട്. മാത്രവുമല്ല മുൻഭാഗത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോൺഷോക്കും ഉള്ളതിനാൽ യാത്രകൾ കൂടുതൽ സുഖകരമാക്കുന്നു. കൂടാതെ ബൈക്കിൽ USB ചാർജർ പോർട്ട് നൽകിയിട്ടുണ്ട്. ഇതിലൂടെ റൈഡറിന് യാത്രക്കിടെ ഫോണുകൾ, ജിപിഎസ് ഉപകരണങ്ങൾ എന്നിവ എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്നു.

നീണ്ട യാത്രകൾ ചെയ്യുന്നവർക്കായി ലഗേജ് റാക്ക് നൽകിയിരിക്കുന്നു. ഇതിനോടൊപ്പം ബൈക്കിൻ്റെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും, ഡ്യുവൽ-ചാനൽ എബിഎസ് ബ്രേക്കിംഗ് സിസ്റ്റവും ഉണ്ട്. ഇത് തിരക്കേറിയ സിറ്റിയിലും ഹൈവേകളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളിലും എളുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു. ബൈക്കിന്റെ ഭാരം ഏകദേശം 167 കിലോഗ്രാം മാത്രമാണുള്ളത്. ട്യൂബ്‌ലെസ് ഡ്യുവൽ-പർപ്പസ് ടയറുകളും 12 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കും മറ്റൊരു പ്രത്യേകതയാണ്.

TVS Apache RTX 300 VS Suzuki V-Strom SX

ഇന്ത്യൻ അഡ്വഞ്ചർ ബൈക്കുകളിൽ പുതിയൊരു ഓപ്ഷനായി മാറിയിരിക്കുകയാണ് അപ്പാച്ചെ RTX 300. സിറ്റിയിലെ ദിവസേനയുള്ള യാത്രകൾക്കും ദീർഘദൂര റൈഡിംഗിനും അനുയോജ്യമായ ഒരു മോഡലാണിത്. 299 സിസി ലിക്വുഡ് കൂളിംഗ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിൽ നൽകിയിരിക്കുന്നത്. 9000 ആർ‌പി‌എമ്മിൽ 36 bhp പവറും 7000 ആർ‌പി‌എമ്മിൽ 28.5 Nm ടോർക്കും കൈവരക്കുന്നു.

ബൈക്കിൽ 19 ഇഞ്ച് മുൻ വീൽ, 17 ഇഞ്ച് പിൻ വീൽ, 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ലഭ്യമാണ്. അതിനാൽ റോഡുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഉയർന്ന ഹാൻഡ്‌ബാർ, സ്പ്ലിറ്റ് സീറ്റ്, വലിയ ഫ്യുവൽ ടാങ്ക്, വിൻഡ്‌സ്ക്രീൻ എന്നിവ റൈഡറിന് യാത്രക്കിടെ സുരക്ഷയും വിശ്വാസവും നൽകുന്നു. ബൈക്കിൽ നാല് റൈഡിംഗ് മോഡുകളാണുള്ളത്. ഇത് റോഡിൻ്റെ സാഹചര്യമനുസരിച്ച് ബ്രേക്കിംഗ്, ട്രോക്ഷൻ എന്നിവ ക്രമീകരിക്കുന്നു.

TVS Apache RTX 300 VS Suzuki V-Strom SX

ടിഎഫ്ടി ഡിസ്‌പ്ലേ ഡിജിറ്റൽ ആയി സ്പീഡ്, മൈലേജ്, ഗിയർ പൊസിഷൻ എന്നീ പ്രധാന വിവരങ്ങൾ കാണിക്കുന്നു. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട് ഫോൺ കണക്റ്റ് ചെയ്യാനുള്ള സൗകര്യം, GPS മാപ്പിംഗ് എന്നിവ റൈഡറിന് യാത്ര കൂടുതൽ സുഖകരവുമാക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ്, ട്യൂബ്‌ലെസ് ഡ്യുവൽ-പർപ്പസ് ടയറുകൾ എന്നിവ ഓഫ്-റോഡ് വഴികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്.

ടിവിഎസ് അപ്പാച്ചെ RTX 300 മോഡലിൻ്റെ എക്സ്ഷോറൂം വില വരുന്നത് 1,99,000 ലക്ഷം രൂപമുതലാണ്. അതേസമയം സുസുക്കി വി-സ്ട്രോം SXന് 2 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. വിലയുടെ അടിസ്ഥാനത്തിൽ RTX 300 ആണ് ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച മൂല്യം നൽകുന്ന ബൈക്ക് എന്ന് പറയാൻ സാധിക്കും. എന്നാൽ വി-സ്ട്രോം SX-ൻ്റെ അടുത്ത തലമുറ മോഡലിൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കുകയാണെങ്കിൽ RTX 300 ബൈക്കുമായി കൂടുതൽ കരുത്തോടെ മത്സരിക്കാൻ സാധിക്കുന്നതാണ്.

More from DriveSpark

Article Published On: Tuesday, December 2, 2025, 8:00 [IST]
English summary
The difference betweentvs apache rtx 300 and suzuki v strom sx
കൂടുതല്‍... #tvs motor #suzuki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X