പുത്തൻ വികാര ജീവിയെ സ്വന്തമാക്കാൻ കാശില്ലേ; സെക്കൻഡ് ഹാൻഡ് ബുള്ളറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കണേ
റോയൽ എൻഫീൽഡിനോട് എന്നും ഒരു താൽപ്പര്യം കൂടുതൽ പ്രായഭേദമന്യെ ജനങ്ങൾക്കുണ്ട്. പുത്തൻ ബുള്ളറ്റിൻ്റെ വില തന്നെ പഴയ വാഹനങ്ങൾക്ക് കൊടുത്ത് വാങ്ങുന്ന വണ്ടി പ്രാന്തൻമാരുടെ എണ്ണവും കുറവല്ല. എന്നാൽ ചിലർ സെക്കൻഡ് ഹാൻഡ് ക്ലാസിക് 350 വാഹനം വാങ്ങി പണി കിട്ടുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഏതൊരു വാഹനമാണെങ്കിലും പ്രത്യേകിച്ച് യൂസ്ഡ് വാഹനമാകുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ആദ്യം തന്നെ വാഹനത്തിൻ്റെ എഞ്ചിൻ കണ്ടീഷൻ പരിശോധിക്കണം. ബൈക്കിൻ്റെ ഹൃദയം എന്ന് തന്നെ വിശേഷിപ്പിക്കാമല്ലോ എഞ്ചിനെ. നിങ്ങൾ ഒരു യൂസ്ഡ് ബുള്ളറ്റ് വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കി ഈ കാര്യങ്ങൾ കൂടി മനസിൽ വച്ചോളു.
സ്റ്റാർട്ട് ചെയ്യുമ്പോൾ അനാവശ്യമായ ശബ്ദം, വൈബ്രേഷൻ, അല്ലെങ്കിൽ പുക ഉയരുന്നുണ്ടോ എന്നാണ് ആദ്യം തന്നെ പരിശോധിക്കണം. സ്റ്റാർട്ട് ചെയ്തതിന് ശേഷമുള്ള വാഹനത്തിൻ്റെ ഐഡിൽ സ്പീഡ് സ്മൂത്ത് ആണോ എന്ന് പരിശോധിക്കുക. എഞ്ചിൻ ഓയിൽ ലീക്ക് ഉണ്ടോ എന്ന് ഉറപ്പാക്കുക. ബുളളറ്റുകളുടെ പ്രധാനമായിട്ടും എഞ്ചിൻ കംപ്രഷൻ ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശമാണ്. അതിന് നിങ്ങൾ ഒരു മെക്കാനിക്കിനെ ഒപ്പം കൂട്ടുന്നത് വളരെ നല്ലതായിരിക്കും.

ടെസ്റ്റ് റൈഡ് നടത്തുമ്പോൾ ഗിയർ മാറ്റം സ്മൂത്ത് ആണോ എന്ന് നോക്കുക. ക്ലച്ചി എന്തെങ്കിലും കട്ടിയോ, ബ്രേക്ക് പിടിക്കുമ്പോൾ കടുപ്പം തോന്നുകയോ അല്ലെങ്കിൽ ലൂസോ ആണോ എന്ന് പരിശോധിക്കുക. ക്ലച്ച് സ്ലിപ്പ് ചെയ്യുകയോ ബ്രേക്ക് പ്രോപ്പർ ആയി പിടിക്കാതിരിക്കുകയും ചെയ്താൽ വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമാകും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
ടയറിൻ്റെ സ്ഥിതി എന്താണെന്ന് നോക്കുക. പെട്ടെന്ന് തേഞ്ഞ് തീർന്നതാണെങ്കിൽ ആക്സിൽ അലൈന്മെന്റിൽ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത തളളിക്കളയാനാവില്ല. സ്പോക്ക് വീലുകൾ ആണെങ്കിൽ സ്ട്രൈറ്റ് ആണോ എന്ന് ഉറപ്പാക്കണം. ഇതിന് ശേഷം വാഹനത്തിൻ്റെ ഇലക്ട്രിക് വശങ്ങൾ പരിശോധിക്കുക. അതായത് ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ്, ഹോൺ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ബാറ്ററി പവർ കുറവാണെങ്കിൽ പുതിയ ബാറ്ററിയുടെ ചെലവ് കൂടി കണക്കാക്കണം.

ബൈക്കിന്റെ RC ബുക്ക്, ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് എന്നിവ കാലാവധിയിൽ ആണോ എന്ന് ഉറപ്പാക്കുക. സർവീസ് റെക്കോർഡ് ലഭ്യമായാൽ അതിലൂടെ ബൈക്കിന്റെ കൃത്യമായ സർവീസ് ഹിസ്റ്ററി ലഭിക്കും. കാരണം യൂസ്ഡ് വാഹനം വാങ്ങാൻ പോകുമ്പോൾ എപ്പോഴും വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിച്ചിരിക്കണം. അപകടത്തിൽപ്പെട്ടതോ പ്രളയത്തിൽ പെട്ടതോ ആയ വാഹനങ്ങളാണോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
കിലോമീറ്റർ വളരെ കുറവായിട്ടും ബൈക്ക് പഴയതാണെങ്കിൽ, ഒഡോമീറ്റർ തിരിച്ച് വച്ചിരിക്കാനുള്ള സാധ്യത ഉണ്ട്. ബൈക്കിന്റെ ബോഡി കണ്ടീഷനും ഹാൻഡിൽ ഗ്രിപ്പും പെടൽ എല്ലാം നോക്കി ഇത് അന്വേഷിക്കണം. ഏതൊരു വാഹനം ആണെങ്കിലും അതിപ്പേആൾ പുതിയത്, പഴത് ആണെങ്കിലും ടെസ്റ്റ് ഡ്രൈവ് വളരെ നിർബന്ധമാണ്. മിനിമം 5-10 കിലോമീറ്റർ ടെസ്റ്റ് റൈഡ് നടത്തുക. എഞ്ചിൻ റെസ്പോൺസ്, ബ്രേക്ക്, സീറ്റിംഗ് കംഫർട്ട് എന്നിവ പരിശോധിക്കുക.

വാങ്ങുന്നതിന് മുമ്പ് വിശ്വസനീയമായ എൻഫീൽഡ് സ്പെഷ്യലിസ്റ്റ് മെക്കാനിക്കിനെ കൊണ്ട് ബൈക്ക് പരിശോധിക്കുക. ബൈക്ക് പുറമേ കാണുന്ന ഭംഗിയല്ലാതെ അകത്ത് മുഴുവൻ തകർന്നിരിക്കുകയാണോ എന്ന് മികച്ച ഒരു മെക്കാനിക്കിന് മനസിലാക്കാൻ സാധിക്കും. മാർക്കറ്റിലെ നിലവിലെ വിലയുമായി താരതമ്യം ചെയ്ത് ഡീലറുമായോ ഉടമയുമായോ ന്യായമായ വില ചര്‍ച്ച ചെയ്യുക. അധിക മോഡിഫിക്കേഷനുകൾ ഉണ്ടെങ്കിൽ അതിന്‍റെ നിലവാരം കൂടി പ്രത്യേകം പരിശോധിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








