മെട്രോയേക്കാള്‍ ചെലവ് കുറവ്, ഓഫീസില്‍ പോകാന്‍ ബെസ്റ്റ്! ഈ ബ്രാന്‍ഡഡ്‌ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നോക്കിയാലോ?

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇപ്പോഴും 100 രൂപയ്ക്ക് മുകളിലാണ്. ക്രൂഡ് ഓയില്‍ നിരക്ക് കൂപ്പുകുത്തിയ വേളയില്‍ പോലും കുറയ്ക്കാത്ത സാഹചര്യത്തില്‍ പെട്രോള്‍ വില ഇനി കുറയുമെന്ന ഒരു പ്രതീക്ഷയും സാധാരണക്കാരനില്ല. ഈ സാഹചര്യത്തില്‍ ദൈനംദിന യാത്രകള്‍ക്ക് സാധാരണക്കാരന് പറ്റിയ ബദല്‍ മാര്‍ഗം ഇലക്ട്രിക് വാഹനങ്ങളാണ്. അത് മാര്‍ക്കറ്റില്‍ പ്രകടവുമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിലവില്‍ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ച് വരികയാണ്. ചെലവ് കുറവാണെന്നത് മാത്രമല്ല മലിനീകരണം കുറവായതിനാലും ഇവികള്‍ നിരത്തിലിറങ്ങുന്നത് പ്രശ്നമാകുന്നില്ല. മിക്ക ആളുകള്‍ക്കും ജോലിക്കും ഓഫീസിലും പോകാനായി വാഹനങ്ങള്‍ വേണം.

മെട്രോ ട്രെയിന്‍ സൗകര്യം ഉള്ളവര്‍ ആണെങ്കില്‍ ഇപ്പോള്‍ അതായിരിക്കും തെരഞ്ഞെടുക്കുന്നത്. മെട്രോയിലെയും പൊതുഗതാഗത സംവിധാനങ്ങളിലെയും തിരക്കൊന്നുമില്ലാതെ അതേ ചിലവില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു വാഹനമാണോ നിങ്ങള്‍ തേടുന്നത്. എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെടും. താങ്ങാവുന്ന വിലയും മികച്ച റേഞ്ചുമുള്ള രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സ്‌കൂട്ടറുകളുടെ കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ പങ്കുവെക്കാന്‍ പോകുന്നത്. അവയുടെ വില, സവിശേഷതകള്‍, ബാറ്ററി, റേഞ്ച്, വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കാം.

tvs iqube bajaj chetak

ബജാജ് ചേതക്: നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ബജാജ് ചേതക്. തുടക്കത്തില്‍ തന്നെ അതിന്റെ റെട്രോ ലുക്കും ബില്‍ഡ് ക്വാളിറ്റിയും പ്രശംസ നേടിയിരുന്നു. വില കൂടുതലായത് കാരണം വില്‍പ്പന നന്നായി ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ താങ്ങാവുന്ന വിലയില്‍ ഒന്നിലേറെ വേരിയന്റുകള്‍ വിപണിയില്‍ എത്തിയതോടെ ചേതക്കിന്റെ തലവര തന്നെ മാറി.

കഴിഞ്ഞ 6 മാസത്തിനിടെ ഒന്നിലേറെ തവണ ചേതക്ക് രാജ്യത്തെ നമ്പര്‍ വണ്‍ ഇ-സ്‌കൂട്ടര്‍ ആയിരുന്നു. നിലവില്‍ ചേതക് 29 സീരീസ്, 35 സീരീസ് എന്നിവ വില്‍പ്പനയിലുണ്ട്. കമ്പനി അടുത്തിടെയാണ് 35 സീരീസ് അവതരിപ്പിച്ചത്. ചേതക് 2903 വേരിയന്റിന്റെ വില 98,498 രൂപയാണ്. 35 സീരീസില്‍ 3501, 3502 മോഡലുകള്‍ക്ക് 1.22 ലക്ഷം രൂപയാണ് വില. അതേസമയം ചേതക് 3503 വേരിയന്റ് 1.02 ലക്ഷം രൂപയ്ക്ക് ലഭിക്കും. എക്സ്ഷോറൂം വിലകളാണ് ഇത്.

bajaj chetak 3201

2903 വേരിയന്റിലെ 2.9 kWh ബാറ്ററി 123 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ പ്രാപ്തമാണ്. 3501/3502 വേരിയന്റുകളിലെ 3.5 kWh ബാറ്ററി 153 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. ഇതേ ശേഷിയുള്ള ചേതക് 3503 ഫുള്‍ചാര്‍ജില്‍ 151 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ടച്ച്‌സ്‌ക്രീന്‍ TFT ഡിസ്‌പ്ലേ, നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, കോള്‍/മെസേജ് നോട്ടിഫിക്കേഷനുകള്‍, ജിയോ-ഫേസിംഗ്, റിവേഴ്‌സ് മോഡ്, സീറ്റിനടിയില്‍ 35 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് തുടങ്ങിയ സവിശേഷതകള്‍ ഈ സ്‌കൂട്ടറിനുണ്ട്.

ടിവിഎസ് ഐക്യൂബ്: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഐക്യൂബ്. 2025 മെയ് മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറും ടിവിഎസ് ഐക്യൂബ് ആണ്. താങ്ങാനാവുന്ന വിലയും സന്തുലിതമായ പെര്‍ഫോമന്‍സും കാരണമാണ് ഇടത്തരക്കാരായ ഇന്ത്യക്കാര്‍ക്കിടയില്‍ ഈ മോഡല്‍ ജനപ്രിയമായത്.

tvs iqube

ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാകും. ബേസ് ഐക്യൂബിന്റെ 1.09 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി ഐക്യൂബ് ST (5.3 kWh) വേരിയന്റിന്റെ 1.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പോകുന്നത്.

താഴ്ന്ന വേരിയന്റുകള്‍ക്ക് 94 കിലോമീറ്റര്‍ മുതല്‍ 145 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള ഐക്യൂബ് ST-യുടെ ക്ലെയിംഡ് റേഞ്ച് 212 കിലോമീറ്ററാണ്. 7 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍, ജോയ്സ്റ്റിക്ക് നാവിഗേഷന്‍, ജിയോ-ഫേസിംഗ്, റിവേഴ്‌സ് മോഡ്, യുഎസ്ബി ചാര്‍ജിംഗ്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകള്‍ ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2025 ather 450x

3. ഏഥര്‍ 450X: സ്പോര്‍ട്ടി ലുക്കും ആധുനിക സവിശേഷതകളും നിറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ വേണ്ടവര്‍ക്ക് ഏഥര്‍ 450X പരിഗണിക്കാവുന്നതാണ്. ഇന്ത്യയിലെ യൂത്തിനിടയില്‍ ഈ സ്‌കൂട്ടര്‍ തരംഗമായിരുന്നു. ഈ സ്‌കൂട്ടറിന്റെ ചെറിയ 2.9 kWh പായ്ക്ക് വേരിയന്റിന് 1.49 ലക്ഷം രൂപയാണ് വില. വലിയ 3.7 kWh പായ്ക്ക് ഘടിപ്പിച്ച മോഡല്‍ സ്വന്തമാക്കാന്‍ 1.59 ലക്ഷം രൂപ മുടക്കണം. എക്സ്ഷോറൂം വിലകളാണ് ഇത്.

126 കിലോമീറ്റര്‍ മുതല്‍ 161 കിലോമീറ്റര്‍ വരെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് അവകാശപ്പെടുന്നത്. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഗൂഗിള്‍ മാപ്‌സ് ഇന്റഗ്രേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, OTA അപ്‌ഡേറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ഈ സ്‌കൂട്ടറില്‍ ലഭ്യമാണ്. മികച്ച പെര്‍ഫോമന്‍സും സ്റ്റൈലുമുള്ള യൂത്തിന് ഏറ്റവും പറ്റിയ ഓപ്ഷനാണ് ഏഥര്‍. ഫാമിലിക്കും മറ്റ് വ്യക്തിഗത ആവശ്യങ്ങള്‍ക്കും പറ്റിയ സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ചേതക്കും ഐക്യൂബും പരിഗണിക്കാവുന്നതാണ്.

More from DriveSpark

Article Published On: Saturday, June 14, 2025, 13:00 [IST]
English summary
Top 3 affordable electric scooters for daily office commuting bajaj chetak tvs iqube ather 450x
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X