ഒരു വീട്ടിലൊരു സ്കൂട്ടർ! 2025-ൽ ഇന്ത്യയെ കീഴടക്കിയ അഞ്ച് കിടിലൻ മോഡലുകൾ

കൊവിഡിന് ശേഷമാണ് സ്വകാര്യവാഹനങ്ങളുടെ ഉപയോഗം വർധിച്ചത്. ഒരു സ്കൂട്ടറെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവാണല്ലോ. സിറ്റി ഉപയോഗത്തിന് കൂടുതലും സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്. സുഖകരമായ യാത്ര, കാലുകൾ വയ്ക്കാൻ ഉളള സ്ഥലം, മികച്ച സ്റ്റോറേജ് സൗകര്യം എന്നിവയൊക്കെയാണ് കാരണം. വിപണിയിൽ ധാരാളം പുതിയ മോഡലുകളുണ്ടെങ്കിലും, ചില സ്കൂട്ടറുകൾക്ക് മാത്രമേ തുടർച്ചയായി ജനപ്രീതി നിലനിർത്താൻ കഴിഞ്ഞിട്ടുള്ളൂ. 2025-ലെ വിൽപ്പന കണക്കുകളും വിപണി സ്വീകാര്യതയും അടിസ്ഥാനമാക്കി, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്കൂട്ടറുകൾ ഏതൊക്കെയെന്നാണ ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തുടർന്ന് വായിക്കാൻ മറക്കരുതേ.

ഹോണ്ട ഡിയോ (Honda Dio)

2025-ൽ ഇന്ത്യയിൽ അഞ്ചാമത് കൂടുതൽ വിറ്റഴിക്കപ്പെട്ട സ്കൂട്ടറാണ് ഡിയോ. യുവതലമുറയെ ആകർഷിക്കുന്ന സ്പോർട്ടി ഡിസൈൻ ആണ് സ്കൂട്ടറിൻ്റെ എടുത്തു പറയേണ്ട പ്രത്യേകത. ഹോണ്ട ആക്ടിവയിലേതുപോലെ 110 സിസി, 125 സിസി എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. പ്രത്യേക എഞ്ചിൻ ട്യൂണിങ്ങും ഭാരം കുറഞ്ഞ ഡിസൈനും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നു.

top 5 scooters india

ടിവിഎസ് എൻടോർഖ് 125 (TVS NTorq 125)

യുവതലമുറയ്ക്കിടിൽ ഹോണ്ട ഡിയോ പോലെതന്നെ ജനപ്രിയമാണ് എൻടോർഖ് 125. ഇതിന് കരുത്തേകുന്നത് 124.8 സിസി, 3-വാൽവ് എഞ്ചിനാണ്. ഇത് പരമാവധി 10 bhp പരമാവധി പവറും 11.5 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. വെറും 7.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് സാധിക്കുമെന്നതാണ് ഗുണം.

സുസൂക്കി ആക്സസ് 125 (Suzuki Access 125)

സുസൂക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹന മോഡലായി ആക്സസ് 125 തുടരുന്നു. ഇതിന്റെ അടിസ്ഥാന എക്സ്-ഷോറൂം വില 80,891 ആണെങ്കിൽ, ടോപ്പ്-എൻഡ് 'റൈഡ് കണക്റ്റ് ടിഎഫ്‌ടി' എഡിഷനുകൾക്ക് 97,084 വരെ വില വരും. 124 സിസി ഒറ്റ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഇതിന് ശക്തി നൽകുന്നത്. ഇത് 8 bhp പരമാവധി പവറും 10.2 Nm പീക്ക് ടോർക്കും നൽകുന്നു.

top 5 scooters india

ടിവിഎസ് ജൂപ്പിറ്റർ (TVS Jupiter)

ടിവിഎസ് മോട്ടോർ കമ്പനിയുടെ മികച്ച വിൽപ്പനയുള്ള സ്കൂട്ടറാണ് ജൂപ്പിറ്റർ. ഇത് 110 സിസി, 125 സിസി എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 110 സിസി മോഡലിൽ 113.3 സിസി ഒറ്റ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിച്ച് 7.1 bhp പരമാവധി പവറും 9.8 Nm പീക്ക് ടോർക്കും നൽകുന്നു. 125 സിസി മോഡൽ 124.76 സിസി ഒറ്റ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് ജുപ്പീറ്ററിൽ ലഭിക്കുന്നത്.

ഹോണ്ട ആക്ടിവ (Honda Activa)

ഇന്ത്യൻ വിപണിയിലെ വിശ്വസനീയവും ജനപ്രിയവുമായ സ്കൂട്ടറാണ് ഹോണ്ട ആക്ടിവ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.വർഷങ്ങളായുള്ള വിശ്വാസ്യത, സുഗമവും വിശ്വസനീയവുമായ എഞ്ചിൻ, മികച്ച നിർമ്മാണ ഗുണമേന്മ, ഉയർന്ന മൈലേജ് എന്നിവയാണ് ആക്ടിവയുടെ പ്രധാന സവിശേഷതകൾ. ഈ മോഡൽ 110 സിസി, 125 സിസി എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്.

top 5 scooters india

ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ എല്ലാ വർഷവും നിരവധി ആകർഷകമായ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട്. എന്നിരുന്നാലും, ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ഈ അഞ്ച് സ്കൂട്ടറുകളുടെ വിൽപ്പനയെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി മറ്റൊന്നിനും മറികടക്കാൻ സാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ മനസ്സിൽ അചഞ്ചലമായ സ്ഥാനം നേടിയ ഈ മോഡലുകളിൽ നിങ്ങളുടെ പ്രിയപ്പെട്ടത് ഏതെന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 29, 2025, 11:30 [IST]
English summary
Top 5 best selling scooters in india 2025 sales list details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X