2025-ല്‍ രാജ്യത്തെ ഇളക്കി മറിച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍! പലരും ഇവി വാങ്ങാന്‍ കാരണം ഇവയാണ്

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം പ്രത്യേകിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ക്രമാനുഗതമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. മത്സരം ശക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ പരമ്പരാഗത ബ്രാന്‍ഡുകളും ഇവി സ്റ്റാര്‍ട്ടപ്പുകളും പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ വളരെ ഉത്സാഹം കാണിക്കുന്നു. 2025-ല്‍, മെച്ചപ്പെട്ട സാങ്കേതികവിദ്യ, ഉയര്‍ന്ന ബാറ്ററി ശേഷി, താങ്ങാനാവുന്ന വില എന്നിവയുമായി വരുന്ന ഒരുപിടി പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരവറിയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് ചുവടെ വായിക്കാം.

ടിവിഎസ് ഓര്‍ബിറ്റര്‍

നിലവില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ടൂവലര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി 2025 ഓഗസ്റ്റില്‍ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചു. ഈ സ്‌കൂട്ടര്‍ വെറും 1.06 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. 6 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമായ ഓര്‍ബിറ്ററില്‍ 3.1 kWh ബാറ്ററി പായ്ക്കും 2.5kW BLDC മോട്ടോറുമുണ്ട്.

tvs orbiter

ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍, SBS ബ്രേക്കിംഗ് സിസ്റ്റം, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, 'SmartXonnect' കണക്ടിവിറ്റിയും നാവിഗേഷനുമുള്ള കളര്‍ LCD സ്‌ക്രീന്‍ എന്നിവ ടിവിഎസ് ഓര്‍ബിറ്ററിന്റെ പ്രധാന സവിശേഷതകളാണ്.

ഓല S1 പ്രോ പ്ലസ്

ഓല ഇലക്ട്രിക് 2025-ല്‍ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഓല S1 പ്രോ പ്ലസ്. ഇന്ത്യയില്‍ നിര്‍മ്മിച്ച 4680 ഭാരത് സെല്‍ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ മോഡലിന് ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്നു. 13 kW പീക്ക് പവറില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും.

ola s1 pro plus

ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 1.54 ലക്ഷം രൂപയാണ്. 5.2 kWh ബാറ്ററി പായ്ക്ക്, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, TFT സ്‌ക്രീന്‍, മള്‍ട്ടി-മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, സെന്‍സറോട് കൂടിയ ഡ്യുവല്‍-വയര്‍ ബ്രേക്ക് സാങ്കേതികവിദ്യ , ക്രൂയിസ് കണ്‍ട്രോള്‍, ഓല മാപ്‌സ്, ജിയോഫെന്‍സിംഗ് തുടങ്ങിയ ആധുനിക ഫീച്ചറുകളും ഇതിലുണ്ട്.

ബജാജ് ചേതക് 3001

ചേതക് സീരീസിലൂടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ മുന്‍നിരയിലേക്ക് ഉയരാന്‍ ബജാജിന് സാധിച്ചിരുന്നു. ബജാജ് ഓട്ടോ ഈ വര്‍ഷം തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് 3001 വിപണിയില്‍ പത്തിച്ചു. വെറും 1.02 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഇത് 3.0 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ബജാജ് ചേതക് 3001 ഇലക്ട്രിക് സ്‌കൂട്ടര്‍ 127 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റൈഡ് ഡേറ്റ പ്രദര്‍ശിപ്പിക്കുന്ന കളര്‍ എല്‍സിഡി സ്‌ക്രീന്‍, 35 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ലൈറ്റുകളോടുകൂടിയ റിവേഴ്‌സ് മോഡ്, മ്യൂസിക് കണ്‍ട്രോള്‍, 'ഗൈഡ് മീ ഹോം' ലൈറ്റുകള്‍, മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള സൗകര്യം, അഞ്ച് കളര്‍ ഓപ്ഷനുകള്‍ എന്നിവയാണ് ചേതക് 3001-ലെ പ്രധാന സവിശേഷതകള്‍.

ഹീറോ വിഡ VX2

ഈ വര്‍ഷം ഹീറോ വിഡ കുറഞ്ഞ വിലയില്‍ VX2 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. വിഡ VX2 പ്ലസ്, ഗോ എന്നീ വേരിയന്റുകളില്‍ പുറത്തിറക്കിയ സ്‌കൂട്ടര്‍ ബാറ്ററി സ്ബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമില്‍ വാങ്ങാന്‍ സാധിക്കും. 2.2 kWh, 3.4 kWh ബാറ്ററി പായ്ക്കുകളുമായി വരുന്ന സ്‌കൂട്ടറിന് പരമാവധി 142 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയുമുണ്ട്. VX2 ഗോയുടെ വില തുടങ്ങുന്നത് 73850 രൂപ മുതലാണ്.

hero vida vx2

BaaS സ്‌കീമിന് കീഴില്‍ VX2 ഗോയുടെ വില 44990 രൂപയ്ക്ക് സ്വന്തമാക്കാം. അതേസമയം 94800 രൂപ വിലയുള്ള VX2 പ്ലസ് ബാസിന് കീഴില്‍ 57990 രൂപയ്ക്ക് ലഭ്യമാണ്. CBS ബ്രേക്കിംഗ് സിസ്റ്റമുള്ള ഡ്രം ബ്രേക്കുകള്‍, റൈഡ് മോഡുകള്‍, IP67 റേറ്റഡ് ബാറ്ററി, 12 ഇഞ്ച് അലോയ് വീലുകള്‍, 4.3 ഇഞ്ച് LCD ഡിസ്‌പ്ലേ, ഫുള്‍ LED ലൈറ്റിംഗ്, നാവിഗേഷന്‍, അഞ്ച് നിറങ്ങള്‍ എന്നീ സവിശേഷതകളുണ്ട്.

റിവര്‍ ഇന്‍ഡി ജെന്‍3

ബെംഗളൂരു ആസ്ഥാനമായുള്ള റിവര്‍ മൊബിലിറ്റി ഈ വര്‍ഷം തങ്ങളുടെ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ജെന്‍ 3 പതിപ്പ് പുറത്തിറക്കി. മലയാളികള്‍ തുടങ്ങിയ കമ്പനിയുടെ ഉല്‍പ്പന്നം 1.46 ലക്ഷം എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. ഇതിലെ 4kWh ബാറ്ററി പായ്ക്ക് 163 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിൂറില്‍ 90 കിിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

tvs orbiter

6.7 kW (9 bhp) പീക്ക് പവറോടെ വെറും 3.7 സെക്കന്‍ഡില്‍ 0-40 kmph വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായി ഈ സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം 20000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. 21 ലിറ്റര്‍ ബൂട്ട് സ്‌പേസ്, സൗകര്യപ്രദമായ ഫ്‌ലാറ്റ് ഫൂട്ട്റെസ്റ്റുകള്‍, 14 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള പ്രായോഗിക സവിശേഷതകളോടെ വരുന്ന റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കിടയിലെ എസ്‌യുവി എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഓരോ മാസവും നിരവധി പുത്തന്‍ ലോഞ്ചുകള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. അതിലെ ഏറ്റവും മികച്ചതും വിപണിയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചതുമായ മോഡലുകളാണ് നമ്മള്‍ ഈ ലേഖനത്തില്‍ എടുത്തു പറഞ്ഞത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Saturday, December 13, 2025, 14:19 [IST]
English summary
Top 5 electric scooters launched in india in 2025 tvs orbiter to river indie gen 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X