ഇന്ത്യയിലെ ടോപ് 5 ഫാമിലി സ്‌കൂട്ടറുകള്‍! വില ₹1 ലക്ഷത്തില്‍ താഴെ മാത്രം

നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ഇന്ന് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്ന യാത്രാമാര്‍ഗമായി സ്‌കൂട്ടറുകള്‍ മാറിയിട്ടുണ്ട്. ലൈറ്റ്‌വെയിറ്റ് ഡിസൈനും ഉപയോഗിക്കാനുള്ള എളുപ്പവും ഇന്ധനക്ഷമതയും നല്‍കുന്നതോടൊപ്പം ഒരു വീട്ടിലെ എല്ലാ പ്രായക്കാര്‍ക്കും സുഗമമായ യാത്രാനുഭവം നല്‍കുന്നവയാണ് സ്‌കൂട്ടറുകള്‍. പ്രായോഗികതയാണ് ഫാമിലികള്‍ക്കിടയില്‍ സ്‌കൂട്ടറുകള്‍ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം. ഹോണ്ട, ടിവിഎസ്, സുസുക്കി, ഹീറോ എന്നിവയാണ് ഈ വിഭാഗത്തിലെ മുന്‍നിര ബ്രാന്‍ഡുകള്‍. 1 ലക്ഷം രൂപയില്‍ താഴെ വിലയില്‍ സ്വന്തം കുടുംബത്തിലേക്കായി ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ ആലോചിക്കുന്നവരാണോ നിങ്ങള്‍?. എങ്കില്‍ പരിഗണിക്കാവുന്ന മികച്ച 5 ഓപ്ഷനുകള്‍ ചുവടെ നല്‍കിയിട്ടുണ്ട്.

5. ഹീറോ പ്ലഷര്‍ പ്ലസ്

110 സിസി വിഭാഗത്തിലെ മികച്ച സ്‌കൂട്ടറുകളില്‍ ഒന്നാണ് ഹീറോ പ്ലഷര്‍ പ്ലസ്. 7250 ആര്‍പിഎമ്മില്‍ 8 bhp പവറും 5750 ആര്‍പിഎമ്മില്‍ 8.70 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ സ്‌കൂട്ടര്‍ ഒരു ലിറ്ററിന് 55 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

hero pleasure plus side

LX, VX, XTEC ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാംപ്, ഡ്യുവല്‍-ടോണ്‍ പാനല്‍, ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ ടോപ്പ് വേരിയന്റില്‍ ലഭിക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 69,766 രൂപ മുതല്‍ 75,712 രൂപ വരെയാണ് ഹീറോ പ്ലഷര്‍ പ്ലസിന്റെ വില. എക്‌സ്-ഷോറൂം വിലകളാണ് ഇത്.

4. ഹീറോ ഡെസ്റ്റിനി 125

ഇന്ത്യയിലെ നമ്പര്‍ 1 ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ പുറത്തിറക്കുന്ന ഒരു കിടിലന്‍ മോഡല്‍ ആണ് ഡെസ്റ്റിനി 125. ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിന്റെ ബേസ് വേരിയന്റിന്റെ വില 75,838 രൂപയാണ്. ZX+ എന്ന ടോപ്പ് വേരിയന്റിന് 84,919 രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

7000 ആര്‍പിഎമ്മില്‍ 9 bhp പവറും 5500 ആര്‍പിഎമ്മില്‍ 10.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 മോഡലിന്റെ ഹൃദയം. ഏകദേശം 60 കിലോമീറ്റര്‍ വരെയാണ് ഇതിന് പരമാവധി മൈലേജ് ലഭിക്കുക. ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, നാവിഗേഷന്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാംപുകള്‍, ഓട്ടോമാറ്റിക് ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ മികച്ച സവിശേഷതകളും ഇതിലുണ്ട്.

3. സുസുക്കി ആക്സസ് 125

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നാണ് സുസുക്കിയുടെ ആക്സസ് 125. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡ് ഈ 125 സിസി സ്‌കൂട്ടര്‍ നാല് വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്നു. 80,891 രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് മോഡലായ റൈഡ് കണക്റ്റ് ടിഎഫ്ടി പതിപ്പിന് 97,084 രൂപ വരെയാണ് വില.

suzuki access

6500 ആര്‍പിഎമ്മില്‍ 8.3 bhp പവറും 5000 ആര്‍പിഎമ്മില്‍ 10.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124 സിസി എഞ്ചിനാണ് സുസുക്കി ആക്‌സസിന് തുടിപ്പേകുന്നത്. കളര്‍ ടിഎഫ്ടി കണ്‍സോള്‍, എല്‍ഇഡി ഹെഡ്ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിംഗ്, ഈസി സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ് എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍.

2. ടിവിഎസ് ജുപ്പിറ്റര്‍

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ജുപ്പിറ്റര്‍ സീരീസ്. 110 സിസി, 125 സിസി എഞ്ചിനുകളില്‍ ഇത് ലഭ്യമാണ്. ചെറിയ എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 8.39 bhp പവറും 5000 ആര്‍പിഎമ്മില്‍ 9.8 Nm ടോര്‍ക്കും നല്‍കുന്നു. 110 സിസി ജുപ്പിറ്ററിന് 72,400 രൂപ മുതല്‍ 89,500 രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

tvs jupiter

124.8 സിസി എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 8.05 bhp പവറും 5000 ആര്‍പിഎമ്മില്‍ 9.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 33 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജും ഇതിനുണ്ട്. കണക്റ്റഡ് ഫീച്ചറുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ഇഡി ഹെഡ്ലാംപുകള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. 84,200 രൂപ മുതല്‍ 92,100 രൂപ വരെയാണ് ജുപ്പിറ്റര്‍ 125-ന്റെ എക്‌സ്-ഷോറൂം വില.

1. ഹോണ്ട ആക്ടിവ

ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ തലതൊട്ടപ്പനായ ഹോണ്ട ആക്ടിവ തന്നെയാണ് വിപണിയില്‍ ഇന്നും ഒന്നാമന്‍. വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്നുവരെ ആക്ടിവയുടെ 35 ദശലക്ഷം യൂണിറ്റിലധികമാണ് വിറ്റുപോയിരിക്കുന്നത്. കാലക്രമേണ ഹോണ്ട ആക്ടിവക്ക് നിരവധി തലമുറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 110 സിസി, 125 സിസി എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

honda activa

6500 ആര്‍പിഎമ്മില്‍ 8.2 bhp പവറും 5000 ആര്‍പിഎമ്മില്‍ 10.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 123.92 സിസി എഞ്ചിനാണ് 125 സിസി മോഡലിന് കരുത്ത് പകരുന്നത്. അതേസമയം 110 സിസി മോഡലിലെ 109.51 സിസി എഞ്ചിന്‍ 8000 ആര്‍പിഎമ്മില്‍ 7.88 bhp പവറും 5500 ആര്‍പിഎമ്മില്‍ 9.05 Nm ടോര്‍ക്കും നല്‍കുന്നു.

ഡിസ്‌ക് ബ്രേക്കുകള്‍, ടിഎഫ്ടി മീറ്റര്‍, സ്മാര്‍ട്ട് കീ ഫീച്ചര്‍, ഹോണ്ട റോഡ്‌സിങ്ക് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍ഇഡി ഹെഡ്ലാംപുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്വിച്ച് യൂണിറ്റ്, 15W യുഎസ്ബി ചാര്‍ജിംഗ്, അഡ്വാന്‍സ്ഡ് ഐഡില്‍ സ്റ്റോപ്പ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ ഹോണ്ട ആക്ടിവ സ്‌കൂട്ടറിൽ ലഭ്യമാണ്.

74,619 രൂപ മുതല്‍ 87,944 രൂപ വരെയാണ് 110 സിസി ആക്ടിവയുടെ വില. ആക്ടിവ 125-ന് 88,589 രൂപ മുതല്‍ 92,233 രൂപ വരെയാണ് വില വരുന്നത്. മുകളില്‍ പരാമര്‍ശിച്ചതെല്ലാം എക്‌സ്‌ഷോറൂം വിലകളാണെന്ന് ഓര്‍മിപ്പിക്കുന്നു. സമീപ ഭാവിയില്‍ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പെട്രോള്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കമല്ലോ.

More from DriveSpark

Article Published On: Tuesday, November 18, 2025, 7:00 [IST]
English summary
Top 5 family scooters you can buy under rs 1 lakh from hero pleasure plus to honda activa
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X