ഓടിക്കാന്‍ എളുപ്പം, വില ₹1 ലക്ഷത്തിലും താഴെ! ലേഡീസിന് പറ്റിയ കോംപാക്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍
ഇലക്ട്രിക് വാഹന വിഭാഗത്തില്‍ അതിവേഗം വളരുന്ന സെഗ്‌മെന്റ് ആണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. നിലവില്‍ വിവിധ പ്രൈസ് റേഞ്ചിലും വലിപ്പത്തിലും നിരവധി മോഡലുകള്‍ ലഭ്യമാണ്. സുരക്ഷിതവും ഓടിക്കാന്‍ എളുപ്പവുമായത് കാരണം കോംപാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലേഡി റൈഡര്‍മാര്‍ക്കിടയില്‍ പ്രിയമേറി വരികയാണ്. സ്‌റ്റൈലിഷും, ഭാരം കുറഞ്ഞതും, കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും, ബജറ്റിന് അനുയോജ്യമായതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരയുന്ന ഒരാളാണ്് നിങ്ങളെങ്കില്‍ ഈ ലേഖനം ഉപകാരപ്പെടും. 1 ലക്ഷം രൂപയില്‍ താഴെ വിലയില്‍ മുകളില്‍ പറഞ്ഞ സവിശേഷതകളോടെയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്.
റീമൂവബിള്‍ ബാറ്ററി, കീ-ലെസ് എന്‍ട്രി, ആന്റി-തെഫ്റ്റ് ലോക്ക്, സൗകര്യപ്രദമായ സീറ്റിങ് തുടങ്ങിയ സവിശേഷതകളോടെ വരുന്ന ഈ സ്‌കൂട്ടറുകള്‍ അര്‍ബന്‍, സെമി അര്‍ബന്‍ നഗരങ്ങളിലുള്ള റൈഡര്‍മാര്‍ക്ക് ഏറെ അനുയോജ്യമാണ്. ദൈനംദിന യാത്രാച്ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന, 1 ലക്ഷം രൂപയില്‍ താഴെ മാത്രം വില വരുന്ന 5 മികച്ച കോംപാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്താന്‍ പോകുന്നത്.

സീലിയോ ലിറ്റില്‍ ഗ്രേസി
താങ്ങാനാവുന്ന വില, ആകര്‍ഷകമായ ഡിസൈന്‍, കുറഞ്ഞ ഭാരം എന്നിവയുള്ള സീലിയോ ലിറ്റില്‍ ഗ്രേസി രാജ്യത്ത് ജനപ്രിയമായി മാറിയിരിക്കുകയാണ്. വെറും 80 കിലോഗ്രാം മാത്രം ഭാരമുള്ള ഈ സ്‌കൂട്ടര്‍ ട്രാഫിക്കില്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ സ്ത്രീകളെ സഹായിക്കുന്നു. ഈ സ്‌കൂട്ടറില്‍ 60-90 കിലോമീറ്റര്‍ ഓടാന്‍ 1.5 യൂണിറ്റ് വൈദ്യുതി മാത്രം മതി എന്നതിനാല്‍ പോക്കറ്റിനും നല്ലതാണ്.
സെന്റര്‍ ലോക്ക് ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജിംഗ്, കീ-ലെസ് ഡ്രൈവ്, ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍, സ്‌റ്റൈലിഷ് കളര്‍ ഓപ്ഷനുകള്‍ എന്നിവയുമായി വരുന്ന ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഇത് മഴയത്തും സുരക്ഷിതമാണ്. 2 വര്‍ഷത്തെ വാറണ്ടിയോടെ വരുന്ന സീലിയോ ലിറ്റില്‍ ഗ്രേസിക്ക് 55000 മുതല്‍ 60000 രൂപ വരെയാണ് വില പോകുന്നത്.
ഒകിനാവ ലൈറ്റ്
ദൈനംദിന് സിറ്റി റൈഡുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഭാരം കുറഞ്ഞ, കോംപാക്റ്റ് ഇ-സ്‌കൂട്ടറാണ് ഒകിനാവ ലൈറ്റ്. റീമൂവബിള്‍ 1.25 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 4-5 മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.
എല്‍ഇഡി ലൈറ്റുകള്‍, അലോയ് വീലുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ആന്റി-തെഫ്റ്റ് ലോക്ക്, ഓട്ടോ ഹാന്‍ഡില്‍ ലോക്ക്, ഹസാര്‍ഡ് ലാമ്പ്, ഇ-എബിഎസ് എന്നീ സവിശേഷതകള്‍ ഇതില്‍ വാഗ്ദാനം ചെയ്യുന്നു. 740 mm സീറ്റ് ഹൈറ്റ് മാത്രമുള്ളതിനാല്‍ ഒകിനാവ ലൈറ്റ് സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഓടിച്ച് കൊണ്ടുനടക്കാം. മോട്ടോറിനും ബാറ്ററിക്കും 3 വര്‍ഷത്തെ വാറണ്ടിയുമായി വരുന്ന ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില 69,093 രൂപയാണ്.

ആമ്പിയര്‍ മാഗ്‌നസ് EX
ആകര്‍ഷകമായ ലുക്കില്‍ വരുന്ന ബജറ്റ് ഫ്രണ്ട്‌ലി സിറ്റി ഇലക്ട്രിക് സ്‌കൂട്ടറായ ആമ്പിയര്‍ മാഗ്‌നസ് EX-ന് വെറും 82 കിലോഗ്രാം മാത്രമാണ് ഭാരം. ഫുള്‍ചാര്‍ജില്‍ 121 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ARAI ക്ലെയിംഡ് റേഞ്ച്. ആമ്പിയര്‍ മാഗ്‌നസ് EX ഇവിയിലെ 2.1 kW ബിഎല്‍ഡിസി മോട്ടോര്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ അനുവദിക്കുന്നു. ഇക്കോ, സിറ്റി, റിവേഴ്‌സ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ ഡിസ്‌പ്ലേ, യുഎസ്ബി ചാര്‍ജിംഗ്, മികച്ച സ്റ്റോറേജ്, എല്‍ഇഡി ഡിആര്‍എല്‍, ആന്റി-തെഫ്റ്റ് അലാറം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. ബാറ്ററി നില വളരെ താഴ്ന്ന നിലയിലെത്തുമ്പോള്‍ കുറഞ്ഞ ദൂരം സഞ്ചരിക്കാന്‍ സഹായിക്കുന്ന 'ലിംപ് ഹോം' (Limp Home) ഫീച്ചറാണ് എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്ന്. 67,999 - 94,900 രൂപയാണ് വില.
ഹീറോ ഇലക്ട്രിക് ഓപ്റ്റിമ CX 2.0
സ്ത്രീകള്‍ക്ക് പറ്റിയ വിശ്വസനീയവും സൗകര്യപ്രദവുമായ കോംപാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഹീറോ ഇലക്ട്രിക് ഓപ്റ്റിമ CX 2.0. 72.5-83 കിലോഗ്രാം മാത്രം ഭാരമുള്ളതിനാല്‍ ഈ മോഡലും ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമാണ്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 89 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
എല്‍ഇഡി ഡിആര്‍എല്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, കോംബി ബ്രേക്കിംഗ് സിസ്റ്റം എന്നിവ സുരക്ഷാ സവിശേഷതകളാണ്. വീട്ടില്‍ ചാര്‍ജ് ചെയ്യാവുന്ന പോര്‍ട്ടബിള്‍ ബാറ്ററിയുമായി വരുന്ന ഒപ്റ്റിമ CX 2.0 നഗരവാസികളായ സ്ത്രീകള്‍ക്ക് വിശ്വസനീയവും ലാഭകരവുമായ ചോയ്‌സാണ്. 85,000 - 90,000 പ്രൈസ് റേഞ്ചില്‍ ഇത് വാങ്ങാനാകും.

കൊമാക്കി SE
ദൈനംദിന നഗരയാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സ്‌റ്റൈലിഷും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് സ്‌കൂട്ടറാണ് കൊമാക്കി SE ഇക്കോ. മുകളില്‍ പറഞ്ഞ മറ്റ് സ്‌കൂട്ടറുകളെ പോലെ 82 കിലോഗ്രാം മാത്രം ഭാരമുള്ള കൊമാക്കി SE ഇക്കോയും സ്ത്രീകള്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ ഈസിയാണ്. സ്മാര്‍ട്ട് ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡും മികച്ച ബൂട്ട് സ്‌പേസും ഇതിനെ ആധുനികവും സൗകര്യപ്രദവുമാക്കുന്നു. 2 kW LiPo (ലിഥിയം പോളിമര്‍) ബാറ്ററിയില്‍ നിന്നാണ് ഇത് പവര്‍ എടുക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ആന്റി-തെഫ്റ്റ് ലോക്ക്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി-സ്‌കിഡ് ടയറുകള്‍, ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകള്‍ സുരക്ഷയൊരുക്കുന്നു. 97,256 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. നിങ്ങളുടെ പരിചയത്തിലുള്ള ഏതെങ്കിലും സ്ത്രീകള്‍ പുതിയ ഇവി വാങ്ങാനൊരുങ്ങുന്നുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








