ഉത്സവകാലം അവസാനിച്ചു, പക്ഷേ ഓഫറുകള്‍ അവസാനിച്ചിട്ടില്ല; ഈ ഇ-ബൈക്ക് മാരക ഓഫറില്‍ സ്വന്തമാക്കാം

ഉത്സവകാലവും ചരക്കുസേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങളും കൂടി ആയതോടെ ഇരുചക്ര വാഹനങ്ങള്‍ക്ക് റെക്കോഡ് വില്‍പ്പനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജിഎസ്ടി കട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉത്സവകാല ഒാഫറുകള്‍ ലഭ്യമാണ്. ഉത്സവകാലം അവസാനിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന മിക്ക ഓഫറുകളും പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ചില മികച്ച ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇപ്പോഴും ആകര്‍ഷകമായ ഡീലുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഇവയില്‍ ചില ബ്രാന്‍ഡുകള്‍ ക്യാഷ്ബാക്കും എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്. അത്തരം ചില ഇലക്ട്രിക് ബൈക്കുകളെയും അവയുടെ ഓഫറുകളെയും പരിചയപ്പെടാം.

1. ഒബെന്‍ റോര്‍ Z സിഗ്മ

ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ പ്രീമിയം ഇ-മോട്ടോര്‍സൈക്കിളാണ് ഒബെന്‍ റോര്‍ Z സിഗ്മ. മികച്ച യാത്രാസുഖം, പ്രകടനം, സ്മാര്‍ട്ട് ഫീച്ചറുകള്‍ എന്നിവയുടെ മികച്ച സംയോജനമാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. 3.4 kWh വേരിയന്റിന് 1.29 ലക്ഷം രൂപ മുതലും 4.4 kWh വേരിയന്റിന് 1.39 ലക്ഷം രൂപ മുതലുമാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 95kmph പരമാവധി വേഗതയുള്ള ഈ ബൈക്ക് 3.3 സെക്കന്‍ഡില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

obem electric offer

ഒറ്റ ചാര്‍ജില്‍ 175 കി.മീ വരെ IDC റേഞ്ച് ഇത് നല്‍കുന്നു. 5 ഇഞ്ച് ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ, നാവിഗേഷന്‍, സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ട്രിപ്പ് മീറ്റര്‍, റിവേഴ്‌സ് മോഡ്, ആപ്പ് അടിസ്ഥാനമാക്കിയുള്ള ജിപിഎസ് സുരക്ഷ, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, റൈഡ് ട്രാക്കിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 1.5 മണിക്കൂറില്‍ 0-80% വരെ ഫാസ്റ്റ് ചാര്‍ജിംഗ് സാധ്യമാകും. 8 വര്‍ഷം അഥവാ 80,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.

ഒബെന്‍ മെഗാ ദീപാവലി ഉത്സവ് ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 35,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 20,000 രൂപയുടെ കിഴിവ്, 10,000 രൂപ വരെ ക്യാഷ്ബാക്ക്, ഉറപ്പായ സ്വര്‍ണ നാണയം, പുതിയ ഐഫോണ്‍ നേടാനുള്ള അവസരം എന്നിവ ഉള്‍പ്പെടുന്നു. രാജ്യത്തുടനീളമുള്ള 50-ലധികം ഷോറൂമുകളിലും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവ വഴിയും ഈ ഓഫറുകള്‍ ലഭ്യമാണ്.

revolt ev 400

2. റിവോള്‍ട്ട് RV400

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇലക്ട്രിക് ബൈക്കുകളില്‍ ഒന്നാണ് റിവോള്‍ട്ട് RV400. 1.24 ലക്ഷം രൂപ മുതല്‍ 1.40 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഇക്കോ (40 കി.മീ/മണിക്കൂര്‍, 150 കി.മീ റേഞ്ച്), നോര്‍മല്‍ (65 കി.മീ/മണിക്കൂര്‍, 100 കി.മീ റേഞ്ച്), സ്‌പോര്‍ട്ട് (85 കി.മീ/മണിക്കൂര്‍, 80 കി.മീ റേഞ്ച്) എന്നീ മൂന്ന് റൈഡിംഗ് മോഡുകളിലാണ് ഇത് എത്തുന്നത്. 3.24 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇതിനുള്ളത്.

ഇത് 3.5 മണിക്കൂറില്‍ 0-80% വരെ ചാര്‍ജ് ചെയ്യാം. എല്‍ഇഡി ലൈറ്റിംഗ്, അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍, അഡ്ജസ്റ്റബിള്‍ മോണോഷോക്ക്, 200mm ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. റിവോള്‍ട്ട് ദീപാവലി ഡബിള്‍ ധമാക്ക ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 1 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.

റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിൽ 13,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട്, 7,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, ടിവി, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒരു ഭാഗ്യശാലിക്ക് 1 ലക്ഷം രൂപയുടെ ഗോള്‍ഡ് വൗച്ചര്‍ എന്നിവ നേടാനുള്ള അവസരവും ലഭിക്കും.

3. ഓല റോഡ്സ്റ്റര്‍ X

സ്‌പോര്‍ട്ടി ഡിസൈനും ആധുനിക ഫീച്ചറുകളുമുള്ള ഓല റോഡ്സ്റ്റര്‍ X നാല് ബാറ്ററി വേരിയന്റുകളില്‍ ലഭ്യമാണ്. ഇതിന്റെ X+ മോഡലില്‍ 11kW മോട്ടോറാണ് ഉള്ളത്. ഇത് മണിക്കൂറില്‍ 125 കിലോമീറ്റര്‍ പരമാവധി വേഗതയും 501 കി.മീ. സര്‍ട്ടിഫൈഡ് റേഞ്ചും നല്‍കുന്നു. താഴ്ന്ന വേരിയന്റുകള്‍ക്ക് ഏകദേശം 252 കി.മീ റേഞ്ചും ലഭിക്കും.

ola roadster x

ബ്രേക്ക്-ബൈ-വയര്‍ ടെക്‌നോളജി, റീജനറേറ്റീവ് ബ്രേക്കിംഗ്, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍ (ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്), മൂവ്ഒഎസ് സ്മാര്‍ട്ട് കണക്റ്റിവിറ്റി, ഒടിഎ അപ്‌ഡേറ്റുകള്‍, ജിയോഫെന്‍സിംഗ്, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ നാവിഗേഷന്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഈ ദീപാവലിക്ക് ഓല മുഹൂര്‍ത്ത മഹോത്സവം ഓഫര്‍ പ്രകാരം കമ്പനിയുടെ മോട്ടോര്‍സൈക്കിളുകള്‍ 49,999 രൂപയുടെ പ്രാരംഭ വിലയില്‍ ലഭ്യമാക്കിയിരുന്നു.

4. മാറ്റര്‍ ഏറ

ഇന്ത്യയിലെ ആദ്യത്തെ ഗിയറുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് മാറ്റര്‍ ഏറ. നൂതനമായ സവിശേഷതകളും സ്‌ട്രോംഗ് ഡിസൈനും ആണ് ഇതിന്റെ പ്രത്യേകത. നിലവില്‍ 1.73 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 10 kW മോട്ടോറും 4-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ഇതിലുള്ളത്. 6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 125 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് ആണ് അവകാശപ്പെടുന്നത്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ബ്ലൂടൂത്ത്, ഹാന്‍ഡ്‌സ്-ഫ്രീ നാവിഗേഷന്‍, റൈഡിംഗ് സ്റ്റാറ്റസ്, സ്മാര്‍ട്ട് പാര്‍ക്ക് അസിസ്റ്റ്, കീ-ഫോബ് ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകള്‍ ഇതിനുണ്ട്. മോഡേണ്‍ സാങ്കേതികവിദ്യകള്‍ ഇഷ്ടപ്പെടുന്ന സാഹസിക യാത്രകള്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് ഇത് വളരെ അനുയോജ്യമാണ്. ഈ ദീപാവലിക്ക് ഫ്‌ലിപ്കാര്‍ട്ടുമായി സഹകരിച്ച് പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

5. പ്യൂവര്‍ ഇവി ഇക്കോഡ്രിഫ്റ്റ്

ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ഇ-ബൈക്കാണ് പ്യൂവര്‍ ഇവി ഇക്കോഡ്രിഫ്റ്റ്. ഡല്‍ഹിയില്‍ സബ്‌സിഡിക്ക് ശേഷം 99,999 രൂപ മുതലാണ് ഇതിന്റെ വില. മറ്റ് സ്ഥലങ്ങളില്‍ 1.15 ലക്ഷം രൂപ വരെ വില പോകുന്നു. 3.0 kWh AIS-156 ബാറ്ററിയും 3 kW മോട്ടോറുമാണ് ഇതിന് തുടിപ്പേകുന്നത്. 130 കി.മീ. വരെ സര്‍ട്ടിഫൈഡ് റേഞ്ചാണ് ഇതിന് അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ്.

ഡ്രൈവ്, ക്രോസ്-ഓവര്‍, ത്രില്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് ഇതിലുള്ളത്. എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ, റീജനറേറ്റീവ് ബ്രേക്കിംഗ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, അലോയ് വീലുകള്‍ എന്നിവയെല്ലാം ഒരു പ്രായോഗിക കമ്യൂട്ടര്‍ ബൈക്കാക്കി ഇതിനെ മാറ്റുന്നു. ഈ ഉത്സവ സീസണില്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവും ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതുമായ ഇലക്ട്രിക് ബൈക്കഎ ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കോഡ്രിഫ്റ്റ് പ്യുവര്‍ ഇവി ഇക്കോഡ്രിഫ്റ്റ് ഒരു മികച്ച ഓപ്ഷനാണ്.

More from DriveSpark

Article Published On: Saturday, October 25, 2025, 15:05 [IST]
English summary
Top electric motorcycles with great festive season offers to check out before offer ends
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X