സ്റ്റൈലും പവറും കോർത്തിണക്കിയ ഹോണ്ട CB300R! അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഇന്ത്യൻ ഇരുചക്ര വാഹനവിപണികളിൽ എന്നും സ്റ്റാറായി തിളങ്ങിനിൽക്കുന്ന ബ്രാൻഡാണ് ഹോണ്ട. എല്ലാ തലമുറകളിൽപ്പെട്ട ആളുകളെയും ഒരേ പോലെ തൃപ്തിപ്പെടുത്താൻ ഹോണ്ടയ്ക്ക് കഴിയുന്നുണ്ട്. റേസ്സിംഗ് പ്രകടനവും നൂതന സാങ്കേതികവിദ്യയും ഒത്തുചേർക്കുന്ന ബൈക്കുകൾ ഇഷ്ടമുള്ളവർക്ക് ഹോണ്ട അവതരിപ്പിക്കുന്ന CB300R ഒരു മികച്ച ഓപ്ഷനാണ്. ഹോണ്ട CB300Rൻ്റെ കൂടുതൽ വിശേഷങ്ങളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന മികച്ച സവിശേഷതകളും എന്തെല്ലാമാണെന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങളൊരു ഹോണ്ട ആരാധകനാണെങ്കിൽ തീർച്ചയായും തുടർന്ന് വായിച്ചിരിക്കും. കാരണം ഹോണ്ട എന്ന ബ്രാൻഡ് അത്രമേൽ ജനപ്രീതി നേടിയിട്ടുണ്ട്.

ഒറ്റനോട്ടത്തിൽ ആരെയും മയക്കുന്ന രൂപഭംഗിയാണ് ഹോണ്ട CB300Rൻ്റെത്. അതിശയകരമായ നിയോ സ്‌പോർട്‌സ് കഫേ ഡിസൈൻ ഹോണ്ട CB300Rൻ്റെ പ്രധാന ആകർഷണം തന്നെയാണ്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, എൽഇഡി ലൈറ്റിംഗ്, സ്ലീക്ക് ഇന്ധന ടാങ്ക് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. കൂടാതെ മെറ്റാലിക് ഫിനിഷ്, ഉയർന്ന നിലവാരമുള്ള പെയിന്റ് വർക്ക്, പ്രീമിയം ഫിറ്റ്-ആൻഡ്-ഫിനിഷ് എന്നിവ ഹോണ്ടയുടെ റേസ്സിംഗ് സ്വഭാവത്തെ എടുത്തുക്കാണിക്കാൻ സഹായിക്കുന്നുണ്ട്.

Honda CB300R

കണ്ടാൽ കണ്ണ് തള്ളിപ്പോകുന്ന പെർഫോമൻസ് കാഴ്ച്ചവെക്കുന്ന ഹോണ്ട CB300R 300 സിസി വിഭാഗത്തിലെ ഒരു മികച്ച ബൈക്കുകൂടിയാണ്. 286 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ് DOHC എഞ്ചിനാണ് ഇതിന്റെ കാതൽ. ഇത് 9,000 rpm-ൽ ഏകദേശം 31.13 PS പവറും 7,500 rpm-ൽ 27.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഈ എഞ്ചിൻ അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഘടിപ്പിച്ച 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

അത് മാത്രമല്ല ബൈക്കിന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ 146 കിലോഗ്രാം ഭാരമുള്ള ഹോണ്ട CB300R എളുപ്പം കൈകാര്യം ചെയ്യാനും ദൈനംദിന യാത്രകൾക്കും ഉത്തമമാണ്. അത് കൊണ്ട് തന്നെ പെർഫോമൻസും മികച്ച ആകർഷണവും കോർത്തിണക്കിയ ഒരു ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ബെസ്റ്റ് ഓപ്ഷനാണ് ഹോണ്ട CB300R.

Honda CB300R

സേഫ്റ്റിയുടെ കാര്യത്തിലാണെങ്കിൽ ഒരു കുന്നോളം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട് ഹോണ്ട CB300R. ഡ്യുവൽ-ചാനൽ ABSൻ്റെ (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സജ്ജീകരണം ഉള്ളതിനാൽ, ഇത് പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്തും പ്രത്യേകിച്ച് വഴുക്കലുള്ള പ്രതലങ്ങളിലും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ബൈക്കിൽ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഉണ്ട്. റേഡിയൽ-മൗണ്ടഡ് കാലിപ്പറുള്ള 296 mm ഫ്രണ്ട് ഡിസ്കും 220 mm റിയർ ഡിസ്കും. ഇത് കൃത്യമായ സ്റ്റോപ്പിംഗിന് സഹായിക്കുന്നു. ഡൗൺഷിഫ്റ്റുകളിൽ എഞ്ചിൻ ബ്രേക്കിംഗ് കുറയ്ക്കുന്നതിനും, പിൻ-ചക്രം സ്കിഡ് ചെയ്യുന്നത് തടയുന്നതിനും, സുഗമമായ ഗിയർ ഉറപ്പാക്കുന്നതിനും വേണ്ടി അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവ സഹായിക്കുന്നുണ്ട്.

ഇതിനൊപ്പം തന്നെ ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള LED ലൈറ്റിംഗ് സജ്ജീകരണം ദൃശ്യപരത വർദ്ധിപ്പിക്കുന്നു. ഒപ്പം വീതിയുള്ള ഹാൻഡിൽബാറും ഗ്രിപ്പ് ടയറുകളും ഉള്ളതിനാൽ നഗരത്തിലായാലും തുറന്ന ഹൈവേകളിലായാലും സുരക്ഷിതവും ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കാൻ ഹോണ്ട CB300Rന് സാധിക്കുന്നുണ്ട്.

പേൾ സ്പാർട്ടൻ റെഡ്, മാറ്റ് മാസിവ് ഗ്രേ എന്നീ രണ്ട് ശ്രദ്ധേയമായ നിറങ്ങളിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഹോണ്ട CB300R വിലവിൽ എക്സ്ഷോറൂം വിലയായി വരുന്നത് 2.19 ലക്ഷം രൂപയാണ്. അതേസമയം രജിസ്ട്രേഷൻ, ഇൻഷുറൻസ്, അധിക ചാർജുകൾ എന്നിവ ഉൾപ്പെടുത്തിയാൽ ഏകദേശം 2.45 ലക്ഷം മുതൽ 2.80 ലക്ഷം വരെ വ്യത്യാസപ്പെടുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞ വിലയിൽ ഒരു കിടിലൻ ബൈക്ക് വാങ്ങി വിലസണം എന്നാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഹോണ്ട CB300R.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 23, 2025, 8:00 [IST]
English summary
Top things you should know about the honda gb300r
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X