ടിവിഎസ് നോർട്ടന്റെ പുത്തൻ അഡ്വഞ്ചർ ബൈക്കുകൾ! V4 നു പുറമേ ഇനിയും മൂന്ന് മോഡലുകൾക്കൂടി

മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുതിയൊരു ആവേശ തരംഗം സൃഷ്ടിക്കാൻ ടിവിഎസിന്റെ ഉടമസ്ഥതയിലുള്ള നോർട്ടൺ മോട്ടോർസൈക്കിൾസ് ഒരുങ്ങുന്ന വിവരം നിങ്ങളറിഞ്ഞിരിക്കുമല്ലോ. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു ബ്രിട്ടീഷ് ബ്രാൻഡാണ് നോർട്ടൺ. ആഗോള പ്രശസ്തിക്കും ലോകോത്തര മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്നതിനുമായി 2020ലാണ് നോർട്ടൺ ടിവിഎസുമായി കൈക്കോർക്കുന്നത്. തങ്ങളുടെ മോഡലുകൾ രാജ്യത്ത് വിൽക്കുന്നതോടൊപ്പം പ്രാദേശികമായി നിർമ്മാണവും ആരംഭിക്കുക എന്നതായിരുന്നു ബ്രാൻഡിൻ്റെ ലക്ഷ്യം. V4 നു പുറമേ മറ്റേതെല്ലാം പുതിയ മോഡലുകളാണ് നോർട്ടന്റെ അടുത്ത അധ്യായത്തിൽ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി അവതരിപ്പിക്കാൻ പോകുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ

2020ൽ ടിവിഎസ് 153 കോടി രൂപ മുടക്കിലാണ് നോർട്ടൺ മോട്ടോർസൈക്കിൾസിനെ ഏറ്റെടുക്കുന്നത്. അതിനുശേഷവും അതിൻ്റെ നവീകരണത്തിനും മറ്റുമായി വീണ്ടും 1000 കോടി വരെ മുടക്കേണ്ടി വന്നിട്ടുണ്ട്. 2025 നവംബർ 4 ന് ആരംഭിക്കുന്ന പ്രീമിയർ മോട്ടോറിംഗ് ഷോയിൽ ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് നോർട്ടൺ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുകയാണ്.

Norton Motorcycles

ഇതിൻ്റെ ഭാഗമായി V4 നു പുറമേ മാങ്ക്സ്, മാങ്ക്സ് ആർ, അറ്റ്ലസ് എന്നീ മൂന്ന് പുതിയ മോഡലുകളാണ് നോർട്ടന്റെ ലിസ്റ്റിലുളളത്. ആഗോള വിപണികളിലേക്കുള്ള നോർട്ടൻ്റെ വ്യാപനത്തെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. കൂടാതെ ഈ ലോഞ്ചിലൂടെ ട്രയംഫ്, ഡ്യുക്കാട്ടി, ഹാർലി-ഡേവിഡ്‌സൺ, ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുമായി കടുത്ത മത്സരത്തിനൊരുങ്ങുകയാണ് നോർട്ടൺ.

മിലാനിൽ നടക്കുന്ന 2025 EICMA ഷോയിൽ അനാച്ഛാദനം ചെയ്യാനൊരുങ്ങുന്ന ആദ്യത്തെ സൂപ്പർസ്റ്റാർ ബൈക്കാണ് V4. ഒപ്പം 2026 ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതോട് കൂടി നോർട്ടൺ രാജ്യത്ത് ഒരു വിപ്ലവത്തിന് തിരി കൊളുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. V4 ഉയർന്ന പ്രകടനമുള്ള ഒരു സൂപ്പർബൈക്ക് ആയത് കൊണ്ട് തന്നെ സാധാരണ മോട്ടോർസൈക്കിളുകളേക്കാൾ ഇന്ധനക്ഷമത കുറവാണ്. V4-ൽ 1,200 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എവിടെ, എങ്ങനെ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് ലിറ്ററിന് ഏകദേശം 12 മുതൽ 15 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരവും സുഗമവുമായ ഹൈവേകളിൽ മൈലേജ് ലിറ്ററിന് 15 കിലോമീറ്റർ വരെ ലഭിക്കും. അതേസമയം സിറ്റി ഗതാഗതത്തിലോ അഗ്രസീവ് റൈഡിംഗിലോ ആണെങ്കിൽ ഏകദേശം 12 കിലോമീറ്റർ പ്രതീക്ഷിച്ചാൽ മതിയാകും.

ആഗോള നിരയിലേക്കുള്ള ആവേശകരമായ കൂട്ടിച്ചേർക്കലുകളിൽ മറ്റൊന്ന് നോർട്ടൻ്റെ മാങ്ക്സ് ആണ്. മികച്ച പ്രകടനവും സുഗമമായ പവർ ഡെലിവറിയും വാഗ്ദാനം ചെയ്യുന്ന ശക്തമായ V4 എഞ്ചിൻ മാങ്ക്സ് മോഡലിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ബോഡി ലൈനുകൾ, കുറഞ്ഞ ഫെയറിംഗ്, മസ്കുലാർ ഇന്ധന ടാങ്ക് എന്നിവ ഉപയോഗിച്ച് നോർട്ടന്റെ സിഗ്നേച്ചർ ഡിസൈനുകൾ പ്രദർശിപ്പിച്ചേക്കും.

വരാനിരിക്കുന്ന ഉയർന്ന പ്രകടനമുള്ള സ്‌പോർട്‌സ് ബൈക്കുകളിൽ മറ്റൊന്ന് നോർട്ടൺ മാങ്ക്സ് ആർ ആണ്. EICMA 2025-ൽ ആഗോളതലത്തിൽ മാങ്ക്സ് ആർ അരങ്ങേറ്റം കുറിക്കുന്നതിലൂടെ നോർട്ടൺ ആതിപത്യം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കാം. ആവേശകരമായ ആക്സിലറേഷൻ, മികച്ച ഹാൻഡ്‌ലിംഗ്, റേസ്-ലെവൽ പ്രകടനം എന്നിവ നൽകാൻ കഴിവുള്ള നോർട്ടന്റെ നിലവിലുള്ള 1,200 സിസി V4 എഞ്ചിൻ ഈ മോട്ടോർസൈക്കിളിനും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോർട്ടൺ മോഡലുകളിൽ അവസാനമായി വരുന്നതാണ് നോർട്ടൺ അറ്റ്ലസ് ആണ്. യമഹ ടെനെരെ 700, അപ്രീലിയ ടുവാരെഗ് 660, ട്രയംഫ് ടൈഗർ സ്പോർട്ട് 660 തുടങ്ങിയ എതിരാളികളുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു മിഡിൽവെയ്റ്റ് അഡ്വഞ്ചർ ബൈക്കുക്കൂടിയാണ് നോർട്ടൺ അറ്റ്ലസ്. 650-700 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് അറ്റ്ലസിന് കരുത്ത് പകടുന്നത്.

ഇത് ഓൺ-റോഡ്, ഓഫ്-റോഡ് റൈഡിംഗിന് അനുയോജ്യമായ പവർ, ടോർക്ക്, എന്നിവ വാഗ്ദാനം ചെയ്യും. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഷോറൂമുകളുടെയും സർവീസ് സെന്ററുകളുടെയും ഒരു പ്രത്യേക ശൃംഖല കെട്ടിപ്പടുക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ആദ്യ ചുവടുവയ്പ്പായാണ് ഈ ലോഞ്ചുകളിലൂടെ കണക്കാക്കപ്പെടുന്നത്. അതിനാൽ ടിവിഎസുമായി കൈക്കോർത്ത നോർട്ടൺ ഇതിലൂടെ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചേക്കും.

More from DriveSpark

Article Published On: Tuesday, October 28, 2025, 8:00 [IST]
English summary
Top tvs norton motorcycles to arrive in india
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X