3.30 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയാൽ കിടിലൻ ആക്സസറികൾ ഫ്രീ! സംഭവം ജൂലൈ 31 വരെയുളളു കേട്ടോ

ടൂവീലറായാലും ഫോർ വീലറായാലും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ആക്സസറികൾക്ക് വേണ്ടി അധികം പണം മുടക്കാറുണ്ട്. എന്നാൽ ഉപഭോക്താക്കളുടെ പോക്കറ്റ് കീറാതെ പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് ട്രയംഫ്. ഒരു സൂപ്പർബൈക്ക് സ്വന്തമാക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാൻ പറ്റാത്ത കാര്യമായിരുന്നു, ട്രയംഫ് തങ്ങളുടെ മോഡലുകൾ എത്തിക്കുന്നത് വരെ. പാവപ്പെട്ടവൻ്റെ സൂപ്പർബൈക്ക് എന്ന് അറിയപ്പെടുന്ന ട്രംയഫിൻ്റെ മോഡലുകൾ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട മോഡലുകളായി മാറിയിട്ടുണ്ട്. മിഡ് -കപ്പാസിറ്റി മോട്ടോർ സൈക്കിൾ സെഗ്മെൻ്റിലെ രാജാക്കൻമാരായി വിലസുന്ന ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ട്രയംഫ് സ്പീഡ് 400 മോഡലിന് ചെറുപ്പക്കാർക്കിടയിൽ വലിയ ഡിമാൻ്റുണ്ട്. ഇപ്പോൾ ബ്രാൻഡ് ഒരു കിടിലൻ ഓഫറാണ് നൽകിയിരിക്കുന്നത്.

അത് എന്താണെന്ന് വച്ചാൽ ട്രയംഫ് സ്പീഡ് 400 സ്വന്തമാക്കുന്നവർക്ക് കിടിലൻ ആക്സസറികൾ കമ്പനി ഫ്രീയായി നൽകും. 7600 രൂപയോളം വിലയുള്ള ആക്സസറികളാണ് കമ്പനി നൽകുന്നത്. ലോവർ എഞ്ചിൻ ബാറുകൾ, മുട്ടിന് സംരക്ഷണം നൽകുന്ന പാഡുകൾ, ഫ്ലൈസ്‌ക്രീൻ, ടാങ്ക് പാഡ് എന്നിവയെല്ലാമാണ് ആക്‌സസറികളിൽ ഉൾപ്പെടുന്നത്.ഇതിൽ ഏറ്റവും ഗുണകരമായിട്ടുളളത് എഞ്ചിൻ ഗാർഡും വിൻഡ്‌സ്‌ക്രീനുമാണ്. ജൂലൈ 31 വരെയുളള പരിമിതമായ ഓഫറാണ് കമ്പനി നൽകിയിരിക്കുന്നത്.

triumph offering free accessories with speed 400

ട്രയംഫ് 400 -ൻറെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ കാഴ്ച്ചയിൽ ബ്രിട്ടീഷ് പൈതൃകം നിറഞ്ഞുനിൽക്കുന്ന ഇൻ-ഔട്ട് ട്രയംഫ് മോട്ടോർസൈക്കിൾ തന്നെയാണ് 400 . ഫിൻ ചെയ്‌ത സിലിണ്ടർ ഹെഡ്‌സ്, പരമ്പരാഗത എക്‌സ്‌ഹോസ്റ്റ് ഹെഡർ, ലോഗോ തുടങ്ങി എല്ലാ ഡിസൈൻ ഘടകങ്ങളും ഒരുമിച്ചു ചേർന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോർസൈക്കിളാക്കി മാറ്റുന്നുണ്ട്. പുതുതായി നിർമിച്ച 400 സിസി, ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാൽവ് എഞ്ചിനാണ് ഈ മോഡലുകളുടെ ഹൃദയം.

39.45 bhp കരുത്തിൽ പരമാവധി 37.5 Nm torque നിർമിക്കുന്ന ഈ എഞ്ചിൻ സ്ലിപ്പര്‍ ക്ലച്ച് അസിസ്‌റ്റോഡ് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡറിന്റെ കൂടുതൽ സുരക്ഷക്കായി ട്രാക്ഷന്‍ കണ്‍ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാൻഡേർഡായി തന്നെ ട്രയംഫ് ബൈക്കിൽ കോർത്തിണക്കിയിട്ടുണ്ട്.

triumph offering free accessories with speed 400

ട്രയംഫി്റെ ഏറ്റവും പുതിയ വാർത്തകൾ പരിശോധിച്ചാൽ റോയൽ എൻഫീൽഡിന് ഭീഷണിയായി സ്‌ക്രാംബ്ലർ 400 X, സ്പീഡ് 400, സ്പീഡ് T4 എന്നിവയ്ക്ക് 10 വർഷത്തെ വാറണ്ടി കാലയളവ് പ്രഖ്യാപിച്ചിരുന്നു ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. 5 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയുമായിരിക്കും ഇതിൽ ഉൾപ്പെടുക. നേരത്തെ കമ്പനി മോട്ടോർസൈക്കിളുകൾക്ക് 2 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും 3 വർഷത്തെ 45,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിയും മാത്രമായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്.

സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X, സ്പീഡ് T4 എന്നിവയിൽ ഉപയോഗിക്കുന്ന അതേ 400 സിസി TR സീരീസ് എഞ്ചിൻ തന്നെയാണ് പുതുതായി കൊണ്ടുവന്ന XC വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ഇന്ത്യയിലെ 400 സിസി ഫ്ലാഗ്ഷിപ്പ് മോഡലായാണിത് അരങ്ങേറ്റം കുറിച്ചത്. കാലാതീതമായ രൂപകൽപ്പനയും ആധുനിക സവിശേഷതകളും സമന്വയിപ്പിക്കുന്ന കരുത്തുറ്റ സ്ക്രാംബ്ലർ മോട്ടോർസൈക്കിളാണ് 400 XC.

triumph offering free accessories with speed 400

റേസിംഗ് യെല്ലോ, സ്റ്റോം ഗ്രേ, വാനില വൈറ്റ് എന്നിങ്ങനെ വ്യത്യസ്‌തമായ മൂന്ന് കളർ ഓപ്ഷനുകളിലാണ് ട്രയംഫ് സ്ക്രാംബ്ലർ 400 XC വാങ്ങാനാവുക. ഓരോന്നിലും ക്ലാസിക് 'സ്‌ക്രാംബ്ലർ' ബാഡ്ജിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന പുതിയ 400 സിസി TR-സീരീസ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 40 bhp പവറിൽ പരമാവധി 37.5 Nm ടോർക്കും നൽകാനും എഞ്ചിന് കഴിയും. സമയം കളയാതെ തന്നെ അടുത്തുളള ട്രയംഫ് ഷോറൂമിലേക്ക് പോകാൻ മറക്കണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 3, 2025, 13:52 [IST]
English summary
Triumph offering speed 400 with accessories worth rs 7600 for no added cost details inside
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X